ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Tuesday, November 29, 2011

മുല്ലപ്പെരിയാറില്‍ ചാല് കീറി വെള്ളം ഒഴുക്കാന്‍ പി ഡി പി നേതൃത്വം നല്‍കും : പി ഡി പി

മുല്ലപ്പെരിയാറില്‍ ചാല് കീറി വെള്ളം ഒഴുക്കാന്‍ പി ഡി പി നേതൃത്വം നല്‍കും : പി ഡി പി



മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭരണകൂടം തുടരുന്ന നിസ്സംഗത അവസാനിപ്പിച്ചു ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരികണമെന്നു പി ഡി പി ആവശ്യപ്പെട്ടു . അടിയന്തിര പ്രാടാന്യത്തോടെ വിഷയത്തില്‍ ഇടപെട്ടു പ്രശന്‍ പരിഹാരത്തിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിചിലെങ്കില്‍ ചാല് കീറി ഡാമിലെ വെള്ളം പുരതെക്കൊഴുക്കുന്നതുല്‍പ്പെടെയുള്ള സമര പടിപാടികള്‍ക്ക് പി ഡി പി നേതൃത്വം നല്‍കും . ഇത് ജനങളുടെ അതി ജീവനത്തിന്റെ പ്രശ്നമാണ് . ഇടുക്കി , ആലപ്പുഴ കോട്ടയം എറണാംകുളം ജില്ലയിലെ മുപ്പതുലക്ഷം ജനങളുടെ മുന്നില്‍ നിയമത്തിന്റെയും ചര്‍ച്ചയുടെയും സാങ്കേതികത്വം പറയുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരുകള്‍ക്ക് യോജിച്ചതല്ല . പ്രഖ്യാപങ്ങളല്ല നടപടികളാണ് ആവശ്യം .

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിരാഹാരം കിടക്കുന്ന സമര സമിതി അംഗങ്ങളെയും , ബിജിമോള്‍ എം എല്‍ എ , കേരള കോണ്‍ഗ്രെസ് നേതാവ് പി സി തോമസ്‌ തുടങ്ങിയവരെ പി ഡി പി സംഗം ചപ്പതിലെ സമര പന്തലില്‍ സന്തര്‍ശിച്ചു . പി ഡി പി സംസ്ഥാന ജനറല്‍  സെക്രടറി സുബൈര്‍  സബാഹി , സംസ്ഥാന സെക്രടറി മുഹമ്മദ്‌ റജീബ് , കേന്ദ്ര സമിതി അംഗം മുജീബ് റഹ്മാന്‍ , ജില്ല പ്രേസിടന്ദ് എം . എം സുലൈമാന്‍  , കരീം കുടയത്തൂര്‍, നിഷാദ് നടക്കല്‍ എന്നിവരാണ് സംഗത്തില്‍ ഉണ്ടായിരുന്നത്

No comments:

Post a Comment