"മദനി നീതി നിഷേതത്തിന്റെ ഇര" : പി . സി. എഫ് കുവൈത്ത് മനുഷ്യാവകാശ സമ്മേളനം നവംബര്‍ 25 ന്
കുവൈത്ത് : അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന നീതി നിഷേതതിനും മനുഷ്യാവാകാശ ലംഘനത്തിനും എതിരെ പി ഡി പി യുടെ പ്രവാസി വിഭാഗമായ പി സി എഫ് കുവൈത്ത് "മദനി നീതി നിഷേതത്തിന്റെ ഇര" എന്നാ തലക്കെട്ടില്‍ നടത്തുന്ന മനുഷ്യാവകാശ സമ്മേളനം നവംബര്‍ 25 വെള്ളിയാഴ്ച 5 മണിക്ക് അബ്ബാസിയ പ്രവാസി ഓടിടോരിയത്തില്‍ നടക്കും . സമ്മേളനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശ്രീ : ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്യും . ഫൈസല്‍ മഞ്ചേരി ( കെ ഐ ജി ) സത്താര്‍ കുന്നില്‍ (ഐ എം സി സി) , തോമസ് കടവില്‍ (കൈരളി ടി വി ) ഖലീലുല്‍ റഹ്മാന്‍ (യൂത്ത് ഇന്ത്യ ) വിനോദ് . വി നായര്‍ ( ജീവന്‍ ടി വി ) , ജുനൂബ്. പി .പി ( മാധ്യമം ദിനപത്രം ) മുര്ഷിദ് മൌലവി ( അന്‍വര്‍ വെല്‍ ഫെയര്‍) അഹമ്മദ് കീരിത്തോട് ( പി സി എഫ് ) തുടങ്ങിയ കുവൈത്തിലെ വിവിധ സാംസ്കാരിക -മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും .
കള്ളതെളിവുകളും കള്ള കേസുകളും ചുമത്തി കേരളത്തിലെ ഒരു പൊതു പ്രവര്‍ത്തകനും, പി ഡി പി യുടെ ചെയര്‍മാനും , മുസ്ലിം പണ്ഡിതനുമായ നിരപരാധിയായ ഒരു മനുഷ്യനെ അന്യ സംസ്ഥാനത്തെ ജയിലില്‍ അടച്ചു നീതിയും മനുഷ്യാവകാശങ്ങളും നിഷേതിച്ചു പീടിപ്പിക്കുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കാതെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ജനാതിപത്യ സമൂഹം ഇതിനെതിരെ ജനാതിപത്യ രീതിയില്‍ പ്രതിശേതിക്കനമെന്നും , ഈ സമ്മേളനത്തില്‍ പങ്കെടുത്തു ഇതൊരു വന്‍ വിജയമാക്കി തരണമെന്നും പി സി എഫ് കുവൈത്ത് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അംജദ് ഖാന്‍ പാലപ്പിള്ളി അബ്യര്തിച്ചു .
No comments:
Post a Comment