മഅ്ദനിയെ ഡിസംബര്‍ 10ന് ഹാജരാക്കണം
ബംഗളൂരു: 2002 ഡിസംബര്‍ 30ന് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബിന് സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത കേസില്‍ അറസ്റ്റിലായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത് ഡിസംബര്‍ 10ലേക്ക് മാറ്റി. ബംഗളൂരു സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅ്ദനിയെ ഇന്ന് കോയമ്പത്തൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശിച്ചതെങ്കിലും അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് തിയ്യതി നീട്ടുകയായിരുന്നു.
No comments:
Post a Comment