ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, November 27, 2011

മഅദനി ക്രൂരമായി വേട്ടയാടപ്പെടുന്നു : ശ്രീ . ജോണ്‍ മാത്യു


 പാര്‍ശ്വ വല്‍കൃത സമൂഹത്തിനായി ശബ്തിച്ചതിനാല്‍  മഅദനി ക്രൂരമായി വേട്ടയാടപ്പെടുന്നു : ശ്രീ .  ജോണ്‍ മാത്യു 


 

ഇന്ത്യ രാജ്യത്തെ അവകാശങ്ങള്‍ നിഷേതിക്കപ്പെടുകയും , അവഗണിക്കപ്പെടുകയും ചെയ്തിരുന്ന പാര്‍ഷ വല്‍കൃത സമൂഹത്തിനായി ശബ്തിച്ചതിനാല്‍ അബ്ദുല്‍ നാസര്‍ മഅദനി ക്രൂരമായി വെട്ടയാടപ്പെടുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ  പ്രവര്‍ത്തകന്‍ ശ്രീ : ജോണ്‍ മാത്യു അഭിപ്രായപ്പെട്ടു . മഅദനി നീതി നിഷേതത്തിന്റെ ഇര എന്നാ തലക്കെട്ടില്‍ പി ഡി പി യുടെ പ്രവാസി വിഭാഗമായ പി സി എഫ് കുവൈത്ത് അബ്ബാസിയ പ്രവാസി ഔദിടോരിയത്തില്‍ സംഗടിപ്പിച്ച മനുഷ്യാവകാശ  സമ്മേളനം ഉദ്ഘാടനം  ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേരളത്തിലെ ഒരു മികച്ച പൊതു പ്രവര്‍ത്തകനും , ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചെയര്‍മാനും ,മത പണ്ഡിതനുമായ അബ്ദുല്‍ നാസര്‍ മഅദനി ക്ക് എല്ലാവിധ മനുഷ്യാവകാശങ്ങളും അര്‍ഹമായ നീതിയും  നിഷേതിച്ചു അന്യ സംസ്ഥാനത്തെ ജയിലില്‍ അടച്ചു പീടിപ്പിക്കുംപോലും ഭരണകൂടവും അധികാരികളും തുടരുന്ന  ഈ നിസ്സംഗത വെടിയണമെന്നും , അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

പി സി എഫ് കുവൈത്ത് കേന്ദ്ര കമ്മറ്റി പ്രസിടണ്ട് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷത വഹിച്ച  സമ്മേളനത്തില്‍  ഫൈസല്‍ മഞ്ചേരി ( കെ ഐ ജി ), തോമസ്‌ കടവില്‍ ( കല ) സത്താര്‍ കുന്നില്‍ ( ഐ എം സി സി ) അര്‍ഷദ് ( യൂത്ത് ഇന്ത്യ ) മുര്ഷിദ് മൌലവി ( അനവാര്‍ വെല്‍ഫയര്‍ )  അഹമ്മദ്‌ കീരിത്തോട് ( പി സി എഫ് ) എന്നിവര്‍ സംസാരിച്ചു

പി സി എഫ് കുവൈത്ത് കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രടറി അംജദ് ഖാന്‍ പാലപ്പിള്ളി സ്വാഗതവും , റഹീം ആരിക്കാടി പ്രതിജ്ഞയും ബഷീര്‍ കക്കോടി നന്ദിയും പറഞ്ഞു

No comments:

Post a Comment