ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, December 24, 2012

സാമൂഹിക നീതി മഅദനിയുടെ അവകാശം : പ്രേമചന്ദ്രന്‍

സാമൂഹിക നീതി മഅദനിയുടെ അവകാശം : പ്രേമചന്ദ്രന്‍ 

മദനിയോ ട് കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരത : വി . ഹര്‍ഷ കുമാര്‍

മദനിയോ ട്  കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരത : വി . ഹര്‍ഷ കുമാര്‍ 

Sunday, December 23, 2012

മ അദനിയുടെ ഇരു വൃക്കകളും തകരാറില്‍ നില ആശങ്കാജനകം

മഅദനിയുടെ ഇരു വൃക്കകളും തകരാറില്‍ നില ആശങ്കാജനകം 
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ (ബാംഗ്ളൂര്‍): ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില ആശങ്കാജനകം. അടിയന്തരമായി വിദഗ്ധ ചികില്‍സ ലഭിച്ചില്ലെങ്കില്‍ മഅ്ദനി അത്യാസന്നനിലയിലേക്കു നീങ്ങും. പോലിസിന്റെ പ്രത്യേക അനുമതി പ്രകാരം തേജസ് പ്രതിനിധി ശനിയാഴ്ച ജയിലില്‍ സന്ദര്‍ശിച്ചപ്പോഴാണ് രോഗങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയ വിവരം മഅ്ദനി പങ്കുവച്ചത്. 

ഹൃദ്രോഗബാധയെത്തുടര്‍ന്ന് നേരത്തെ മൂന്നു തവണ ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിധേയനായ മഅ്ദനിക്ക് കഴിഞ്ഞ 20 ദിവസത്തിനിടെ നിരവധി തവണ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടായി. ശ്വാസതടസ്സം പതിവായിരിക്കുകയാണ്. വിവരം ജയില്‍ അധികൃതരെ അറിയിച്ചിട്ടും ചികില്‍സയൊന്നും ലഭിച്ചിട്ടില്ല. 

ഒമ്പതു മാസം മുമ്പ് വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വൃക്കകള്‍ക്ക് തകരാറു സംഭവിക്കുന്നതിന്റെ സൂചനകള്‍ കണ്െടത്തിയിരുന്നു. തുടര്‍ചികില്‍സയുടെ അഭാവത്തില്‍ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചതിനാല്‍ കണ്‍പോളകളിലും കാലിലും മറ്റും നീരു വന്നു ചീര്‍ത്തിരിക്കുകയാണ്. ദിനംപ്രതി 20 രൂപ വിലയുള്ള രണ്ടു ഗുളികകളും 45 പോയിന്റ് ഇന്‍സുലിനും ഉപയോഗിച്ചിട്ടും പ്രമേഹത്തിന്റെ തോത് 500നു മുകളില്‍ തുടരുന്നത് വൃക്കകളുടെ തകരാറു മൂലമാണെന്ന് മഅ്ദനി പറഞ്ഞു. 

ശരീരത്തിന്റെ ഇടതുഭാഗം ഏറക്കുറേ തളര്‍ന്ന അവസ്ഥയിലാണ്. ഇടതുകാലിന്റെ സ്പര്‍ശനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. മുറിച്ചുമാറ്റിയ വലതുകാലിന്റെ അവശിഷ്ട ഭാഗങ്ങളില്‍ പഴുപ്പും നീര്‍ക്കെട്ടും കാരണം വേദന അസഹ്യമാണ്. വീല്‍ചെയറില്‍ ഇരിക്കുമ്പോള്‍ ബാലന്‍സ് തെറ്റി വീഴാതിരിക്കാന്‍ വേണ്ടി മാത്രമാണ് കൃത്രിമകാല്‍ ഉപയോഗിക്കുന്നത്. നില്‍ക്കുമ്പോഴും നടക്കുമ്പോഴും വെപ്പുകാല്‍ ഉപയോഗിക്കാനാവാത്തതിനാല്‍ ടോയ്ലറ്റിലിരിക്കാന്‍ പോലും ഇപ്പോള്‍ പരസഹായം വേണം. 

ഇടതുകണ്ണിന്റെ കാഴ്ച 90 ശതമാനം നഷ്ടപ്പെട്ടു. ശക്തി കൂടിയ കണ്ണട ഉപയോഗിച്ചിട്ടും ഫലമില്ല. ഇടതുകണ്ണിനെ ബന്ധിപ്പിക്കുന്ന നാഡീവ്യൂഹങ്ങള്‍ക്ക് കേടുള്ളതായി ഒന്നര വര്‍ഷം മുമ്പ് ബാംഗ്ളൂര്‍ കെ.ഐ.ഡി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ആറു മാസത്തിനകം ലേസര്‍ ചികില്‍സ നടത്തിയില്ലെങ്കില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമെന്ന റിപോര്‍ട്ട് അടുത്ത കാലത്താണ് പുറത്തുവന്നത്. മൂന്നു മാസം ഇടവിട്ട് കണ്ണിനു വിദഗ്ധ ചികില്‍സ വേണമെന്ന കെ.ഐ.ഡി ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദേശവും ജയില്‍ അധികൃതര്‍ അട്ടിമറിച്ചു. 

ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനു പിന്നാലെ വലതുകണ്ണിനും വേദനയും മങ്ങലും ആരംഭിച്ചിട്ടുണ്ട്. ഇതു കാരണം പത്രവായന നിര്‍ത്തി. വേദന അവഗണിച്ചാണ് ഖുര്‍ആന്‍ പാരായണം നടത്തുന്നത്. 

ജയിലില്‍ തനിക്ക് മതിയായ ചികില്‍സ ലഭിക്കുന്നതായി കര്‍ണാടക ആഭ്യന്തര സെക്രട്ടറി കേരള സര്‍ക്കാരിനെ കഴിഞ്ഞ ദിവസം അറിയിച്ചത് ശുദ്ധ കളവാണെന്ന് മഅ്ദനി പറഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ രണ്ടു തവണ പ്രമേഹനിര്‍ണയത്തിനുള്ള രക്തപരിശോധന മാത്രമാണ് ജയിലില്‍ നിന്നു ചെയ്തത്. കൂടിയ ഡോസില്‍ ഇന്‍സുലിന്‍ കുത്തിവച്ച ശേഷം രക്തം പരിശോധിച്ചു പ്രമേഹത്തിന്റെ തോത് കുറവാണെന്ന് കോടതിയില്‍ വരുത്തിത്തീര്‍ക്കുകയാണ് ജയില്‍ അധികൃതര്‍ ചെയ്തത്. 

രോഗികളായ വിചാരണത്തടവുകാരുടെ തൂക്കം കുറയുന്നുണ്േടാ എന്നു പ്രത്യേകം ഉറപ്പുവരുത്തണമെന്നാണ് ജയില്‍ ചട്ടം. എന്നാല്‍, ജയിലിലടക്കുമ്പോള്‍ തൂക്കം പരിശോധിച്ചതില്‍പ്പിന്നെ മഅ്ദനിയുടെ തൂക്കം ജയിലില്‍ പരിശോധിച്ചിട്ടേയില്ല. രണ്ടര വര്‍ഷത്തിനിടെ ശരീരഭാരം ഗണ്യമായി കുറഞ്ഞതും രോഗങ്ങള്‍ കൂടിയതും ജയില്‍രേഖകളില്‍ ഇടം നേടാതിരിക്കാനും ജാമ്യത്തിനു തടയിടാനുമാണ് ഇത്തരം പരിശോധനകള്‍ നടത്താതിരിക്കുന്നത്.

ജയിലില്‍ സന്ദര്‍ശകരോട് സംസാരിക്കുന്നത് തനിക്ക് അസുഖമില്ലെന്നതിനു തെളിവായി ജയില്‍ അധികൃതര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്െടന്ന് മഅ്ദനി പറഞ്ഞു. അവശതകള്‍ മറച്ചുവച്ചു സന്ദര്‍ശകരോട് സംസാരിക്കുന്നത് ജയിലില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാനാണ്. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും തേജസ് പ്രതിനിധിക്കൊപ്പമുണ്ടായിരുന്നു.

മഅദനിയുടെ മോചനത്തിന് നിരാഹാര സമരം ആരംഭിക്കും : വര്‍ക്കല രാജ്

മഅദനിയുടെ മോചനത്തിന് നിരാഹാര സമരം ആരംഭിക്കും : വര്‍ക്കല രാജ് 

എടപ്പാള്‍: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നും ജയില്‍ മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി.മരണം വരെ നിരാഹാരം നടത്തുമെന്ന് സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് പറഞ്ഞു. തവനൂര്‍ നിയോജക മണ്ഡലം സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭ സമരങ്ങളുടെ പ്രചാരണത്തിനായി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ സമരസന്ദേശയാത്ര ഫിബ്രവരി 25ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സലാം അതളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ജാഫറലി ദാരിമി, അസീസ് വെളിയങ്കോട്, ഷംലിക് കടകശ്ശേരി, കല്ലിങ്ങല്‍ മൂസ്സ, യൂസഫ് എടപ്പാള്‍, സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു

ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കള്‍ 

കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കളായ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്.ഷഹീര്‍ മൗലവി (കേരള), അജിത്കുമാര്‍ ആസാദ്, ശ്യാം (കര്‍ണാടക) എന്നിവര്‍ കേന്ദ്രമന്ത്രിമാരെ കണ്ട് നിവേദനം നല്‍കി.
കേന്ദ്രമന്ത്രിമാരായ എ.കെ.ആന്‍റണി, വയലാര്‍ രവി, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്,കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. 
കേന്ദ്ര ആഭ്യന്തരവകുപ്പ് വിഷയത്തില്‍ ഇടപെടുമെന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മഅദനിയോടുള്ള നീതിനിഷേധം നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം-എം.പി വീരേന്ദ്രകുമാര്‍

മഅദനിയോടുള്ള നീതിനിഷേധം നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം-എം.പി വീരേന്ദ്രകുമാര്‍

മലപ്പുറം:പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനിയോടുള്ള നീതിനിഷേധം രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയ്ക്ക് കളങ്കമാണെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത്-മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്കായി സോഷ്യലിസ്റ്റ് ജനത മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മഅദനി ഏറെക്കാലമായി വിചാരണത്തടവുകാരനായി കഴിയുന്നു. ആദ്യം കോയമ്പത്തൂര്‍ ജയിലില്‍ വര്‍ഷങ്ങളോളം കിടന്നു. എല്ലാംകഴിഞ്ഞ് ഒടുവില്‍ കോടതി പറഞ്ഞു, മഅദനി കുറ്റം ചെയ്തിട്ടില്ലെന്ന്. ഇപ്പോള്‍ ബാംഗ്ലൂര്‍ ജയിലില്‍. ഇതുവരെ വിചാരണപോലും തുടങ്ങിയിട്ടില്ല. നീതിനിഷേധത്തിന്റെ തടവില്‍ തകര്‍ന്ന അവസ്ഥയിലാണയാള്‍. ഒരു മനുഷ്യനെ എത്രകാലമാണിങ്ങനെ ജയിലില്‍ കിടത്തുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കണം. കോയമ്പത്തൂര്‍ കേസില്‍ ആരോപിക്കപ്പെടുന്ന കുറ്റത്തിനുള്ളതിനേക്കാള്‍ ശിക്ഷ മഅദനി അനുഭവിക്കേണ്ടി വരുമ്പോള്‍ എവിടെ നമ്മുടെ നീതിബോധം, എവിടെ ധാര്‍മ്മികത- വീരേന്ദ്രകുമാര്‍ പറഞ്ഞു.

മഅദനിയുടെ വിഷയത്തില്‍ കോടതി ഒരു സമീപനം സ്വീകരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് മാറുകയാണിപ്പോള്‍. വിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കൈയടക്കുന്നു. കര്‍ഷകനും അവന്റെ പ്രശ്‌നങ്ങളും ദേശീയപാത വികസനവും ചില്ലറ വില്‍പ്പന രംഗത്തെ വിദേശനിക്ഷേപവുമുള്‍പ്പെടെ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒളിക്കുകയാണ്. ജനകീയ പ്രശ്‌നങ്ങളെ സമീപിക്കുന്നതില്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് അതിന്‍േറതായ നിലപാടുകളുണ്ട്. ഞങ്ങളുയര്‍ത്തുന്ന ആശയങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്-വീരേന്ദ്രകുമാര്‍ പറഞ്ഞു.

കേരകര്‍ഷകന്റെ രക്ഷയ്ക്കായി പാംഓയില്‍ ഇറക്കുമതി നിരോധിക്കണമെന്നും നീര ഉത്പ്പാദനത്തിന് കര്‍ഷകന് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ജനവരി രണ്ടിന് ജില്ലാ കേന്ദ്രങ്ങളില്‍ പാര്‍ട്ടി സത്യാഗ്രഹം നടത്തുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ചടങ്ങില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.

മഅദനി : പുനലൂരില്‍ മനുഷ്യാവകാശ റാലി ബുധനാഴ്ച

മഅദനി : പുനലൂരില്‍ മനുഷ്യാവകാശ റാലി ബുധനാഴ്ച 

പുനലൂര്‍: അബ്ദുള്‍ നാസര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് പുനലൂരില്‍ ബുധനാഴ്ച വൈകിട്ട് നാലിന് റാലിയും സമ്മേളനവും നടക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പുനലൂര്‍ സലീം ഹാജിയും ജനറല്‍ കണ്‍വീനര്‍ അബ്ബാസ് മൗലവിയും അറിയിച്ചു. മാര്‍ക്കറ്റ് ജങ്ഷനിലാണ് സമ്മേളനം.

മഅദനിക്ക് ചികിത്സ ലഭ്യമാക്കണം- സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

മഅദനിക്ക് ചികിത്സ ലഭ്യമാക്കണം- സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി


ആലപ്പുഴ:ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയോട് മാനുഷിക പരിഗണന മുന്‍നിര്‍ത്തി നീതി കാണിക്കണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ വലയ്ക്കുകയാണ്. മാനുഷിക പരിഗണന മുന്‍നിര്‍ത്തി വിദഗ്ധ ചികിത്സ ലഭിക്കണമെന്നത് രോഗാതുരനായഒരുവ്യക്തിയുടെ അവകാശമാണ്- അദ്ദേഹം പറഞ്ഞു.

ആരോഗ്യനില തീര്‍ത്തും മോശമായ അദ്ദേഹത്തിന് ബലമായി ഹസ്തദാനത്തിനുപോലും കഴിയുന്നില്ല എന്ന് അറിയാന്‍ കഴിയുന്നത് വേദനാജനകമാണ്. വിദഗ്ധ ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

കടല്‍ക്കൊലപാതകത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജയിലിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ ഉപാധികളോടെ ഹോട്ടലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി. ക്രിസ്മസ് ആഘോഷിക്കാന്‍ അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതുകൂടി പരിഗണിച്ച് അത്യാധുനിക ചികിത്സാസൗകര്യമുള്ള ആശുപത്രിയില്‍ മഅദനിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും സ്വാമി പറഞ്ഞു.

മഅ്ദനിയെ ഒരു ദിവസമെങ്കിലും പുറത്തുവിടുമോ -വി.എസ്

മഅ്ദനിയെ ഒരു ദിവസമെങ്കിലും പുറത്തുവിടുമോ 

-വി.എസ്

തിരുവനന്തപുരം: വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് മുസ്ലിം വിശേഷദിവസം കുടുംബത്തോടൊപ്പം കഴിയാന്‍ ഒരു ദിവസത്തേക്കെങ്കിലും പുറത്തുവിടുമോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇന്ത്യന്‍ പൗരന്മാര്‍ക്കില്ലാത്ത ഇളവ് ഇറ്റാലിയന്‍ പട്ടാളക്കാര്‍ക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നതിനുമുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ പട്ടാളക്കാരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ വിടുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീലിനും പോകുന്നില്ല. എന്നാല്‍, വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന മലയാളികള്‍ക്ക് ഈ ഇളവ് ലഭിക്കുന്നില്ല. മഅ്ദനി ഒമ്പത് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. ഒരൊറ്റ മുസ്ലിം വിശേഷദിവസവും പുറത്തുപോകാന്‍ അനുമതി നല്‍കിയില്ല. വിചാരണ നടത്തി എത്ര വര്‍ഷം വേണമെങ്കിലും ശിക്ഷിക്കട്ടെ.
സര്‍ക്കാറിന്‍െറ ഇരട്ട മുഖമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ജനങ്ങളോടും പ്രതിപക്ഷത്തോടും ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ്. ചില്ലറ വില്‍പനയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് പറയുകയും അതിനനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.
നാലഞ്ച് കേസില്‍ പ്രതിയായ കെ. സുധാകരനെ തൊടുന്നില്ല. എന്നാല്‍, ഇടുക്കിയിലെ മണിയെ ജയിലിലാക്കി. ഒരു കടയില്‍ രണ്ട് കച്ചവടമാണ്. വിവരദോഷം നടത്തി, പാര്‍ട്ടിയെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനാണ് മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ലജ്ജയുടെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആഭ്യന്തരമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച സുധാകരനെതിരെ നടപടിയെടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദനിക്ക് ഒരൊറ്റ ദിവസംപോലും പരോള്‍ നല്‍കാത്തത് സൂചിപ്പിച്ച് സര്‍ക്കാറിന്‍േറത് ഇരട്ടത്താപ്പാണെന്ന് സഭക്കുപുറത്തും വി.എസ് ആവര്‍ത്തിച്ചു.

പി.ഡി.പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു.

പി.ഡി.പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു.

കോണ്ഗ്രസ്സ് ഒല്ലൂര്‍ മണ്ഡലം തൊഴിലാളി സംഘടന നേതാവ് ഇസ്മയില്‍ വട്ടക്കല്ലും, കോണ്ഗ്രസ്സ് കുടുംബ പാരമ്പര്യവും, കോണ്ഗ്രസ് ഒല്ലൂര്‍ മണ്ഡലത്തിലെ സജീവ സാനിധ്യവും ആയ ജെന്‍സണ്‍ ആലപ്പാട്ടും മെമ്പര്‍ഷിപ് എടുത്തു പി.ഡി.പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു.

നിരപരാധികളായ വിചാരണത്തടവുകാരെവിട്ടയക്കണം -ഐ.എസ്.എം


നിരപരാധികളായ 

വിചാരണത്തടവുകാരെവിട്ടയക്കണം -

ഐ.എസ്.എം


ഭരണകൂടവും ജുഡീഷ്യറിയും അനീതിക്ക് കൂട്ടുനില്‍ക്കരുത്
പാലക്കാട്: രാജ്യത്തെ വിവിധ ജയിലുകളില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ വിട്ടയക്കാന്‍ നടപടിയുണ്ടാവണമെന്ന് ഐ.എസ്.എം കേരള യുവജന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദലിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ മുസ്ലിം പൗരന്മാര്‍ക്കും നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നിട്ടും ഭരണകൂടങ്ങളും ജുഡീഷ്യറിയും കുറ്റകരമായ നിസ്സംഗതയാണ് പ്രകടിപ്പിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.

രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ജുഡീഷ്യറിയും ഭരണകൂടവും അനീതിക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യത്ത് കടുത്ത അരക്ഷിതാവസ്ഥക്ക് വഴിവെക്കും. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളം ജയിലുകളില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ലിം ചെറുപ്പക്കാര്‍ക്ക് ജാമ്യം നിഷേധിക്കുക വഴി ജുഡീഷ്യറി ഭരണകൂട ഭീകരതക്ക് നിയമ പരിരക്ഷ നല്‍കുകയാണ്. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളമായി വിവിധ ജയിലുകളില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയടക്കമുള്ള മുസ്ലിം വിചാരണത്തടവുകാര്‍ക്ക് ജാമ്യം നിഷേധിക്കുകയും ആയിരങ്ങളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ ഭരണകൂട ഭീകരതയുടെ പ്രതിരൂപമെന്ന് ലോകം വിശ്വസിക്കുന്ന നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്നുവെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നത്.

രാജ്യത്തെ മുസ്ലിംകള്‍ക്ക് പ്രതീക്ഷ നഷ്ടമാകുംവിധമാണ് രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍. മദ്യത്തിന് സെസ്സ് ഏര്‍പ്പെടുത്തിയുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കാനുള്ള കേരള സര്‍ക്കാറിന്‍െറ യുവജനനയം സംസ്ഥാനത്തെ യുവാക്കളെ അവഹേളിക്കുന്നതാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. കെ. എന്‍.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. അബ്ദുല്‍ ജലീല്‍, സി.എ. സഈദ് ഫാറൂഖി, കെ.പി. സകരിയ്യ, അഡ്വ. എം. മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, തന്‍സീല്‍ വടകര എന്നിവര്‍ സംസാരിച്ചു. സന്നദ്ധ സേവക സംഗമം കെ. എന്‍. എം സംസ്ഥാന സെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. എ.വി. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി. അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ഹമീദലി അരൂര്‍, ടി.പി. ഹുസൈന്‍കോയ, ഹംസ സുല്ലമി മൂത്തേടം, നജ്മുദ്ദീന്‍ ഒതായി, ഹക്കീം പറളി എന്നിവര്‍ സംസാരിച്ചു. ആദര്‍ശ പാഠശാല ശൈഖ് അബ്ദുഷഹീദ് ദ്രിയു (ആസ്ത്രേലിയ) ഉദ്ഘാടനം ചെയ്തു. എ. അബ്ദുല്‍ അസീസ് മദനി അധ്യക്ഷത വഹിച്ചു. പി.കെ. മൊയ്തീന്‍ സുല്ലമി, പി.ടി. അബ്ദുല്‍അസീസ് സുല്ലമി, ഹാഫിളുര്‍റഹ്മാന്‍ പുത്തൂര്‍, അലി മദനി മൊറയൂര്‍, ഷാഹിദ് മുസ്ലീം ഫാറൂഖി, ജലീല്‍ മാമാങ്കര,ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ബശീര്‍ പട്ടേല്‍ത്താഴം, കെ.എ അബ്ദുല്‍ ഹസീബ് മദനി, സാബിക് പുല്ലൂര്‍, റാഫി പേരാമ്പ്ര, ജൗഹര്‍ അയനിക്കോട് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡോ. സലീം ചെര്‍പുളശ്ശേരി അധ്യക്ഷത വഹിച്ചു.

Sunday, December 2, 2012

പി ഡി പി വൈസ് ചെയര്‍മാന്‍ വാഹന അപകടത്തില്‍ പെട്ട് ഐ സി യു വില്‍

പി ഡി പി വൈസ് ചെയര്‍മാന്‍ വാഹന അപകടത്തില്‍ പെട്ട് ഐ സി യു വില്‍ 

പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ. കെ . ബീരാന്‍കുട്ടി വാഹന അപകടത്തില്‍ പെട്ട് ഗുരുതരമായ പരിക്കുകളോടെ ഏറനംകുളം ലക്ഷോര്‍ ഹോസ്പിറ്റലില്‍ ഐ സി യു വില്‍ ആണ് . എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക

Monday, November 26, 2012

മഅ‌ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിന് കാരണം ലീഗിന്റെ സമ്മര്‍ദം: പി.ഡി.പി


മഅ‌ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിന് കാരണം ലീഗിന്റെ സമ്മര്‍ദം: പി.ഡി.പി


കേരളത്തില്‍ 40-ലേറെ കേസില്‍ പ്രതിയെന്നും കോയമ്പത്തൂര്‍ കേസില്‍ പ്രതിയെന്നുമെല്ലാം ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചാണ് കര്‍ണാടക പൊലീസ് ജാമ്യാഹരജി തള്ളിച്ചത്. വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് എട്ടിലധികം തവണ മുഖ്യമന്ത്രിയെ പി.ഡി.പി. നേതൃത്വം സമീപിച്ചെങ്കിലും ലീഗിന്റെ നിലപാടിന് മുന്നില്‍ പരിമിതിയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു പൗരന്റെ ഭരണഘടന ഉറപ്പുനല്കുന്ന മനുഷ്യവകാശവിഷയത്തില്‍ പോലും ലീഗിന്റെ നിലപാടിന് അടിമപ്പെടുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനമാണ്. രാജ്യത്ത് മുസ്‌ലീം യുവാക്കള്‍ അന്യായമായി പീഡിപ്പിക്കപെടുന്നുവെന്ന് സി.പി.എം കേന്ദ്രനേതൃത്വം പരസ്യമായി പറഞ്ഞിട്ടും മഅ‌ദനി വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച് പരിപൂര്‍ണ്ണമായി അറിയുന്ന സി.പി.എം നേതൃത്വം അഭിപ്രായം പറയാതെ കുറ്റകരമായ മൗനം തുടരുന്നത് വോട്ട് നഷ്ട
പ്പെടുമെന്ന ഭയം കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശം സംരക്ഷിക്കുക, ന്യൂനപക്ഷവേട്ട അവസാനിക്കുക, മഅദനിക്ക് നീതി നല്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി 10ന് മലപ്പുറം പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. കേന്ദ്രകേരള സര്‍ക്കാരുകളുടെ ജനവിരുദ്ധനയത്തില്‍ പ്രതിഷേധിച്ച് സാമൂഹ്യനീതി, സമഗ്രവികസനം, സമാധാനസമൂഹം എന്ന വിഷയത്തില്‍ പി.ഡി.പി പാഠശാല 29ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. മഅ‌ദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് പാഠശാലയില്‍ രൂപം നല്‍കും. ' ജീവന്‍ തരാം, മഅ‌ദനിയെ തരൂ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ പ്രക്ഷോഭം. ഇതില്‍ 1400-ഓളം പ്രതിനിധികള്‍ പങ്കെടുക്കും. പാഠശാലയില്‍ ആദ്യഘട്ട അംഗത്വവിതരണം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ പ്രസിഡന്റ് ഷംസുദീന്‍ പയ്യോളി, സെക്രട്ടറി ജാഫ്രി നല്ലളം, ഉമര്‍ പൂങ്കുന്നത്ത്, ഫൈസല്‍ ചാലിയം, ബഷീര്‍ കക്കോടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sunday, November 25, 2012

പി ഡി പി വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മറ്റി പുന സംഗടിപ്പിച്ചു

പി ഡി പി വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മറ്റി പുന സംഗടിപ്പിച്ചു 

പ്രസിടണ്ട് : കെ. സുരേഷ് നായര്‍ 
വൈസ് " : ഫാസില്‍ ചിമ്മനി 
സെക്രടറി : ഷമീര്‍ പാലപ്പിള്ളി 
ജോയിന്റ്  " : മുസ്തഫ ചെരട
ട്രഷറര്‍ : മുഹമ്മദ്‌ റജീബ്  
മണ്ഡലം പ്രസിടണ്ട് അബു ഹാജിയുടെ ആദ്യക്ഷതയില്‍ പി  ഡി പി പുതുക്കാട് മണ്ഡലം ഓഫീസില്‍ നടന്ന പി ഡി പി വരന്തരപ്പിള്ളി പഞ്ചായത്ത് ണ്‍വെന്‍ഷന്‍ സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി ഉദ്ഘാടനം ചെയ്തു . പി ടി യു സി തൃശൂര്‍ ജില്ല കണവീനാര്‍  ഉമ്മര്‍ കല്ലൂര്‍ ആശംസാ പ്രസംഗം  നടത്തി , മണ്ഡലം സെക്രടറി ശിഹാബ് പെരുവാന്കുഴിയില്‍ സ്വാഗതവും, ഷമീര്‍ പാലപ്പിള്ളി നന്ദിയും പറഞ്ഞു .

മഅദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ആലപ്പുഴയില്‍ നടന്ന പ്രകടനം

മഅദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ആലപ്പുഴയില്‍ നടന്ന പ്രകടനം


അവഗണനക്കെതിരെ ഇന്ന് ബഹുജന മാര്‍ച്ച്


അവഗണനക്കെതിരെ ഇന്ന് ബഹുജന മാര്‍ച്ച് 


മലപ്പുറം : പുറത്തൂര്‍ സി.എച്ച്.സി. യോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ പി.ഡി.പി. പുറത്തൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‍പുറത്തൂര്‍ സി.എച്ച്.സി.യിലേക്ക് ഇന്ന് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.മാര്‍ച്ച് കാലത്ത് പത്തുമണിക്ക് പി.ഡി.പി. ജില്ലാ ജനറല്‍ സെക്രട്ടറി ജഅഫര്‍ ‍ അലി ദാരിമി ഉത്ഘാടനം ചെയ്യും. പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. ഷമീര്‍ പയ്യനങ്ങാടി, കബീര്‍ പൊന്നാനി സൈതാലിക്കുട്ടി ചമ്രവട്ടം എന്നിവര്‍ ധര്ന്നയില്‍ സംസാരിക്കും.

ഫ്രീ മഅദനി ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

ഫ്രീ മഅദനി ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു 


മഅ്ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ലീഗിന്‍െറ സമ്മര്‍ദം കാരണം -പി.ഡി.പി

മഅ്ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ലീഗിന്‍െറ സമ്മര്‍ദം കാരണം -പി.ഡി.പി
===================================
കണ്ണൂര്‍: അബ്ദുന്നാസര്‍ മഅ്ദനിക്കുനേരെ ഇത്ര വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൗനം പാലിക്കുന്നത് ലീഗിന്‍െറ സമ്മര്‍ദം കാരണമാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മത്തേര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മഅ്ദനി കേരളത്തിലെ പൗരനെന്ന നിലയില്‍ മാനുഷിക ഇടപെടല്‍ നടത്തുന്നതിനുപകരം മുഖ്യമന്ത്രി ലീഗിന് അടിമപ്പെടുന്നത് അപമാനകരമാണ്. ഇ.ടി. മുഹമ്മദ് ബഷീറിനെപോലുള്ളവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മഅ്ദനിക്കുവേണ്ടി ലീഗില്‍ ഉയരുന്നുണ്ട്.
മഅ്ദനിയെ ജയിലിലടക്കാന്‍ വേണ്ടി നടന്ന ഗൂഢാലോചനയെക്കുറിച്ച് പൂര്‍ണമായി അറിയാവുന്ന സി.പി.എം കേരള നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം പറയാത്തത് ഹൈന്ദവ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന പേടികൊണ്ടാവാം. 
കാഴ്ച നഷ്ടപ്പെട്ട് നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന മഅ്ദനിക്കെതിരെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ കള്ളക്കഥകളുണ്ടാക്കി സത്യവാങ്മൂലം നല്‍കിയതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. ജാമ്യവും ചികിത്സയും നല്‍കാതെ അദ്ദേഹത്തെ ഇല്ലാതാക്കാനും അതുവഴി മുസ്ലിം യുവാക്കളില്‍ തീവ്രവികാരം ഇളക്കിവിട്ട് വര്‍ഗീയ കാര്‍ഡിറക്കി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനുമുള്ള ബി.ജെ.പിയുടെ ശ്രമമാണിത്.
മനുഷ്യാവകാശം സംരക്ഷിക്കുക, ന്യൂനപക്ഷവേട്ട അവസാനിപ്പിക്കുക, മഅ്ദനിക്ക് നീതി നല്‍കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് മലപ്പുറം പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. സമൂഹികനീതി, സമഗ്ര വികസനം, സമാധാന സമൂഹം എന്ന മുദ്രാവാക്യമുയര്‍ത്തി പി.ഡി.പി സംഘടിപ്പിക്കുന്ന പാഠശാല നവംബര്‍ 29ന് തൃശൂര്‍ ടൗണ്‍ഹാളിലും നടക്കും.

മദനിക്ക് ജാമ്യമില്ല : എടപ്പാളില്‍ പ്രതിഷേത പ്രകടനം നടത്തി

മദനിക്ക് ജാമ്യമില്ല : എടപ്പാളില്‍ പ്രതിഷേത 

പ്രകടനം നടത്തി 

മദനിക്ക് ജാമ്യം നിഷേധിച്ച്ചധില്‍ പ്രധിശേധിച്ച്ചു പി ഡി പി പ്രവര്‍ത്തകര്‍ എടപ്പാളില്‍നടത്തിയ പ്രധിഷേധ പ്രകടനം

Thursday, November 8, 2012

മഅ്ദനി : ജാമ്യാപേക്ഷയില്‍ വിധി ദീപാവലി അവധി കഴിഞ്ഞ്


മഅ്ദനി : ജാമ്യാപേക്ഷയില്‍ വിധി ദീപാവലി 

അവധി കഴിഞ്ഞ് 

അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യപെക്ഷയിന്മേല്‍ കോടതി ദീപാവലിക്ക് ശേഷം വിധി പറയും . തീയ്യതി കോടതി പിന്നീട് അറിയിക്കും ..

നീതിയുടെ വിജയത്തിനായി എല്ലാവരും പ്രാര്‍ഥിക്കുക

വിദഗ്ധ ചികിത്സ: മഅ്ദനി സത്യവാങ്മൂലം നല്‍കി


വിദഗ്ധ ചികിത്സ: മഅ്ദനി സത്യവാങ്മൂലം നല്‍കി

ബംഗളൂരു: വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മഅ്ദനിയുടെ ബന്ധു മുഹമ്മദ് റജീബാണ് ഇന്നലെ ഏകാംഗ ബെഞ്ചില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ബുധനാഴ്ച, ചികിത്സ ആവശ്യമുള്ള ആശുപത്രിയുടെ വിശദാംശങ്ങള്‍ അടുത്ത ബന്ധുക്കളിലാരെങ്കിലും എഴുതി നല്‍കണമെന്ന് ജസ്റ്റിസ് നാഗ്മോഹന്‍ദാസ് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് വ്യാഴാഴ്ച അഭിഭാഷകന്‍ മുഖേന സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജാമ്യം ലഭിച്ചാല്‍ കോടതിയുടെ അധികാരപരിധി വിട്ടു പോകില്ലെന്നും സ്വന്തം ചെലവില്‍ ചികിത്സ തേടിക്കൊള്ളാമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ആയുര്‍വേദ പഞ്ചകര്‍മ ചികിത്സക്കായി ബംഗളൂരുവിലെ സൗഖ്യ ആശുപത്രി, ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച കണ്ണിന്‍െറയും മറ്റും പരിശോധനക്കായി അഗര്‍വാള്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കണമെന്നും ഭാര്യയെയും മക്കളെയും കൂടെ നില്‍ക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടാതെ വിചാരണ സമയത്ത് കൃത്യമായി ഹാജരാവാമെന്നും കോടതി എന്ത് ഉപാധിവെച്ചാലും അംഗീകരിക്കാമെന്നും കാണിച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ദീപാവലി അവധി കഴിഞ്ഞ് കോടതി ചേര്‍ന്നതിനുശേഷമേ ജാമ്യാപേക്ഷയില്‍ വിധിയുണ്ടാവൂ എന്നാണ് കരുതുന്നത്.

പി ഡി പി ഏറണാംകുളം ജില്ലാ കൌണ്‍സില്‍


പി ഡി പി ഏറണാംകുളം ജില്ലാ കൌണ്‍സില്‍


പി ഡി പി ഏറണാംകുളം ജില്ലാ കൌണ്‍സില്‍ 09 നവംബര്‍ 2012 3.pm നു ഏറനാംകുളം സാസ് ടവറില്‍ വെച്ച് നടക്കും .

പി ഡി പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ് , നിസാര്‍ മേത്തര്‍ , സുബൈര്‍ സബാഹി ,കെ കെ ബീരാന്‍ കുട്ടി എന്നീ നേതാക്കള്‍ പങ്കെടുക്കും

പി ഡി പി കണ്ണൂര്‍ ജില്ല കൌണ്‍സില്‍

പി ഡി പി കണ്ണൂര്‍ ജില്ല കൌണ്‍സില്‍ 


പി ഡി പി കണ്ണൂര്‍ ജില്ല കൌണ്‍സില്‍ 18 നവംബര്‍ 2012, 4pm നു റൈന്‍ബോ ടൂറിസ്റ്റ് ഹോമില്‍ വെച്ച് നടക്കും .

യോഗത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു ഫോട്ടോ നിര്‍ബന്തമായും കൊണ്ട് വരണം എന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ അറിയിച്ചു

കൂടംകുളം സമരത്തിനു മദനിയുടെ ഐക്യദാര്ട്യം


കൂടംകുളം സമര പോരാളികള്‍ക്ക് ജയിലരക്കുള്ളില്‍ 

നിന്നും മദനിയുടെ ഐക്യദാര്ട്യം 


കര്‍ണ്ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലെ ഇരുമ്പഴികള്‍ക്ക് പിന്നിലിരുന്ന എനിക്ക് സ്വാതന്ത്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി ഇടിന്തകരയിലെ ധീരരായ മത്സ്യതൊഴിലാളികളുടെ ശബ്ദം കേള്‍ക്കാനാകും. ആണവോര്‍ജ്ജം മാനവരാശിക്ക് അപകടമാണെന്ന് വികസിത രാജ്യങ്ങളടക്കമുള്ളവയടെ 
അനുഭവങ്ങള്‍ വിളിച്ച് പറയുന്നു. അവരെല്ലാം ആണവനിലയങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യുകയാണ്. കേരളം തമിഴ്‌നാട് ശ്രീലങ്ക എന്നിവിടങ്ങള്‍ ഒരു ആണവ ദുരന്തം നേരിടാന്‍ സജ്ജമല്ല. ഞാന്‍ എസ്.പി ഉദയകുമാറിന്റെയും പുഷ്പരായന്റേയും നേതൃത്വത്തിലുള്ള ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണത്തോടെയുള്ള സമരസഖാക്കളെ അഭിവാദ്യം ചെയ്യുന്നു. ഭരണകൂടത്തിന്റെ നീതികേടിനെതിരെ ശബ്ദിച്ചതിന് എന്നെപ്പോലെ നിങ്ങളും ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുകയാണ്. ഭരണകൂടത്തിന് ദലിതരേയും മതന്യൂനപക്ഷങ്ങളേയും ജനകീയ സമരങ്ങളേയും അടിച്ചൊതുക്കാനും അവരെ ജയിലറകളില്‍ അടയ്ക്കാനും അവസരമൊരുക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം. ജനാധിപത്യമെന്നത് മൂല്യത്തിന്റേയും നന്‍മയുടേയും പേരാണ് സഹാനുഭൂതിയുടേതല്ല.

അബ്ദുല്‍ നാസര്‍ മഅദനി...

മഅ്ദനിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

മഅ്ദനിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി


ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കര്‍ണാടക ഹൈകോടതി വിധി പറയാന്‍ മാറ്റി. ഇരു വിഭാഗത്തിന്‍െറയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ജസ്റ്റിസ് നാഗ്മോഹന്‍ദാസ് വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഇതിനു പകരമായി കിടത്തി ചികിത്സാ സൗകര്യമില്ലാത്ത ബംഗളൂരുവിലെ ആര്യ വൈദ്യശാല ശാഖയില്‍നിന്നാണ് മരുന്നുകള്‍ നല്‍കിയതെന്നും മഅ്ദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാര്‍ വാദിച്ചു. സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മൂന്നാഴ്ചക്കുശേഷം വീണ്ടും വരണമെന്നും ആറുമാസം കഴിഞ്ഞ് വീണ്ടും കിടത്തി ചികിത്സ ലഭ്യമാക്കണമെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇതുണ്
ടായില്ല.

കര്‍ണാടക ഡയബറ്റിക് സെന്‍ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ കണ്ണിനെ പ്രമേഹം ബാധിച്ചതായും മൂന്നു മാസത്തിനു ശേഷം വീണ്ടും ചികിത്സ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഒരു വര്‍ഷത്തിനുശേഷമാണ് പിന്നീട് ഇവിടെ പ്രവേശിപ്പിച്ചത്. ഇതാണ് കണ്ണിന്‍െറ കാഴ്ച നഷ്ടമാവാനിടയാക്കിയതെന്ന് ആശുപത്രി റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ഈ രീതി തുടര്‍ന്നാല്‍ വിചാരണ നേരിടാന്‍ മഅ്ദനി ജീവിച്ചിരിക്കില്ലെന്നും ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നും രവിവര്‍മ അഭ്യര്‍ഥിച്ചു.

അഗര്‍വാള്‍, സൗഖ്യ എന്നീ ആശുപത്രികളിലേതെങ്കിലുമൊന്നില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചികിത്സക്ക് അനുമതി നല്‍കണമെന്ന നിര്‍ദേശം പ്രതിഭാഗം മുന്നോട്ടുവെച്ചപ്പോള്‍ ആശുപത്രിയുടെ പേര് എഴുതി സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഈ അപേക്ഷ വ്യാഴാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, ചികിത്സയുടെ മറവില്‍ ജാമ്യത്തിനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ ചന്ദ്രമൗലി വാദിച്ചു.

പി ഡി പി പഠന ക്ലാസ്

പി ഡി പി പഠന ക്ലാസ് 

ബസ്‌ ചാര്‍ജ് വര്‍ദ്ധനവ്‌ പിന്‍വലിക്കണം : ഐ എസ് എഫ്

ബസ്‌ ചാര്‍ജ് വര്‍ദ്ധനവ്‌ പിന്‍വലിക്കണം : ഐ  എസ് എഫ് 


Monday, October 22, 2012

മദനി ഐക്യ ദാര്ദ്യ സംഗമം സംഗടിപ്പിച്ചു.

മദനി ഐക്യ ദാര്ദ്യ സംഗമം സംഗടിപ്പിച്ചു.

ലോകത്തില്‍ തുല്യത ഇല്ലാത്ത നീതി നിഷേതത്തിനു ഇരയായി പീഡനം അനുഭവിക്കുന്ന അബ്ദുല്‍ നാസര്‍ മദനി യുടെ മോചനം ആവശ്യപ്പെട്ടു കൊണ്ടും അദ്ദേഹത്തിന് അര്‍ഹമായ നീതി ലഭ്യമാക്കുന്നതിനു വേണ്ടിയും മദനിക്ക് നീതി നല്‍കുക എന്നാ പ്രമേയത്തോടെ ജസ്റ്റിസ് ഫോര്‍ മദനി ഫോറം വര്‍ക്കലയില്‍ മദനി ഐക്യ ദാര്ദ്യ സംഗമം സംഗടിപ്പിച്ചു.
ഐക്യ ദാര്ദ്യ സംഗമം ബാ സുരേന്ദ്ര   ബാബു  ഉദ്ഘാടനം ചെയ്തു. നടയറ ജബ്ബാര്‍ ( പി ഡി പി ) , പനവൂര്‍ ഹസ്സന്‍ ( പി ഡി പി ) , അഡ്വ : സുന്ദരേശന്‍ ( സി  പി എം  ) കടക്കല്‍  ജുനൈദ് , അഡ്വ : സുദര്‍ശനന്‍ പിള്ള ( കോണ്‍  ഐ  ) എന്നിവര്‍ സംസാരിച്ചു 

Saturday, October 13, 2012

പി ഡി പി പ്രതിഷേത സമ്മേളനം കത്തോലിക്കാ ബാവ ഉത്ഘാടനം ചെയ്തു


പി ഡി പി പ്രതിഷേത സമ്മേളനം കത്തോലിക്കാ 

ബാവ ഉത്ഘാടനം ചെയ്തു 

പി ഡി പി മദനിക്ക് നീതി നല്‍കുക ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്നാ മുദ്രാവാഖ്യം   ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  തൃത്താല  മണ്ഡലം കമ്മറ്റി പടിഞ്ഞാരങ്ങാടിയില്‍ സംഗടിപ്പിച്ച പ്രതിഷേത സമ്മേളനം കാത്തോലിക്കാ  ബാവ ഉദ്ഘാടനം ചെയ്തു .ഈ  രാജ്യത്തെ നീതി നിഷേതിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടുകയും അവകാശം നിഷേതിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ടിക്കുകയുമാല്ലാതെ മറ്റൊരു തെറ്റും ചെയ്യാത്ത അബ്ദുല്‍ നാസര്‍ മദനി എന്നാ മനുഷ്യന് വേണ്ടി ശബ്തിക്കുക എന്നത് മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഏതൊരു മനുഷ്യന്റെയും ബാധ്യത ആണെന്നും അദ്ധേഹത്തിന്റെ മോചനത്തിനായി എല്ലാവരും  രംഗത്തിറങ്ങണം എന്നും കത്തോലിക്കാ ബാവ ഉത്ഘാടന പ്രസംഗത്തിലൂടെ പൊതു സമൂഹത്തോട് ആവശ്യപ്പെട്ടു . ഈ പോരാട്ടം വിജയം  കാണുന്നത്  വരെ  താന്‍ കൂടെ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി 

പി ഡി പി  സംസ്ഥാന ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ , പാലക്കാട്  ജില്ല പ്രേസിടണ്ട്  തോമസ്‌ മാഞ്ഞൂരാന്‍,   മലപ്പുറം ജില്ലാ  പ്രേസിടണ്ട്  അലി കാടാമ്പുഴ , സെക്രടറി ജാഫര്‍ അലി ദാരിമി എന്നിവര്‍ സംസാരിച്ചു .തൃത്താല  മണ്ഡലം  ജോയിന്റ് സെക്രടറി നാസര്‍ മാലിക് സ്വാഗതവും അബു കക്കാട്ടിരി നന്ദിയും പറഞ്ഞു 
 

Friday, October 12, 2012

പി ഡി പി മാരാമുറ്റം ഓഫീസ് ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി ഉദ്ഘാടനം ചെയ്തു

പി ഡി പി മാരാമുറ്റം ഓഫീസ് ജില്ലാ സെക്രട്ടറി 

ജാഫര്‍ അലി ദാരിമി ഉദ്ഘാടനം ചെയ്തു 




മലപ്പുറം :പി ഡി പി മാരാമുറ്റം ഓഫീസ് ഇന്ന് (12-10=2012) പാര്‍ട്ടി ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി ഉദ്ഘാടനം ചെയ്തു .

Thursday, October 11, 2012

അബ്ദുല്‍ നാസര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചു

അബ്ദുല്‍ നാസര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചു 

ജാമ്യവും പരോളും ചികിത്സയും നിഷേദിച്ചു  കൊണ്ട് കര്‍ണ്ണാടക ജയിലില്‍ അടക്കപ്പെട്ട പി  ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ  പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചു . പി ഡി പി സി എ സി അംഗവും WIMനേതാവുമായ ശ്രീജ  മോഹന്‍ , സീന കായംകുളം , പി ഡി പി സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി , പുതുക്കാട് മണ്ഡലം പ്രസിഡന്റ്‌ അബു ഹാജി , പുതുക്കാട് മണ്ഡലം ഭാരവാഹികളായ മുസ്തഫ ചേരട , സിദ്ധീക്ക് ആലുങ്ങല്‍, പി   സി  എഫ്  കുവൈത്ത്  അബ്ബാസിയ  യൂനിറ്റ്  ട്രേഷറര്‍   ഷൌക്കത്ത് അലി , പി സി എഫ് പ്രവര്‍ത്തകന്‍ റിഷാദ്   അയിലക്കാട്   , പി ഡി പി മലപ്പുറം  ജില്ല ട്രേഷറര്‍  ഗഫൂര്‍ വാവൂര്‍  , തുടങ്ങിയ  പി ഡി പി നേതാക്കളാണ്  ബുധനാഴ്ച രാവിലെ ജയിലില്‍ മദനിയെ സന്ദര്‍ശിച്ചത് .

കടുത്ത പ്രമേഹവും , ഷുഗറും , അല്‍സറും തുടങ്ങി അനേകം രോകങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മദനിക്ക് തന്റെ മുറിച്ചു മാറ്റപ്പെട്ട കാലില്‍ മരവിപ്പ് ബാധിച്ചതിനാല്‍ വെപ്പ്  കാലിലേക്ക് ബന്ധിപ്പിച്ചു അതുമായി  അതികം നേരം ഇരിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത് , പൂര്‍ണ മായി കാഴ്ച നഷ്ടപ്പെട്ട വലതു കണ്ണിനാല്‍ ബുദ്ധിമുട്ടിയിരുന്ന  മദനിക്ക് ഇപ്പോള്‍ ഇടതു കണ്ണിന്‍റെ കൂടി കാഴ്ച നഷ്ടപ്പെട്ടു തുടങ്ങിയതിനാല്‍ ജയില്‍ ജീവിതം വളരെ ദുസ്സഹമായിരിക്കുകയാണ് . ഈ ഒറ്റപ്പെടുത്തലിനു  ഇടയിലും   നാട്ടിലെ പട്ടിണി പാവങ്ങള്‍ തന്നോടൊപ്പം നില്‍ക്കുന്നു എന്നത് മനസ്സിന് ഒരുപാട് ആശ്വാസം നല്‍കുന്നു എന്നും അതിനെ അദ്ദേഹം നന്ദിയോടെ സ്മരിക്കുകയും  ചെയ്തു .

16-)o തിയതി പരിഗണിക്കുന്ന ജാമ്യാപേക്ഷയില്‍ വിധി അനുകൂലമാകുവാന്‍  എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തന്നോടൊപ്പം എപ്പോഴും ഉണ്ടാകണം എന്നും മര്ധിത പീഡിത ജനതക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണം എന്നും അദ്ദേഹം അറിയിച്ചു.

P D P ജില്ലാതല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ "



P D P ജില്ലാതല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ "




കോഴിക്കോട് :ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഊര്ജിതപ്പെടുത്തുന്നതിനും കേന്ദ്രകേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്ക്കെടിരെ സെന്‍ട്രല്‍ ആക്ഷന്‍ കമ്മറ്റി പ്രക്യാപിച്ച ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന "വാഹന പ്രജരണ ജാഥയും സമരസായഹ്നവും" വിജയിപ്പിക്കുന്നതിനും വേണ്ടി ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കുന്ന ജില്ലാതല പ്രവര്‍ത്ത കണ്‍വെന്‍ഷന്‍ 14 /10 /2012 9am to 6pm -കൊയിലാണ്ടി വ്യാപാരി ഭവന്‍ ഓഡിടോറിയം

കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട്‌ ശംസുദ്ധീന്‍ പയ്യോളി അധ്യക്ഷത വഹിക്കും പി ഡി പി സംസ്ത്ഥാന ജെനറല്‍ സെക്രട്ടറി {കോഴിക്കോടെ ജില്ലാ ഇന്‍ ചാര്‍ജ് }നിസ്സാര്‍ മേത്തര്‍ ഉത്ഘാടനം ചെയ്യും ...ജില്ലാ സെക്രട്ടര്രി നൌഷാദ മുക്കം ജില്ലാ നേതാക്കളായ ,ജാഫ്രി .അസീസ്‌ നല്ലളം ,ബഷീര്‍ ഹാജി ,ഫൈസല്‍ ചാലിയം എന്നിവര്‍ സംബന്തിക്കും 

NB :മുഴുവന്‍ പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ എത്തിചെരനമെന്നു ജില്ലാ പ്രസിഡണ്ട്‌ ശംസുദ്ധീന്‍ പയ്യോളി അറിയിച്ചു .

Monday, October 8, 2012

മുസ്ലിം ലീഗ് കേരളത്തെ ഭ്രാന്താലയമാക്കുന്നു : പി ഡി പി


മുസ്ലിം ലീഗ് കേരളത്തെ ഭ്രാന്താലയമാക്കുന്നു : പി ഡി പി 


Sunday, October 7, 2012

ലീഗ് ആസ്വദിക്കുന്ന തീവ്ര വര്‍ഗീയതയുടെ വില നല്‍കേണ്ടി വരുന്നതാര്?


ലീഗ് ആസ്വദിക്കുന്ന തീവ്ര വര്‍ഗീയതയുടെ വില 

നല്‍കേണ്ടി വരുന്നതാര്? 




കണ്ണൂര്‍ :2010 ലെ ഒരു പകല്‍ ബി ജെ പി, ആര്‍ എസ് എസ് അടക്കമുള്ള സംഘപരിവാര്‍ കുബുദ്ധികളുടെ ഉച്ച ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്നും വന്ന ലവ് ജിഹാദ് എന്ന വാര്‍ത്ത സുപ്പെര്‍ കേസരിയവാന്‍ മത്സരിക്കുന്ന മാതൃഭൂമിയും, നിശബ്ദ തീവ്രവാതത്തിലൂടെ മുസ്ലിം വിരുദ്ധത തരം പോലെ ഉപയോകപെടുത്തുന്ന മലയാള മനോരമയും പടച്ചു വിട്ട ബ്രൈകിംഗ് ന്യൂസിന് മറുപടിയായി അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ വി എസ് അച്ചുതാനന്തന്‍ നല്‍കിയ മറുപടിയില്‍ നിന്ന് വേണം ഇപ്പോള്‍ കേരളത്തിലെ മതേതര സമവാക്യങ്ങള്‍ക്ക് സംഭവിച്ച മൂല്യച്ചുതി ആരുടെ സംഭാവന എന്നുള്ളതിനെ കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങാന്‍ ഹൈന്ദവ സമുതായത്തിലെ പെണ്‍കുട്ടികളെ മതം മാറ്റി കേരളത്തില്‍ മുസ്ലിം ചെറുപ്പക്കാര്‍ വിവാഹം കഴിക്കുകയും പിന്നീട് മുസ്ലിം ജനസന്ഗ്യ വര്‍ധിപ്പിച്ചു ഇന്ത്യയെ{ കേരളത്തെ }ഒരിസ്ലാമിക രാഷ്ട്രമാക്കി മാറ്റുവാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നെത്ര്വത്വത്ത്തില്‍ ശ്രമം നടക്കുന്നു എന്നാണു അന്നദേഹം പറഞ്ഞത് ... ആരോപണം കേവലം പുകമരക്കു പിന്നില്‍ നില്‍ക്കുന്ന രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ഒരു ശതമാനം പോലും പിന്തുണയില്ലാത്ത ഒരു സംഗടനയെ പറ്റി യാണെന്നതു പോലും മറന്നു ഇവിടുത്തെ മുസ്ലിം ലീഗും, ദേശീയ മുസ്ലിമീങ്ങള്‍ എന്നറിയപ്പെടുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗവും അച്ചുതാന്തനെതിരെ രംഗത്ത് വന്നു.. ഒരു വരിയുടെ പോലും നിഷ്പക്ഷത ബോധ്യപെടാത്ത്ത ...തികച്ചും സംഘപരിവാര്‍ അജണ്ട യാണെന്ന ഉത്തമ വിശ്വാസം ഉണ്ടായിരുന്നിട്ടും വിഷയത്തില്‍ അവര്‍ അന്തമായ സി പി എം വിരുദ്ധ നന്നായി ആസ്വതിച്ചു ആഗോഷിച്ചു ...അവസാനം കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ വിവാതങ്ങളുടെ കൊടുമുടിയില്‍ നിന്ന മുസ്ലിം ലീഗ് അവരെ തന്നെയും അല്ഭുധ പെടുത്തി കൊണ്ട് മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി 2006 ല്‍ സദാചാര മൂല്യച്ചുതി ലീഗിന്റെ അന്ധകനായിരുന്നു എങ്കില്‍ അതേ സതാജാര മൂല്യച്ചുതി കൊടുമുടിയോളം ചര്‍ച്ച ചെയ്തിട്ടും അതിനെയെല്ലാം മറികടന്നു ലീഗ് വിജയക്കൊടി നാട്ടി. യു ഡി എഫ് ഇലെ ഇതര കഷികള്‍ക്ക് താക്കീതു നല്‍കികൊണ്ട് കേരളത്തിലെ ഹിന്ദു വോട്ടുകള്‍ കൃത്യമായി സി പി എം ചേരിയില്‍ എഗീകരിക്കപെട്ടു അങ്ങനെ കേരള ചരിത്രത്തില്‍ ആദ്യമായി ഇരു മുന്നണികളും തുല്യ സീറ്റുകള്‍ നേടിയതും ബി ജെ പി ക്ക് ചരിത്ര മുന്നേറ്റം സമ്മാനിച്ച ഇലക്ഷനാ യും കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ മാറി തുടര്‍ന്ന് വന്ന ഉപതെരെഞ്ഞെടുപ്പുകളിലും ആ മതേതര വിള്ളലിന്റെ ആഴം കൂടി കൂടി വന്നു ഇന്നവസാനം കള്ള് വിഷയത്തിലും,നേതാക്കളുടെ പരസ്യ പ്രസ്താവനകളിലും അടക്കം ലീഗ് എതിര്ചെരിയെ പ്രഗോപിപ്പിച്ചു തന്ദ്രപരമായി ആ വിള്ളലിന്റെ ആഴം നിലനിര്‍ത്തി പോരുന്നു അതവര്‍ അടുത്ത ലോകസഭ ഇലക്ഷന്‍ വരെ തുടരുകയും ചെയ്യും ...കഴിഞ്ഞ നിയമസഭ ഇലക്ഷന് ശേഷമുള്ള രാഷ്ട്രീയ വിലയിരുത്തലില്‍ അന്ന് എം സി മാഹിന്‍ ഹാജിയെ പോലുള്ളവര്‍ പറഞ്ഞത് കുഞ്ഞാലികുട്ടിയുടെ പ്രവര്ത്തനങ്കല്‍ കേരളത്തിലെ മുസ്ലിമീങ്ങള്‍ ഇഷ്ട്ടപെടുന്നു എന്നാണു....{ അത് കേട്ട് ആവേശം കൊണ്ട യൂത്ത് ലീഗ് കാരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് കുഞ്ഞാലികുട്ടി എമെര്‍ജിംഗ് കേരളയില്‍ വേശ്യാലയത്ത്തിനു അനുമതി നല്‍കാന്‍ തീരുമാനിച്ചു കുഞ്ഞാലികുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ട്ടപെടാത്ത ചില കേരളീയര്‍ അതിനെ എതിര്‍ത്തു തോല്‍പ്പിച്ചു}അതവിടെ നില്കട്ടെ വിഷയത്തിലേക്ക് വരാം .

അന്ന് ലീഗ് ഒരു ചരിത്ര സത്യം തിരിച്ചറിഞ്ഞു തീവ്ര വര്‍ഗീയത ഒരു പൊന്മുട്ട ഇടുന്ന തരാവാനെന്ന സത്യം ...അതവര്‍ തുടര്‍ന്ന് എല്ലാ വിഷയങ്ങളിലും ഉപയോകിച്ച് ആസ്വതിച്ചു വരുന്നു ...ഈ തിരിച്ചറിവ് 92 ഇല്‍ അവര്കുണ്ടായിരുന്നു എങ്കില്‍ ബാബറി മസ്ജിദ് തകര്‍ക്കപെടില്ലായിരുന്നു എന്ന് ഇപ്പോള്‍ അവരില്‍ പലരും സമാശ്വസിക്കുന്നുണ്ടാകും ...ഇവിടെ ഗൌരമായി ചര്‍ച്ച ചെയ്യപെടെണ്ടുന്ന ഒരേ ഒരു വിഷയം കേരളത്തെ എന്നല്ല ഇന്ത്യയെ തന്നെ വിഴുങ്ങാന്‍ ശേഷിയുള്ള യതാര്‍ത്ത വര്‍ഗീയത എങ്ങനെ തടയാം എന്നുള്ളതാണ് ഇനി ഒരു ഗുജറാത്ത് ആവര്‍ത്തിക്കുന്നു എങ്കില്‍ അത് കേരളത്തില്‍ ആയിരിക്കും എന്ന 2004 ലിലെ ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് കൂടി റിപ്പോര്‍ട്ടും ഇതിനോട് കൂട്ടി വായിച്ചാല്‍ ഇനി നമുക്ക് ആസ്വതിക്കാന്‍ കഴിയാത്ത വിതം കുഴിച്ചു മൂടപ്പെടാതിരിക്കാന്‍ നമ്മള്‍ എവിടെ നിന്നും തുടങ്ങണം ???ലോകത്തെ 226 രാഷ്ട്രങ്ങളില്‍ 176 രാശ്രങ്ങള്‍ മതേതര രാഷ്ട്രങ്ങളാണ് എന്നാല്‍ അതില്‍ 175 രാഷ്ട്രങ്ങള്‍ക്കും ഒരു ഒവ്ത്യോകിക മതം ഭരണഗടനയില്‍ എഴുതപെട്ടിട്ടുണ്ട് എന്നാല്‍ ഒവ്ദ്യോകിക മതം എഴുതപ്പെടാത്ത മതേതരത്വം ഭരണഗടനയുടെ മുഗ മുദ്രയായി ചേര്‍ക്കപെട്ട ഒരേ ഒരു രാജ്യമാണ് ഇന്ത്യ ഈ തിരിച്ചറിവ് ഒരു പക്ഷെ മതേതര മൂല്യങ്ങളുടെ പരുതീസയായ മുസ്ലിം സമുദായത്തെ നിരന്ദരം വഞ്ചിച്ചു കൊണ്ടിരിക്കുന്ന ലീഗിന് ഉണ്ടായില്ലെങ്ങിലും കേരളത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് ഏറെ സംഭാവന നല്‍കിയ മന്നത് പത്മനാഭനെ പോലുള്ളവര്‍ നയിച്ച.. ഇന്ത്യ വിട്ടു പാകിസ്ത്താനിലേക്ക് പോകുവാന്‍ വിസമ്മതിക്കുന്ന മുസ്ലിമീങ്ങളുടെ തലകൊയ്യനമെന്നാക്രോഷിച്ച പ്രവീണ്‍ തോഗാടിയയെ പോലുള്ളവര്‍ക്ക് എന്‍ എസ് എസ് ആസ്ത്താനത്തെക്ക് പ്രവേശനം നിഷേടിച്ച നാരായണ പനിക്കരെപോലുള്ളവര്‍ നയിച്ചിരുന്ന എന്‍ എസ് എസ് ഉം ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ലോക സമാതാനത്ത്തിന്റെ വജനം മാലോകര്‍ക്ക് പകര്‍ന്നു തന്ന ഗുരുദേവന്റെ പ്രസ്ത്താനത്ത്തിനും ഉണ്ടാകാതിരുന്നു കൂടാ ...ഇവിടെ ലീഗ് തീ കൊള്ളി കൊണ്ട് തല മാത്രമല്ല സമുതായത്ത്തിന്റെ മുഴുവന്‍ മൂല്യങ്ങലെയുമാണ് ചൊരിയുന്നത് നമുക്ക് നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ മതേതര അന്ധരീക്ഷത്തില്‍ ഒരു ഹിന്ദു ലീഗ് കൂടി രൂപാന്ദര പെടുന്നതോടെ നമ്മുടെ രാജ്യ 48 ന്റെ കലുഷിതയിലേക്ക് തിരിച്ചു പോകും എന്ന കാര്യത്തില്‍ സംശയമില്ല ഇവിടെ മതേതര ഹിന്ദുവോ മതേതര മുസ്ലിമോ അല്ല മറിച്ചു മതേതര മനുഷ്യ മനസ്സുകലാനുണ്ടാകേണ്ടത് ...നമ്മുടെ രാജ്യം കലാഭാഭൂമിയായാലും ഞങ്ങള്‍ക്ക് അധികാരമാണ് പ്രധാനം എന്ന പ്രതിന്ജയോടെ വര്‍ത്തിക്കുന്ന ലീഗിനെയും സങ്ങപരിവാര്‍ ശക്ത്തികളെയും ഒറ്റ പെടുത്തി നമ്മുടെ മതേതരത്വം സംരക്ഷിക്കുവാന്‍ രാജ്യത്തെ ജനതിപത്യത്ത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും കക്ഷിരാഷ്ട്രീയ ഭേതമന്യേ മുഴുവന്‍ മനുഷ്യ സ്നേഹികളും രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

 {പി ഡി പി സംസ്ഥാന ജനറല്‍ സെക്രടറി നിസ്സാര്‍ മേത്തര്‍ ആണ് ലേഘകന്‍}

Saturday, October 6, 2012

പി ഡി പി പാഠശാല ഇന്ന്


പി ഡി പി പാഠശാല ഇന്ന്

വേങ്ങര; പാര്‍ട്ടി പ്രവര്‍ത്തകരെ സംഗടന  പ്രവര്‍ത്തന  രംഗത്ത്   സജീവമാകുന്നതിന്റെ ഭാഗമായി  AR NAGAR പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്വത്തില്‍   കൊലപ്പുരത്ത്07/10/2012 ഞായറാഴ്ചപാഠശാല നടക്കും.
 കാലത്ത്11 ന്നു പഞ്ചായത്ത് പ്രസിരണ്ടു പതാക ഉയര്‍ത്തും ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി ഉത്ഗാടനം ചെയ്യും, ജില്ലാ വൈസ് പ്രസിരണ്ടു NA സിദ്ധീക് സാഹിബു ക്ലാസെടു,ക്കും ജില്ലാ വൈസ് പ്രസിരണ്ടു വേലായുധന്‍ വെന്നിയൂര്‍ , ജില്ലാ ജോയിന്‍ സെക്രട്ടറി ശരഫുദ്ധീന്‍ പെരുവള്ളൂര്‍ ,മണ്ഡലം നേതാക്കള്‍ ,സംഭന്ധിക്കും,

എല്ലാ പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ എത്തി ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു 

മഅദനി : മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കും : പി ഡി പി

മഅദനി :

മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കും  : പി ഡി പി 


പി ഡി പി ജില്ലാ കണ്‍വെന്ഷനും സമര പ്രഖ്യാപനവും നടത്തി

പി ഡി പി ജില്ലാ കണ്‍വെന്ഷനും  സമര പ്രഖ്യാപനവും നടത്തി 
പി ഡി പി മലപ്പുറം ജില്ലാ കണ്‍ വെന്ഷനും സമര പ്രഖ്യാപനവും നടത്തി , പി ഡി പി സംസ്ഥാന ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്തു .