ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, February 11, 2012

മുനീറും ഷാജിയും ഉള്‍പ്പെട്ട ഭൂമി ഇടപാട് അന്വേഷിക്കണം: പി.ഡി.പി.

മുനീറും ഷാജിയും ഉള്‍പ്പെട്ട ഭൂമി ഇടപാട് അന്വേഷിക്കണം: പി.ഡി.പി.
 

കണ്ണൂര്‍: കോഴിക്കോട് മാലൂര്‍കുന്നിലെ പള്ളി ഇടവകയുടെ കൈവശമുണ്ടായിരുന്ന 75 സെന്റ് ഭൂമി മന്ത്രി എം കെ മുനീറും കെ എം ഷാജി എം.എല്‍.എയും സ്റ്റാംപ് ഡ്യൂട്ടി വെട്ടിച്ച് സ്വന്തമാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2011 മാര്‍ച്ച് നാലിനു ഭാര്യയുടെ പേരില്‍ വാങ്ങിയ ഭൂമിയുടെ വിവരം മാര്‍ച്ച് 23നു തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍നിന്ന് മറച്ചുവച്ച ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഷാജിയും മുനീറുമടക്കമുള്ള ലീഗ് നേതാക്കള്‍ കേരളത്തിലും പുറത്തും വാങ്ങി കൂട്ടിയ അവിഹിത സ്വത്ത് സമ്പാദനത്തെ കുറിച്ച് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റിനോടല്ല, മുഖ്യമന്ത്രിയോടാണ് പാണക്കാട് തങ്ങള്‍ അന്വേഷണത്തിന് ആവശ്യപ്പെടേണ്ടതെന്നും പി.ഡി.പി അഭിപ്രായപ്പെട്ടു.

പി.ഡി.പി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി, സെക്രട്ടറിയേറ്റ്, ജില്ലാഭാരവാഹികളുടെ സംയുക്ത യോഗം 15ന് രാവിലെ 11ന് എറണാകുളം സാസ് ടവറില്‍ നടക്കുമെന്നും നിസാര്‍ മേത്തര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍  ഹംസ മാലൂര്‍ പങ്കെടുത്തു.

No comments:

Post a Comment