മഅദനി അനുഭവിക്കുന്നത് അടിയന്തിരാവസ്ഥയേക്കാള്‍ ഭയാനകമായ നാളുകള്‍ : ഗ്രോ വാസു
കാസര്‍കോട് : പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ ബാഗ്ലൂര്‍ അഗ്രഹാര ജയിലില്‍ അടച്ചതിനു ശേഷം അദ്ദേഹം അനുഭവിക്കുന്നത് അടിയന്തിരാവസ്ഥയേക്കാള്‍ ഭയാനകമായ നാളുകളാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസു പറഞ്ഞു. അബ്ദുല്‍ നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഅദനി ജീവന്‍ രക്ഷാ റാലിക്കു ശേഷം പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രതിഷേധ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനി പ്രശ്‌നം മഅദനിയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും, ഇതു നമ്മുടെ നിയമത്തേയും, നീതിയേയും, ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മഅദനിയെ ജയിലില്‍ അടച്ചതിനു ശേഷം ഇതുവരെയും അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജയിലധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പല രോഗങ്ങള്‍കൊണ്ടു ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ കഷ്ടപ്പെടുത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ഒന്നും പ്രതികരിക്കാത്തത് നീതി നിഷേധത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
പുലിക്കുന്നില്‍ നിന്നും ആരംഭിച്ച ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റിനു സമീപം സമാപിച്ചു. ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടറിമാരായ അജിത്കുമാര്‍ ആസാദ്, നിസാര്‍ മേത്തര്‍, പി.ഡി.പി.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം സുബൈര്‍ പടുപ്പ്, ജില്ലാ വൈസ് പ്രസിഡണ്ട് ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബായാര്‍, അസീസ് മുഗു, യൂനുസ് തളങ്കര, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബ്ദുല്‍റഹ്മാന്‍ പുത്തിഗെ, സാദിഖ് മുളിയടുക്കം, അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, അസം കൊട്ടിയാടി, ആബിദ് മഞ്ഞംപാറ, ഹമീദ് കഡഞ്ചി, അസീസ് പെര്‍ള, മൊയ്തു ബേക്കല്‍, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, ഹനീഫ മഞ്ചേശ്വരം, ഇബ്രാഹിം ഹൊസങ്കടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുട്ടുന്തല സ്വാഗതവും, സലിം പടന്ന നന്ദിയും പറഞ്ഞു.
No comments:
Post a Comment