ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, February 8, 2012

ചേറ്റുവ ടോള്‍ നിരോധനം ഒരു ജനതയുടെ ആവശ്യമാണെന്ന് ഹര്ത്താലിന്റെ വിജയത്തിലൂടെ തെളിഞ്ഞു : സമര സമിതി

ചേറ്റുവ ടോള്‍ നിരോധനം ഒരു ജനതയുടെ ആവശ്യമാണെന്ന് ഹര്ത്താലിന്റെ  വിജയത്തിലൂടെ തെളിഞ്ഞു : സമര സമിതി 


ചാവക്കാട്‌: ചേറ്റുവ ടോളിനോടുള്ള ജനങ്ങളുടെ വികാരമാണ്‌ ഇന്നലെ പി.ഡി.പി. നടത്തിയ തീരദേശ ഹര്‍ത്താലിന്റെ വന്‍ വിജയമെന്ന്‌ സമരസമിതി ചെയര്‍മാന്‍ എ.എച്ച്‌. മുഹമ്മദ്‌ തിരുവത്ര പറഞ്ഞു. കാല്‍ നൂറ്റാണ്ടിലേറെ കാലമായി തുടരുന്ന ചേറ്റുവ ടോള്‍ ജനവികാരം കണക്കിലെടുത്ത്‌ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാപാരി സംഘടനാ നേതാക്കള്‍ ഹര്‍ത്താല്‍ ബഹിഷ്‌കരിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും വ്യാപാരി സമൂഹം ഒന്നടങ്കം ആവേശത്തോടെ ഹര്‍ത്താലില്‍ പങ്കെടുത്തത്‌ അപൂര്‍വ്വ സംഭവമാണെന്നും ഹര്‍ത്താല്‍ വിജയിപ്പിച്ച എല്ലാ വിഭാഗം ജനങ്ങളോടും നന്ദി പറയുന്നുവെന്നും ചെയര്‍മാന്‍ അറിയിച്ചു.
ടോള്‍ പിരിവിനെതിരേയുള്ള പി.ഡി.പി. നേതാക്കളുടെ നിരാഹാര സമരം തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ചാവക്കാട്‌ ടൗണില്‍ നടന്ന പ്രകടനത്തിന്‌ ഗുരുവായൂര്‍ നിയോജക മണ്ഡലം ഭാരവാഹികളായ എ.എച്ച്‌ മുഹമ്മദ്‌ മൊയ്‌നുദ്ദീന്‍  കറുകമാട്‌, ഹുസൈന്‍ അകലാട്‌, ഹരിദാസ്‌, സലീം തൊട്ടാപ്പ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‌കി.

3 comments:

  1. ജനങ്ങള്‍ക്ക്‌ വേണ്ടിയും ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അതികാരികളില്‍ എത്തിക്കാനും സമരം നടത്തുന്ന പാര്‍ട്ടികള്‍ക്ക് ജനം പിന്തുണ തെന്നെ നെല്കും .ഹര്‍ത്താല്‍ വിജയിക്കാന്‍ വേണ്ടി പിഡിപിയോടു അനുഭാവമില്ലത്തവര്‍ പോലും കടകള്‍ അടച്ചിട്ടു പ്രതിഷേദിച്ചത് അത് കൊണ്ട് തെന്നെയാണ്.ഹര്‍ത്താല്‍ മൂലം ബസ്സുകളിലെ ചില്ലുകള്‍ തകര്‍ത്തത് ശെരിയായില്ല.തകര്‍ത്ത വണ്ടികള്‍ക്ക് നഷ്ടപരിഹാരം പാര്‍ട്ടി കൊടുക്കുക.പിഡിപിയുടെ മറവില്‍ മറ്റു പാര്‍ട്ടികള്‍ ചെയ്താലും അതിന്നുതരവാധിതം ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് തെന്നെയാണ് . നഷ്ടപരിഹാരം അത് കൊണ്ടു പാര്‍ട്ടി കൊടുക്കുക.

    ReplyDelete
  2. സമാധാനാമായ രീതിയില്‍ സമരം വിജയിപ്പിക്കാന്‍ എല്ലാ പിന്തുണയും.ഇനി ഒന്നും കണ്ടില്ലെന്നു നടിക്കതിരിക്കുന്ന MLAവീട്ടുപടിക്കല്‍ നിരാഹാരം ഇരിക്കുക .ചെറ്റുവാ സമരതിന്നു പിന്തുണയുമായി പാര്‍ട്ടി പ്രവര്തകള്‍ ഒരു ദിവസം എങ്കിലും സെക്രട്ടരിയെട്ടു പടിക്കല്‍ നിരാഹാരം ഇരിക്കുക

    ReplyDelete
  3. toll nirtalaakkum vare samarm thudaruka.tol nirthum ennu vaakku thannittu veendum thudarnnu samrathe thakarkkaan aavum sarkkar sramikkuka.athinaal toll nirthum vare samaram cheyyuka.mukalil kodutha abhipraayam pole secrateriat padikkalum sarkkaril sammardham cheluthan samaram cheyyuka/V.M.Gafoor.

    ReplyDelete