ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, February 4, 2012

പി ഡി പി പ്രചാരണ ജാഥക്ക് തുടക്കമായി

പി ഡി പി പ്രചാരണ  ജാഥക്ക് തുടക്കമായി 
കാസര്‍കോട് : ഫെബ്രുവരി നാലിനു നടക്കുന്ന കാസര്‍ഗോഡ്‌ നടക്കുന്ന മഅദനി ജീവന്‍ രക്ഷാ റാലിയുടെ പ്രചാരണാര്‍ത്ഥം പി.ഡി.പി.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് ചെമ്മനാട് പാലത്തിനു സമീപത്ത് തുടക്കമായി. പി ജി പി ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈന്‍, ജില്ലാ ട്രഷര്‍ സലിം പടന്നയ്ക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജാഥ ഡയരക്ടര്‍ യൂനുസ് തളങ്കര, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, സാദിഖ് മുളിയടുക്കം, ആബിദ് മഞ്ഞംപാറ, അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, ഉബൈദ് മുട്ടുന്തല തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് മുട്ടുന്തല സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. സ്വീകരണത്തിനു ശേഷം വാഹന ജാഥ 4 ന് കാസര്‍കോട്ട് സമാപിക്കും.

No comments:

Post a Comment