ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, February 13, 2012

മഅദനിയോടുള്ള നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം തകര്‍ക്കും-പി.ഡി.പി

മഅദനിയോടുള്ള നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം തകര്‍ക്കും-പി.ഡി.പി
കട്ടപ്പന : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യാമോ പരോളോ അനുവദിക്കാത്ത രാഷ്ട്രീയ പകപോക്കല്‍ നീതിന്യായ വ്യവസ്ഥയില്‍ പൊതു സമൂഹത്തിന്റെ വിശ്വാസം തകര്‍ക്കുന്നതാണെന്ന് പി.ഡി.പി സംസ്ഥാന ട്രഷറര്‍ മാഹിന്‍ബാദുഷാ മൗലവി പറഞ്ഞു. മഅദനിക്ക് നീതി നല്‍കാത്ത നിയമവ്യവസ്ഥ ഇന്ത്യന്‍ ജുഡീഷ്യറിക്കും ഭരണഘടനക്കും അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി ഇടുക്കി ജില്ലാകമ്മിറ്റി തൂക്കുപാലത്ത് സംഘടിപ്പിച്ച മഅദനി മോചന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ജില്ലാ പ്രസിഡണ്ട്‌ എം.എം.സുലൈമാന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി നജീബ് കളരിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കുടയത്തൂര്‍ കരീം, ജില്ലാ ട്രഷറര്‍ ആലക്കോട് കരീം, ജില്ലാ വൈസ് പ്രസിഡണ്ട്‌ നാസര്‍ പട്ടാളം, ഉടുമ്പഞ്ചോല മണ്ഡലം പ്രസിഡണ്ട്‌ നാസര്‍ ചിറക്കുന്നേല്‍, എം.കെ.പരീത് മലയില്‍, എം.എം.ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment