ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, February 8, 2012

എക്സൈസ് മന്ത്രിയുടെ നിലപാട് അപഹാസ്യം - പി.ഡി.പി.

എക്സൈസ് മന്ത്രിയുടെ നിലപാട് അപഹാസ്യം - പി.ഡി.പി.
കൊച്ചി : യു.ഡി.എഫിന്റെയും ഉപസമിതിയുടെയും തീരുമാനങ്ങള്‍ക്ക് വിരുദ്ദമായി ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുകയും അതോടൊപ്പം ലഹരി വിരുദ്ദ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന എക്സൈസ് മന്ത്രി കെ.ബാബുവിന്റെ നിലപാട് അപഹാസ്യമാണെന്ന് പി.ഡി.പി. എറണാകുളം ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് ആവശ്യമായ നടപടിയാണ് ഗാന്ധി ശിഷ്യന്റെ ഭാഗത്ത്‌ നിന്നുണ്ടാകേണ്ടതെന്നും മുജീബ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment