ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, February 6, 2012

ചേറ്റുവ ടോള്‍ : ടി എം മജീദിനെ ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുട്ടി സന്ദര്‍ശിച്ചു

ചേറ്റുവ ടോള്‍ : ടി എം മജീദിനെ ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുട്ടി സന്ദര്‍ശിച്ചു
=============================================




നാളെ തീരദേശ ഹര്‍ത്താല്‍

ഒരുമനയൂര്‍: അരനൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിവരവെ പോലിസ് അറസ്റ്റ് ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എം മജീദിനെ ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുട്ടി സന്ദര്‍ശിച്ചു. അനിശ്ചിതകാല നിരാഹാര സമരത്തോട് മുഖംതിരിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുല്ല നേതൃത്വം നല്‍കി. മജീദിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ച പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് തോട്ടപ്പടിയെ പി.ഡി.പി സംസംഥാന സെക്രട്ടറി സാബു കൊട്ടാരക്കര, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, ടി എല്‍ സന്തോഷ് സന്ദര്‍ശിച്ചു. കഴിഞ്ഞ 30 നാണ് ചേറ്റുവ ടോള്‍ ബൂത്തിനടുത്ത് പി.ഡി.പി അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. നാളെ പി.ഡി.പി സമര സമിതി തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

No comments:

Post a Comment