ചേറ്റുവ ടോള്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജ് ലേക്ക് പി ഡി പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
ചാവക്കാട്: ചേറ്റുവ ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. നടത്തുന്ന നിരാഹാര സമരം എട്ടുദിവസം പിന്നിട്ടു. ആറുദിവസം നിരാഹാരം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റ് ടി.എം. മജീദിനെ പോലീസ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹം അവിടെ നിരാഹരം തുടരുകയാണ്. ശനിയാഴ്‌ച മുതല്‍ പന്തലില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് തോട്ടപ്പടി നിരാഹാര സമരം തുടരുന്ന തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പി.ഡി.പി പ്രവര്‍ത്തകര്‍ മാര്‍ച്ചും പൊതുയോഗവും നടത്തി. ഇന്നലെ ഒരുമണിക്കു നടത്തിയ സമരത്തിന് പി.ഡി.പി. സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്‌ദുള്ള, മറ്റു നേതാക്കളായ കടലാഴി സലീം മൗലവി, ഉമ്മര്‍ കല്ലൂര്‍, ഹുസൈന്‍ അകലാട്, സലീം തൊട്ടാപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. അരമണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ പ്രവര്‍ത്തകര്‍ സ്വയം പിരിഞ്ഞുപോയി.
ഇന്നലെ രാവിലെ പി.ഡി.പിയുടേയും ചെറ്റുവ ടോള്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടേയും ഭാരവാഹികള്‍ ജില്ലാ കലക്‌ടറെ നേരില്‍ കണ്ട് നിവേദനം നല്‍കി. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഡെപ്യൂട്ടി കലക്‌ടര്‍ മേരിക്കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി മജീദിനെ സന്ദര്‍ശിച്ചു.
ചേറ്റുവ പാലം ടോളിനടുത്ത് സമരപ്പന്തലില്‍ ഇന്നലേയും നിരവധി നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. കുടിയിറക്ക് സമരസമിതി ചെയര്‍മാന്‍ ടി.എല്‍. സന്തോഷ്, എസ്.ഡി.പി.ഐ. മണ്ഡലം പ്രസിഡന്റ് അഷറഫ് വടുക്കൂട്ട്, പി.ഡി.പി. സംസ്‌ഥാന സെക്രട്ടറി ബാബു കൊട്ടാരക്കര, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജു തുടങ്ങിയവര്‍ സമര പന്തലിലെത്തി പ്രസംഗിച്ചു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി.ഡി.പി. നാളെ ജില്ലയില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ മാത്രമേ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. ചേറ്റുവ ടോള്‍ വിരുദ്ധ സമിതിയടക്കം നിരവധി ജനകീയ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.

മുല്ലപെരിയാര്‍ സമരത്തില്‍ നിന്ന് പിഡിപി പിറവം തിരെഞ്ഞെടുപ്പ് വരെ വിട്ടു നില്‍ക്കുക .രാഷ്ട്രിയ നെട്ടതിന്നു വേണ്ടി സമരം നിങ്ങുന്നത് ഒഴിവാക്കുക .തമിഴ് നാട് വരെ എത്തിയ പ്രദാന മന്ത്രി കേരളത്തില്‍ ഒന്നും എത്തി നോക്കാതെ പോയി .കേരള കൊണ്ഗ്രസ്സുകാര്‍ ഇന്ന് സമരം വീണ്ടും കൊണ്ട് വന്നത് ഒന്നുകില്‍ അവര്‍ക്ക് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിവില്ല എന്ന് പറയാനോ?.അത്രയ്ക്ക് ജനസ്നേഹം ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ കൊടുത്ത പിന്തുണ പിന്‍വലിക്കുക എന്ന് പിഡിപി അഭ്യര്തിക്കുക തമിഴര്‍ പൊതുവേ വികാരം കൂടുതല്‍ ഉള്ളവര്‍ ആണ് അവരുടെ വികാരം ഇളക്കി വിടാന്‍ എന്ടിന്നു വെറുതെ ചെക്ക് പോസ്റ്റില്‍ നിന്ന് തെറി വിളിക്കുന്നു. സമാധാനത്തിലൂടെ ഒത്തു തീര്‍പ്പില്‍ എത്തിക്കാന്‍ ശ്രമിക്കാതെ ഇവര്‍ തമിഴരെ പ്രകൊപിതരാക്കുക യാണ്.കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഈ പാര്‍ട്ടികള്‍ക്ക് കഴിവില്ലെങ്കില്‍ പിരിച്ചു വിടുക.കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഇവരുടെ വീട്ടുപടിക്കളിലീക്ക് ആണ് സമര സമിതി ഇനി ജാത നയിക്കേണ്ടത് .എല്ലാതെ സഹോദരങ്ങള്‍ ആയ നമ്മുടെ അയല്പക്കാകരുടെ ചെക്ക് പോസ്റ്റിലേക്ക് എല്ലാ
ReplyDelete