ചേറ്റുവ ടോള്‍ : പി ഡി പി തൃശൂര്‍ മെഡിക്കല്‍ കോളേജ് മാര്‍ച്ചും ഉപരോധവും ഇന്ന്
ചാവക്കാട്: ചേറ്റുവ ടോള്‍പിരിവ് നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. നടത്തുന്ന നിരാഹാര സമരത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പി.ഡി.പി. ജില്ലാ പ്രസിഡന്റ് ടി.എം. മജീദ് നിരാഹാരസമരം തുടരുന്ന തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ചും ഉപരോധവും നടത്താന്‍ തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ കഴിയുന്ന മജീദ് മരുന്ന് പോലും കഴിക്കാന്‍ വിസമ്മതിച്ചു നിരാഹാരം തുടരുകയാണ്. വ്യാഴാഴ്‌ച രാവിലെ നടക്കുന്ന സമരം ടി.കെ. വാസു ഉദ്‌ഘാടനം ചെയ്യും. ബുധനാഴ്‌ച തൃശൂര്‍ ജില്ലയില്‍ തീരദേശ ഹര്‍ത്താലും നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ചേറ്റുവ-കോട്ടപ്പുറം ടോള്‍ വിരുദ്ദ ആക്ഷന്‍ കൌണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. ഹര്‍ത്താലും മെഡിക്കല്‍ കോളജ് മാര്‍ച്ചും വിജയിപ്പിക്കാന്‍ ജനങ്ങളുടെ സഹകരണം നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഇന്നലെ സംസ്‌ഥാന മനുഷ്യാവകാശ മുന്നണി ചെയര്‍മാന്‍ എം. ബെന്നി കൊടിയാട്ടില്‍, നസീം പുന്നയൂര്‍, നൗഷാദ് തെക്കുംപുറം തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര എന്നിവര്‍ ഇന്ന് സമര പന്തലിലെത്തും.

No comments:
Post a Comment