ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, February 13, 2012

ചേറ്റുവ ടോള്‍ സമരം എം എല്‍ എ യുടെ മൌനം ആശങ്കാജനകം - പിഡിപി

ചേറ്റുവ ടോള്‍ സമരം എം എല്‍ എ യുടെ മൌനം ആശങ്കാജനകം - പിഡിപി
ചാവക്കാട്‌: കാല്‍നൂറ്റാണ്ടായി തുടരുന്ന ടോള്‍പിരിവ്‌ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി ജില്ലാസമിതിയുടെ നേതൃത്വത്തില്‍ ചേറ്റുവടോള്‍ പരിസരത്ത്‌ നടന്നു വരുന്ന നിരാഹാരസമരം പതിനഞ്ചുദിവസം പിന്നിട്ടിട്ടും സ്ഥലം എം എല്‍ എ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയോ എന്തെങ്കിലും അഭിപ്രായം പറയുകയോ ചെയ്യാത്തത്‌ ആശങ്കാ ജനകമാണെന്ന്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍. 
ചാവക്കാട്‌ താലൂക്കാശുപത്രിയില്‍ നിരാഹാരം തുടരുന്ന പി.ഡി.പി യുടെ തൃശൂര്‍ ജില്ലാവൈസ് പ്രസിഡന്‍റ് ഫിറോസ്‌ തോട്ടപ്പടിയെ സന്ദര്‍ശിച്ചതിന്ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേറ്റുവ ടോള്‍സമരം ഒറ്റപ്പെട്ട മരമല്ലെന്നും ബിഒടി കുത്തകകള്‍ക്കെതിരെ രാജ്യമൊട്ടുക്കും നടക്കുന്ന പോരാട്ടങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനപിന്തുണയോടെ പൂര്‍ണ്ണ വിജയം നേടിയ ഹര്‍ത്താലും പതിനഞ്ചുദിവസത്തിലധികമായ നിരാഹാരസമരവും തുടര്‍ന്നിട്ടും സ്ഥലം എം എല്‍ എ കെ വി അബ്ദുല്‍ഖാദര്‍ അറിയാത്തഭാവം നടിക്കുന്നത് ആശങ്കാജനകമാണെന്നും, അദ്ധേഹത്തിന്‍റെ മൌനം കുത്തകകള്‍ക്ക്‌ അനുകൂലമാകുന്നുണ്ടോയെന്നും അദ്ദേഹം ആശങ്കപ്പെട്ടു. ഫിറോസ്‌തോട്ടപ്പടിയുടെ അറസ്റ്റിനെതുടര്‍ന്ന് സമരപ്പന്തലില്‍ നിരാഹാരമിരിക്കുന്ന പി.ഡി.പി യുടെ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് മാരിലൊരാളായ സുലൈമാന്‍ കൊരട്ടിക്കരയെ സന്ദര്‍ശിച്ചതിനുശേഷം ആശുപത്രിയിലെത്തിയ നിസാര്‍ മേത്തര്‍ നേരത്തെ കിഡ്നിക്ക് അസുഖമുള്ള ഫിറോസ്‌ തോട്ടപ്പടിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി സൂപ്പ്രണ്ടുമായി ചര്‍ച്ചനടത്തിയതിനെ തുടര്‍ന്ന് നിരാഹാരസമരം നിര്‍ബന്ധപൂര്‍വ്വം അവസാനിപ്പിക്കുകയും അദ്ധേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ടോള്‍ നിര്‍ത്തലാക്കുംവരെയും നിരാഹാരം തുടരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

1 comment: