ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, February 8, 2012

പി ഡി പി തീര ദേശ ഹര്‍ത്താല്‍ പൂര്‍ണ്ണം

പി ഡി പി തീര ദേശ ഹര്‍ത്താല്‍ പൂര്‍ണ്ണം 
ചാവക്കാട്‌: ചേറ്റുവ ടോള്‍ നിര്‍ത്തലാക്കുക, അധികൃതര്‍ വാക്ക് പാലിക്കുക എന്നാ ആവശ്യവുമായി പി.ഡി.പി. നടത്തുന്ന നിരന്തര സമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തീരദേശ മേഖലയില്‍ പൂര്‍ണ്ണം.  പ്രധാന കവലകളിലെല്ലാം കട കമ്പോളങ്ങള്‍ അടച്ചും വാഹങ്ങള്‍ നിര്ത്തിവെച്ചും ജനങ്ങള്‍ ഹര്‍ത്താലിനോട് പൂര്‍ണ്ണമായി സഹകരിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ അണ്ടത്തോട് കാപ്പിരിക്കാട് വരെയുള്ള പ്രദേശങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ഹര്‍ത്താലിനോട് സഹകരിച്ച എല്ലാവിഭാഗം ജനങ്ങള്‍ക്കും പിഡിപി നേതൃത്വം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി അറിയിച്ചു. ചാവക്കാട്‌ പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ചാവക്കാട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഹര്‍ത്താലില്‍ സഹകരിക്കില്ല എന്നും കടകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും ചാവക്കാട്‌ നഗരത്തില്‍ എല്ലാ കടകളും അടഞ്ഞുതന്നെകിടന്നു. വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, തളിക്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ മുഴുവന്‍ കടകളും അടഞ്ഞു കിടന്നു. ഹര്ത്താലിനോടനുബന്ധിച്ചു അക്രമം നടത്തി എന്ന പേരില്‍ ഏതാനും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. നിരാഹാര സമരം ഇന്ന്‍ പതിനൊന്നാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്.  ശനിയാഴ്ച മുതല്‍ നിരാഹാരസമരം നടത്തിവരുന്ന പിഡിപി ജില്ലാ വൈസ്‌പ്രസിഡന്‍റ് ഫിറോസിന്‍റെ ആരോഗ്യ നില കൂടുതല്‍ വഷളായിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ സിപ്പി പള്ളിപ്പുറം, ജമാഅത്തെ ഇസ്ലാമി തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട്‌ ഇ.എം.മുഹമ്മദ്‌ അമീര്‍ എന്നിവര്‍ സമരത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു. പി.സി.എഫ്. യു.എ.ഇ. കമ്മിറ്റി ഭാരവാഹികള്‍ ഇന്ന് സമര പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിക്കും.

No comments:

Post a Comment