ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, March 28, 2011

മഅദനി വിഷയത്തില്‍ നയം വ്യക്തമാക്കണം-പി.ഡി.പി.

മഅദനി വിഷയത്തില്‍ നയം വ്യക്തമാക്കണം-പി.ഡി.പി.

 

മുക്കം: മഅദനി വിഷയത്തില്‍ ഇരുമുന്നണികളും നയം വ്യക്തമാക്കണമെന്ന് പി.ഡി.പി. തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് മഅദനി വിഷയം ചര്‍ച്ചയാക്കി വോട്ടാക്കുന്ന ഇരുമുന്നണികള്‍ക്കുമുള്ള താക്കീതായിരിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് യോഗം അഭിപ്രായപ്പെട്ടു.
മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.റഷീദ് അധ്യക്ഷത വഷിച്ചു. പി.ഡി.പി.കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് നല്ലളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി കെ.പി.ബഷീര്‍ ‍ഹാജി, ജില്ലാ സെക്രട്ടറി നൌഷാദ് കൊടിയത്തൂര്‍, ബശീര്‍ കക്കോടി, കുഞ്ഞാലിക്കുട്ടി, സിദ്ദിഖ് പുതുപ്പാടി, ലത്തീഫ് കൊടുവള്ളി, ശംസുദ്ദീന്‍ സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വള്ളിക്കുന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ കെ.ഇ. അബ്ദുള്ള ഉദ്ഘാടനംചെയ്യും

വള്ളിക്കുന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ കെ.ഇ. അബ്ദുള്ള ഉദ്ഘാടനംചെയ്യും

തിരൂരങ്ങാടി: വള്ളിക്കുന്ന് മണ്ഡലം പി.ഡി.പി സ്ഥാനാര്‍ഥി സലാം മൂന്നിയൂരിന്റെ വിജയത്തിനായി ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ചേളാരി ഫോര്‍ എച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. പാര്‍ട്ടി മുന്‍ വര്‍ക്കിങ് ചെയര്‍മാന്‍ കെ.ഇ. അബ്ദുള്ള ഉദ്ഘാടനംചെയ്യും. സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

കൗണ്‍സില്‍ യോഗങ്ങള്‍ പൂര്‍ത്തിയായതായും ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് അടുത്തദിവസം തുടക്കമാകുമെന്നും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ സിദ്ദീഖ് മൂന്നിയൂര്‍, കെ.സി. മൊയ്തീന്‍കുട്ടി, ശറഫുദ്ദീന്‍ പെരുവള്ളൂര്‍, റാഫി പടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

പി.ഡി.പി.ക്കു നിലപാടില്ലെന്നതു ശത്രുക്കളുടെ കുപ്രചാരണം : വര്‍ക്കിംഗ് ചെയര്‍മാന്‍

പി.ഡി.പി.ക്കു നിലപാടില്ലെന്നതു ശത്രുക്കളുടെ കുപ്രചാരണം : വര്‍ക്കിംഗ് ചെയര്‍മാന്‍

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി.ക്കു നിലപാടില്ലെന്നും നിലപാട് സ്വീകരിക്കാന്‍ പി.ഡി.പി. അശക്തമാണെന്നുമുള്ള പ്രചാരണം പാര്‍ട്ടി ശത്രുക്കളുടെ കുപ്രചാരണം മാത്രമാണെന്ന് പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി പ്രസ്താവിച്ചു. പാര്‍ട്ടി രൂപീകരണത്തിനു ശേഷം സംസ്ഥാനത്തു നടന്ന മുഴുവന്‍ തിരഞ്ഞെടുപ്പുകളിലും ശക്തമായ സാന്നിദ്ദ്യം അറിയിക്കുകയും നിലപാട് സ്വീകരിക്കുകയും ചെയ്ത പ്രസ്ഥാനമാണ്‍ പി.ഡി.പി. പാര്‍ട്ടി മത്സരിക്കാത്ത സ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് ഉചിതമായ സമയത്ത് പ്രഖ്യാപിക്കും. ഇല്ലാക്കത്ഥകളും കുപ്രചാരണങ്ങളും നടത്തി പാര്‍ട്ടിയെ താറടിച്ചു കാണിക്കാനുള്ള ചിലരുടെ വ്യാമോഹം നടക്കാത്തതിലുള്ള വിഷമമാണ്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നിലെന്നും അക്ബര്‍ അലി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിത്തപ്പെടുത്താന്‍ പി.ഡി.പി. സംസ്ഥാന നേത്രു യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിത്തപ്പെടുത്താന്‍ പി.ഡി.പി. സംസ്ഥാന നേത്രു യോഗം തീരുമാനിച്ചു.പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ താഴെ പറയുന്നവരെ സി.എ.സി.ചുമതലപ്പെടുത്തി.

തിരുവനന്തപുരം : സാബു കൊട്ടാരക്കര, ആഡ്വ.കാഞ്ഞിരമറ്റം സിറാജ്
കൊല്ലം : യു.കെ.അബ്ദുല്‍ റഷീദ് മൌലവി, സാബു കൊട്ടാരക്കര
ഏറണാകുളം : സുബൈര്‍ സബാഹി, കെ.കെ.വീരാന്‍ കുട്ടി
തൃശ്ശൂര്‍ ‍: മുഹമ്മദ് റജീബ്
പാലക്കാട് : തോമസ് മാഞ്ഞൂരാന്‍

മലപ്പുറം: ആഡ്വ.അക്ബര്‍ അലി, വര്‍ക്കല രാജ്, മാഹിന്‍ ബാദുഷ മൌലവി
കോഴിക്കോട് : ആഡ്വ.അക്ബര്‍ അലി, വര്‍ക്കല രാജ്
കാസര്‍ഗോഡ്: അജിത്കുമാര്‍ ആസാദ്, നിസാര്‍ മേത്തര്‍, സക്കീര്‍ ഹുസൈന്‍

അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കാരാഗ്രഹ വാസവും മനുഷ്യാവകാശ ലംഘനങ്ങളും ഈ തിരഞ്ഞെടുപ്പില്‍ പി.ഡി.പി.പൊതു സമൂഹത്തിനു മുമ്പില്‍ ശക്തമായി അവതരിപ്പിക്കും. മഅദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും അന്യായമായ തടവിനെതിരെയും ശബ്ദമുയര്‍ത്താതെ ഇരുമുന്നണികളും കുറ്റകരമായ മൌനമാണ് തുടരുന്നതെന്നും അക്ബര്‍ അലി കുറ്റപ്പെടുത്തി.

അഡ്വ.വള്ളികുന്നം പ്രസാദ് കുന്നത്തൂരില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥി

അഡ്വ.വള്ളികുന്നം പ്രസാദ് കുന്നത്തൂരില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥി

 

കൊല്ലം: പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ.വള്ളികുന്നം പ്രസാദ് കുന്നത്തൂര്‍ സംവരണ മണ്ഡലത്തില്‍ നിന്നും പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. പി.ഡി.പി.ക്കു ശക്തമായ വേരോട്ടമുള്ള ഈ മണ്ഡലം അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജന്മ ഗ്രാമമായ മൈനാഗപ്പള്ളി കൂടി കൂടി ഉള്‍ക്കൊള്ളുന്നതാണ്. 1996 ലാണ് അവസാനമായി പി.ഡി.പി. ഇവിടെ മത്സരിച്ചത്. പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി.എ.വേലായുധന്‍ (മുഹമ്മദ് ബിലാല്‍) 7231 വോട്ടുകള്‍ നേടിയിട്ടുണ്ട്.മൈനാഗപ്പള്ളി, ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകളില്‍ നിലവില്‍ പി.ഡി.പി.ക്കു ജനപ്രതിനിധികളുണ്ട്.

കിഴക്കേ കല്ലട, മണ്‍റോതുരുത്ത്, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട, പവിത്രേശ്വരം എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കുന്നത്തൂര്‍ നിയമസഭാ മണ്ഡലം.കഴിഞ്ഞ് തവണ വിജയിച്ച കോവൂര്‍ കുഞ്ഞുമോന്‍ തന്നെയാണ് ഇവിടെ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി.

Sunday, March 27, 2011

പി.ഡി.പി.സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അജിത്‌ കുമാര്‍ ആസാദ് സഹപ്രവര്‍ത്തകരോടൊപ്പം പത്രിക സമര്‍പ്പിക്കാനെതുന്നു

പി.ഡി.പി.സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അജിത്‌ കുമാര്‍ ആസാദ് സഹപ്രവര്‍ത്തകരോടൊപ്പം പത്രിക സമര്‍പ്പിക്കാനെതുന്നു

പി.ഡി.പി.സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അജിത്‌ കുമാര്‍ ആസാദ് സഹപ്രവര്‍ത്തകരോടൊപ്പം പത്രിക സമര്‍പ്പിക്കാനെതുന്നു
കാസര്‍കോട് : കാസര്‍കോട് നിയോജക മണ്ഡലത്തില്‍ പി ഡി പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന ട്രഷറര്‍ അജിത് കുമാര്‍ ആസാദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്ലാനിംഗ് ഓഫീസര്‍ അജയകുമാര്‍ മീനോത്തിനു മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്, പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, ജില്ലാ പ്രസിഡണ്ട്‌ ഐ എസ് സക്കീര്‍ ഹുസൈന്‍, ജില്ലാ നേതാക്കളായ കെ പി മുഹമ്മദ്, ഹമീദ് കെളഞ്ചി, ഇബ്രാഹിം ഹൊസങ്കടി, അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, സാദിഖ് മുളിയാര്‍ നാസര്‍ മെഹത്ത, നൗഫല്‍, ഖാലിദ് ബംബ്രാണ, മുഹമ്മദ് ബെള്ളൂര്‍, ഉബൈദ് മുട്ടുന്തല, ആബിദ് മഞ്ഞംപാറ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കുന്ന പി.ഡി.പി.സ്ഥാനാര്‍ഥി ജില്ലാ സെക്രട്ടറി യുനുസ് തലങ്കര പത്രിക സമര്‍പ്പിക്കുന്നു

മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കുന്ന പി.ഡി.പി.സ്ഥാനാര്‍ഥി ജില്ലാ സെക്രട്ടറി യുനുസ് തലങ്കര പത്രിക സമര്‍പ്പിക്കുന്നു

മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കുന്ന പി.ഡി.പി.സ്ഥാനാര്‍ഥി ജില്ലാ സെക്രട്ടറി യുനുസ് തലങ്കര പത്രിക സമര്‍പ്പിക്കുന്നു

കാസര്‍കോട് : മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പി ഡി പി സ്ഥാനാര്‍ത്ഥി  ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരികൂടിയായ ഡെപ്യൂട്ടി കളക്ടര്‍ പി അബ്ബാസിന്റെ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്, പി.ഡി.പി.സംസ്ഥാന ട്രഷറര്‍ അജിത് കുമാര്‍ ആസാദ്, പി.ഡി.പി. ജില്ലാ നേതാക്കളായ ഐ എസ് സക്കീര്‍ ഹുസൈന്‍, കെ പി മുഹമ്മദ്, ഹമീദ് കെളഞ്ചി, ഇബ്രാഹിം ഹൊസങ്കടി, അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, സാദിഖ് മുളിയാര്‍, നാസര്‍ മെഹത്ത, നൗഫല്‍, ഖാലിദ് ബംബ്രാണ, മുഹമ്മദ് ബെള്ളൂര്‍, ഉബൈദ് മുട്ടുന്തല, ആബിദ് മഞ്ഞംപ്പാറ തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ സന്നിഹിതരായിരുന്നു.

തൃത്താല മണ്ഡലം സ്ഥാനാര്‍ഥി പി.ഷംസുദ്ദീന്‍ സഹ പ്രവര്‍ത്തകരോടൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്നു

പി.ഡി.പി. സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തൃത്താല മണ്ഡലം സ്ഥാനാര്‍ഥി പി.ഷംസുദ്ദീന്‍ സഹ പ്രവര്‍ത്തകരോടൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്നു
പട്ടാമ്പി: പാലക്കാട് ജില്ലയില്‍ നിന്നും മത്സരിക്കുന്ന പി.ഡി.പി. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പട്ടാമ്പിയില്‍ നിന്നും മത്സരിക്കുന്ന പി.ഡി.പി. പട്ടാമ്പി മണ്ഡലം പ്രസിഡണ്ട് മസീഫ് ഹാജി ബ്ലോക്ക് റിട്ടേണിംങ്ങ് ഓഫീസര്‍ക്കു മുമ്പാകെയും ത്രിത്താലയില്‍ നിന്നും മത്സരിക്കുന്ന മണ്ഡലം സെക്രട്ടറി പി.ഷംസുദ്ദീന്‍ ത്രിത്താല ബ്ലോക്ക് റിട്ടേണിങ്ങ് ഓഫീസര്‍ മുമ്പാകെയും പത്രിക നല്‍കി.
കേന്ദ്ര കര്‍മ്മ സമിതി അംഗവും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ തോമസ് മാഞ്ഞൂരാന്‍, പാലക്കാട് ജില്ലാ സെക്രട്ടറി മുഹമ്മദ് സിയാവുദ്ധീന്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ സന്നിഹിതരായിരുന്നു. നിരവധി ഇരുചക്ര വാഹങ്ങളുടെ അകമ്പടിയോടെ പ്രകടനമായാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.

Thursday, March 24, 2011

നിയമസഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷന്‍


വളാഞ്ചേരി: പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി കോട്ടയ്ക്കല്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വളാഞ്ചേരി കമ്മ്യൂണിറ്റിഹാളില്‍ എന്‍.എ. സിദ്ദീഖ് താനൂര്‍ ഉദ്ഘാടനംചെയ്തു. കുഞ്ഞിപ്പ കാടാമ്പുഴ അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി സമീര്‍, കോട്ടയ്ക്കല്‍ നിയോജകമണ്ഡലം പി.ഡി.പി സ്ഥാനാര്‍ഥി അലി കാടാമ്പുഴ, ശശി പൂവന്‍ചിന, മൊയ്തു എടയൂര്‍, അബ്ദുള്‍ഖാദര്‍ കാര്‍ത്തല എന്നിവര്‍ പ്രസംഗിച്ചു.
 
കോവളം മണ്ഡലത്തില്‍ പി.ഡി.പി. സ്ഥാനാര്‍ഥി

കോവളം: കോവളം നിയോജകമണ്ഡലത്തില്‍ പി.ഡി.പി. സ്ഥാനാര്‍ഥിയായി വിഴിഞ്ഞം അബ്ദുല്‍മജീദിനെ മത്സരിപ്പിക്കുമെന്ന് പി.ഡി.പി. ജില്ലാ ഭാരവാഹികളുടെ യോഗം അറിയിച്ചു. ജില്ലാ പ്രസിഡന്റ് പിരപ്പന്‍കോട് അശോകന്‍ അധ്യക്ഷനായിരുന്നു. പാച്ചിറ സലാഹുദ്ദീന്‍, പനവൂര്‍ ഹസ്സന്‍, ജബ്ബാര്‍, അബ്ദുള്‍ഹക്കിം, അമ്പലത്തറ ബഷീര്‍, ബീമാപള്ളി യൂസഫ് എന്നിവര്‍ സംസാരിച്ചു
 
പി.ഡി.പി. മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ

മഞ്ചേശ്വരം:പി.ഡി.പി. മഞ്ചേശ്വരം മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച നടക്കും. ജില്ലാ സെക്രട്ടറി യുനുസ് തളങ്കരയാണ്  ഇവിടെ പി.ഡി.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.  ഉപ്പള വ്യാപാരഭവനില്‍ മൂന്നുമണി മുതലാണ് പരിപാടി.
 
പി.ഡി.പി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി


മലപ്പുറം: ജില്ലയിലെ തിരൂര്‍, കോട്ടയ്ക്കല്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പി.ഡി.പി. സ്ഥാനാര്‍ഥികളായ ബാപ്പു പുത്തനത്താണി, അലി കാടാമ്പുഴ, സലാം മൂന്നിയൂര്‍, ഇബ്രാഹിം തിരൂരങ്ങാടി എന്നിവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

പി.ഡി.പിക്ക് 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി

തിരൂരങ്ങാടി: മണ്ഡലത്തില്‍ പി.ഡി.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: എം.എ. റസാഖ് ഹാജി (ചെയ.), ജലീല്‍ ആങ്ങാടന്‍ (ജന. കണ്‍.), ഇസ്മായില്‍ മൂഴിക്കല്‍ (ട്രഷ.). 31ന് ചെമ്മാട്ട് നടക്കുന്ന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാനും മണ്ഡലം കൗണ്‍സില്‍ തീരുമാനിച്ചു. യോഗം വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനംചെയ്തു. സക്കീര്‍ പരപ്പനങ്ങാടി, ഇബ്രാഹിം തിരൂരങ്ങാടി, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
 
ഹരിപ്പാട്ട് രമേശ് ചെന്നിത്തലക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും
 ഹരിപ്പാട്: നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ പി.ഡി.പി. മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് എം.വൈ.യാക്കൂബ് അധ്യക്ഷത വഹിച്ചു. പി.വിശ്വംഭരന്‍, വി.എന്‍.ശ്രീധരന്‍, ഹനീഫ, ഖാസിം ജമാല്‍, സെയ്ഫുദ്ദീന്‍, ജമാല്‍, അഷറഫ്, ഹസന്‍കോയ, ജെ.ഷാജി, ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
കെ.പി. ബഷീര്‍ ഹാജി വ്യാഴാഴ്ച പത്രിക നല്കും

മുക്കം: തിരുവമ്പാടി മണ്ഡലത്തില്‍ പി.ഡി.പി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ട്രഷററുമായിരുന്ന പൂനൂര്‍ സ്വദേശി കെ.പി.ബഷീര്‍ ഹാജിയാണ് സ്ഥാനാര്‍ഥി. വ്യാഴാഴ്ച പത്രിക നല്‍കുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 24ന് വ്യാഴാഴ്ച മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുക്കം വ്യാപാരഭവനില്‍ നടക്കും. പത്രസമ്മേളനത്തില്‍ സ്ഥാനാര്‍ഥി കെ.പി. ബഷീര്‍ ഹാജി, ജില്ലാ സെക്രട്ടറി നൗഷാദ് കൊടിയത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സലാം മൂന്നിയൂരിന്റെ  പ്രചാരണ കണ്‍വെന്‍ഷന്‍ 27ന്

തിരൂരങ്ങാടി: വള്ളിക്കുന്ന് മണ്ഡലം പി.ഡി.പി സ്ഥാനാര്‍ഥി സലാം മൂന്നിയൂരിന്റെ വിജയത്തിന് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: കുട്ടിമോന്‍ പള്ളിക്കല്‍ (രക്ഷാ.), ഷറഫുദ്ദീന്‍ പെരുവള്ളൂര്‍ (ചെയ.), കെ.സി. മൊയ്തീന്‍കുട്ടി (കണ്‍.), സിദ്ദിഖ് മൂന്നിയൂര്‍ (ട്രഷ.). പ്രചാരണ കണ്‍വെന്‍ഷന്‍ 27ന് വൈകീട്ട് മൂന്നുമണിക്ക് ചേളാരിയില്‍ നടത്താനും യോഗം തീരുമാനിച്ചു.

പി.ഡി.പി. സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പി.ഡി.പി. സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പട്ടാമ്പി: പാലക്കാട് ജില്ലയില്‍ നിന്നും മത്സരിക്കുന്ന പി.ഡി.പി. സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പട്ടാമ്പിയില്‍ നിന്നും മത്സരിക്കുന്ന പി.ഡി.പി. പട്ടാമ്പി മണ്ഡലം പ്രസിഡണ്ട് മസീഫ് ഹാജി ബ്ലോക്ക് റിട്ടേണിംങ്ങ് ഓഫീസര്‍ക്കു മുമ്പാകെയും ത്രിത്താലയില്‍ നിന്നും മത്സരിക്കുന്ന മണ്ഡലം സെക്രട്ടറി പി.ഷംസുദ്ദീന്‍ ത്രിത്താല ബ്ലോക്ക് റിട്ടേണിങ്ങ് ഓഫീസര്‍ മുമ്പാകെയും പത്രിക നല്‍കി.

കേന്ദ്ര കര്‍മ്മ സമിതി അംഗവും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ തോമസ് മാഞ്ഞൂരാന്‍, പാലക്കാട് ജില്ലാ സെക്രട്ടറി മുഹമ്മദ് സിയാവുദ്ധീന്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ സന്നിഹിതരായിരുന്നു. നിരവധി ഇരുചക്ര വാഹങ്ങളുടെ അകമ്പടിയോടെ പ്രകടനമായാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.

മഅദനി വിഷയം മുന്നണികള്‍ നിലപാട് വ്യക്തമാക്കണം - ഇമാം ഐക്യവേദി

മഅദനി വിഷയം മുന്നണികള്‍ നിലപാട് വ്യക്തമാക്കണം - ഇമാം ഐക്യവേദി

കോട്ടക്കല്‍: അന്യായമായി ബംഗ്ലൂര്‍ കേസില്‍ ജയിലിലടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅദനി വിഷയം അവഗണിച്ച് വോട്ടിനുവേണ്ടി ജനങ്ങളെ സമീപിക്കാമെന്ന് വ്യാമോഹം മാത്രമാണെന്ന് മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിഷേധാത്മക നയമാണു ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി വരുന്ന സാഹചര്യത്തില്‍ എല്ലാ മുന്നണി നേതാക്കളെയും ഇക്കാര്യം ബോധ്യപ്പെടുത്തും.

നിയമവശങ്ങള്‍ പരിശോധിച്ച് സംസ്ഥാനത്താകമാനം സമരപരിപാടികള്‍ നടത്തും. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി, ലീഗ് നേതാക്കള്‍ എന്നിവരെ കണ്ട് മഅദനി വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. മഅദനി കുറ്റക്കാരനല്ലെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ട്. പക്ഷേ, മഅദനിയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മുന്നണിയും ജനങ്ങളോട് പ്രതികരിച്ചില്ലെന്നും അവര്‍ പറഞ്ഞു.

മാലേഗോവ്, മക്കാ മസ്ജിദ്, സംജോത എക്സ്പ്രസ്സ് സ്ഫോടനം തുടങ്ങിയവ സംഘടിപ്പിച്ചതിനു പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്നു വ്യക്തമായിട്ടും പ്രസ്തുത കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട നിരപരാധികളെ ഇനിയും വിട്ടയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്ഹമാണെന്നും ബംഗ്ലൂര്‍ കേസ് സി.ബി.ഐ.അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, സംസ്ഥാന സമിതിയംഗം ഹാഫിസ് സുലൈമാന്‍ മുസ്‌ലിയാര്‍, ജില്ലാ പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങള്‍, ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി, ലത്തീഫ് മുസ്‌ലിയാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സൂഫിയക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചു

സൂഫിയക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചു

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സൂഫിയാ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. ഓച്ചിറയിലെ ബന്ധുവിന്റെ മകളുടെ വിവാഹത്തിന് പോകാന്‍ ഈമാസം 23 മുതല്‍ മൂന്ന് ദിവസത്തേക്കാണ് എറണാകുളം എന്‍.ഐ.എ കോടതി ജഡ്ജി എസ്.വിജയകുമാര്‍ ഇളവ് അനുവദിച്ചത്. യാത്രയുടെ വിശദാംശങ്ങള്‍ എന്‍.ഐ.എയെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സൂഫിയക്ക് ജാമ്യം അനുവദിച്ച ജില്ലാ കോടതിയാണ് ജില്ല വിട്ടുപോകരുതെന്ന നിബന്ധന നിഷ്‌കര്‍ഷിച്ചിരുന്നത്. കളമശേരി ബസ് കത്തിക്കല്‍ കേസിന്റെ വിചാരണ കോഴിക്കോട് സ്‌ഫോടനക്കേസിന്റെ വിചാരണ അവസാനിച്ചാല്‍ ഉടന്‍ ആരംഭിക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരുടെ പിന്തുണ തേടും -പി.ഡി.പി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരുടെ പിന്തുണ തേടും -പി.ഡി.പി.

കോഴിക്കോട്: പാര്‍ട്ടിയുടെ അസ്തിത്വത്തെ അംഗീകരിക്കുന്ന സമാനചിന്താഗതിക്കാരുടെ പിന്തുണ തിരുവമ്പാടി, കൊയിലാണ്ടി മണ്ഡലങ്ങളില്‍ തേടുമെന്ന് പി.ഡി.പി. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ തിരുവമ്പാടി, കൊയിലാണ്ടി മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്.

മഅദനിയുടെ നീതിക്കുവേണ്ടിയും മനുഷ്യാവകാശലംഘനത്തിനെതിരെയും സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടിയും പ്രചാരണത്തില്‍ ഊന്നല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.

പി.ഡി.പി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് അസീസ് നല്ലളം, ബഷീര്‍ കക്കോടി, കെ.പി. ബഷീര്‍ ഹാജി, ശംസുദ്ദീന്‍ പയ്യോളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tuesday, March 22, 2011

പീപ്പിള്‍സ് മൈറ്റി ഗാര്‍ഡ് (P.M.G.) കൊല്ലം ജില്ലാ കണ്‍വെന്‍ഷന്‍ (മാര്‍ച്ച് 25 വെള്ളിയാഴ്ച്ച 3 പി.എം)

പീപ്പിള്‍സ് മൈറ്റി ഗാര്‍ഡ് (P.M.G.) കൊല്ലം ജില്ലാ കണ്‍വെന്‍ഷന്‍ (മാര്‍ച്ച് 25 വെള്ളിയാഴ്ച്ച 3 പി.എം)



പി.ഡി.പി. യുടെ വാളണ്ടിയര്‍ വിഭാഗമായ പീപ്പിള്‍സ് മൈറ്റി ഗാര്‍ഡിന്റെ (പി.എം.ജി.) കൊല്ലം ജില്ലാ  കണ്‍വെന്‍ഷന്‍  മാര്‍ച്ച് 25 വെള്ളിയാഴ്ച്ച 3 പി.എം.നു കരുനാഗപ്പള്ളി പുതുമണ്ണേല്‍ ആഡിറ്റോറിയത്തില്‍ നടക്കും. 

 പി.എം.ജി. ജില്ലാ കണ്‍വീനര്‍ കുന്നുംപുറം   സക്കീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ജില്ലാ വാളണ്ടിയര്‍ മീറ്റില്‍   പി.ഡി.പി.ജില്ലാ പ്രസിഡന്റ്റ് മൈലക്കാട് ഷാ, ജില്ലാ സെക്രട്ടറി സുനില്‍ ഷാ, പി.എം.ജി. ജില്ലാ പ്രസിഡന്റ്റ്  കൊപ്പാറ  ഷംസുദീന്‍ , ജില്ലാ സെക്രട്ടറി സൈനു വെളുത്തമണല്‍, വിവിധ മണ്ഡലം പ്രസിഡന്റ്റ്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്നു   പി.ഡി.പി. ജില്ലാ സെക്രട്ടറി സുനില്‍ ഷാ അറിയിച്ചു . 

പി.ഡി.പി. 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പി.ഡി.പി. 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി സംസ്ഥാനത്ത് 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.ഏതാനും മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി ഉടന്‍ പ്രഖ്യാപിക്കും. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ അവസ്ഥ ജനങ്ങളിലേക്കെത്തിച്ചു കൊണ്ടായിരിക്കും പി.ഡി.പി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുകയെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബറലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. അബ്ദുന്നാസിര്‍ മഅദനിയെ സൂറത്ത്, അഹ്മദാബാദ് സ്‌ഫോടനങ്ങളില്‍ക്കൂടി ഉള്‍പ്പെടുത്താന്‍ ഈ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്നവരെ സ്വാധീനിക്കാന്‍ നീക്കം നടക്കുന്നുണ്ട്. മഅദനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയിട്ട് സംസ്ഥാനത്തെ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു മിണ്ടാട്ടമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും സി.എ.സി.അംഗവുമായ അഡ്വ.വള്ളികുന്നം പ്രസാദ്, ത്രിശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് ആഡ്വ.ഷമീര്‍ പയ്യനങ്ങാടി, കൊല്ലം ജില്ലയിലെ ഇരവിപുരത്തു നിന്നും മത്സരിക്കുന്ന ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷാ,കോഴിക്കൊട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന മുന്‍ സംസ്ഥന ട്രഷറര്‍ കെ.പി.ബഷീര്‍ ഹാജി, മലപ്പുറം ജില്ലയിലെ തിരൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹാജി ബാപ്പു പുത്തനത്താണി എന്നിവരാണു സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ പ്രമുഖര്‍.

മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍

അണ്ടൂര്‍ക്കോണം സുല്‍ഫി (നെടുമങ്ങാട്)
വള്ളക്കടവ് സിദ്ദിഖ് (തിരുവനന്തപുരം)
ടി.എ. മുജീബ്‌റഹ്മാന്‍ (കളമശ്ശേരി)
മുഹമ്മദ് ഹാജി (പെരുമ്പാവൂര്‍)
എന്‍.വി. മണി (നാട്ടിക)
പി. ഷംസുദ്ദീന്‍ (തൃത്താല)
മസീഹ് ഹാജി (പട്ടാമ്പി)
അലി കാടാമ്പുഴ (കോട്ടയ്ക്കല്‍)
ഇബ്രാഹിം ചെമ്മാട് (തിരൂരങ്ങാടി)
സലാം മുന്നിയൂര്‍ (വള്ളിക്കുന്ന്)
ഷംസുദ്ദീന്‍ പയ്യോളി (കൊയിലാണ്ടി)
പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ഏതെങ്കിലും മുന്നണിയെ പിന്തുണയ്‌ക്കേണ്ടതുണ്ടോയെന്നതിനേകുറിച്ച്‌ പാര്‍ട്ടിക്കകത്തു ചര്‍ച്ച നടക്കുകയാണെന്നും താഴേതട്ടില്‍നിന്നടക്കമുള്ള അഭിപ്രായ സമന്വയത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അഡ്വ.അക്ബര്‍ അലി പറഞ്ഞു. 

പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി, മുജീബ്‌റഹ്മാന്‍, മുഹമ്മദ് റജീബ് എന്നിവര്‍ പങ്കെടുത്തു.

കെ.പി.ബഷീര്‍ ഹാജി തിരുവമ്പാടിയില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥി

കെ.പി.ബഷീര്‍ ഹാജി തിരുവമ്പാടിയില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥി

കോഴിക്കോട്: പി.ഡി.പി.സംസ്ഥാന സെക്രട്ടറിയെറ്റ് അംഗവും മുന്‍ ഹജ്ജ് കമ്മിറ്റി അംഗവുമായ കെ.പി.ബഷീര്‍ ഹാജി തിരുവമ്പാടി മണ്ഡലത്തില്‍ പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. പി.ഡി.പി. സ്ഥാപക നേതാക്കളിലൊരാളായ ബഷീര്‍ ഹാജി പി.ഡി.പി സംസ്ഥാന ട്രഷറര്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍‌ വഹിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പൂനൂര്‍ സ്വദേശിയാണ്. പൊതു കാര്യങ്ങളില്‍ സജീവമായി ഇടപെടുന്ന ബഷീര്‍ ഹാജി മണ്ഡലത്തിലുടനീളം വ്യക്തി ബന്ധങ്ങളുള്ളയാളാണ്.

അഡ്വ.ഷമീര്‍ ബാബു ഗുരുവായൂരില്‍ പി.ഡി.പി.സ്ഥാനാര്‍ത്ഥി

അഡ്വ.ഷമീര്‍ ബാബു ഗുരുവായൂരില്‍ പി.ഡി.പി.സ്ഥാനാര്‍ത്ഥി
















ത്രിശ്ശൂര്‍: ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷമീര്‍ ബാബു ഗുരുവായൂരില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മലപ്പുറം ജില്ലയിലെ പയ്യനങ്ങാടി സ്വദേശിയാണ്. ഉജ്ജ്വല വാഗ്മിയും കഴിവുറ്റ സം‌ഘാടകനുമാണ് ഇദ്ദേഹം.പി.ഡി.പി.ആദ്യമായി നിയമസഭയിലേക്കു മത്സരിച്ച മണ്ഡലമാണു ഗുരുവായൂര്‍.അന്നു പി.ഡി.പി. ഇവിടെ പതിനാലായിരത്തില്‍ പരം വോട്ടു നേടിയിരുന്നു.

അലി കാടാമ്പുഴ കോട്ടക്കലില്‍ പി.ഡി.പി. സ്ഥാനാര്ത്ഥി

അലി കാടാമ്പുഴ കോട്ടക്കലില്‍ പി.ഡി.പി. സ്ഥാനാര്ത്ഥി


മലപ്പുറം : കേരള ഹജ്ജ് കമ്മിറ്റി മെമ്പറും മുന്‍ മാറാക്കര പഞ്ചായത്ത് അംഗവുമായ അലി കാടാമ്പുഴ കോട്ടക്കലില്‍ അബ്ദുല്‍ സമദ് സമദാനിക്കെതിരെ പി.ഡി.പി.സ്ഥാനാര്‍‌ത്ഥിയായി മത്സരിക്കും. മലപ്പുറം ജില്ലയിലെ കാടാമ്പുഴ സ്വദേശിയാണ്. പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണു അലി കാടാമ്പുഴ. നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന അലി കാടാമ്പുഴ മണ്ഡലത്തിലങ്ങോളമിങ്ങോളം സുപരിചിതനാണ്.

Sunday, March 20, 2011

മഅദനിക്ക് നീതി ലഭ്യമാകാതിരിക്കാന്‍ ഫാഷിസവും - ഭരണകൂടവും ഒത്തു കളിക്കുന്നു : പി .സി .എഫ് കുവൈത്ത്

മഅദനിക്ക് നീതി ലഭ്യമാകാതിരിക്കാന്‍  ഫാഷിസവും - ഭരണകൂടവും ഒത്തു കളിക്കുന്നു : പി .സി .എഫ് കുവൈത്ത്



കുവൈത്ത്  : ബംഗ്ലൂര്‍ സ്ഫോടന കേസില്‍ അന്യായമായി പ്രതിചേര്‍ത്ത് കര്‍ണാടക ജയിലില്‍ അടക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതിയും ജാമ്യവും ലബ്യമാകതിരിക്കുന്നതിനു ഫാഷിസവും - ഭരണ കൂടവും ഒത്തുകളിക്കുകയാണെന്ന് പി.സി .എഫ് കുവൈത്ത് കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രടറി അംജദ് ഖാന്‍ പലപ്പിളളി അഭിപ്രായപ്പെട്ടു . വെള്ളിയാഴ്ച കുവൈത്ത് സിടിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗം ഉല്‍ ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇല്ലാ കഥകളും കല്ലതെളിവുകളും ഉണ്ടാക്കിയാണ് അദേഹത്തെ ബംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിചേര്‍ത്ത് തു . അതെ പേരും നുണകളും കള്ളസാക്ഷികളും കോടതിക്ക് മുന്‍പില്‍ എത്തിച്ചു മദനിക്ക് ലഭ്യമാകേണ്ട സാമന്യ നീതിയും , പൌരാവകാശങ്ങളും തടയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇതിനെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു .

വൈസ് പ്രസിഡന്റ്‌ സലിം തിരുരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൂമായൂണ്‍ വടനപ്പളളി, നൗഷാദ്‌ കണ്ണൂര്‍ , ഷഫീര്‍ മണ്ണുത്തി , റഫീക്ക് രണ്ടത്താണി , എന്നിവര്‍ സംസാരിച്ചു .

മജീദ്‌ കൊടിഞ്ഞി സ്വാഗതവും  നസീര്‍ മലപ്പുറം നന്ദിയും പറഞ്ഞു

വിക്കിലീക്‌സ്: ബി.ജെ.പി വെട്ടില്‍

വിക്കിലീക്‌സ്: ബി.ജെ.പി വെട്ടില്‍


വിക്കിലീക്‌സ്: ബി.ജെ.പി വെട്ടില്‍
അമേരിക്കയുമായി രഹസ്യധാരണ
ന്യൂദല്‍ഹി: അധികാരത്തില്‍ വന്നാല്‍ ആണവകരാറിന്റെ കാര്യത്തില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അമേരിക്കന്‍ നയതന്ത്രജ്ഞന് ഉറപ്പുനല്‍കിയെന്ന് 'വിക്കിലീക്‌സ്'.  ഇതോടെ, കോണ്‍ഗ്രസിനെതിരായ 'വിക്കിലീക്‌സ്' വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് ആക്രമിക്കാനിറങ്ങിയ ബി.ജെ.പി വെട്ടിലായി. കോണ്‍ഗ്രസിന്റെ ശക്തമായ പ്രത്യാക്രമണം  പ്രതിരോധിക്കാനാകാതെ പാടുപെടുകയാണ് ഇപ്പോള്‍ ബി.ജെ.പി.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണലിന് തൊട്ടുമുമ്പായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ന്യൂദല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലെ പീറ്റര്‍ ബര്‍ലി 2009 മേയില്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശം വെളിപ്പെടുത്തി. അന്തര്‍ദേശീയ ഉടമ്പടികളെ ബി.ജെ.പി ലഘൂകരിച്ച് കാണില്ലെന്നും യു.പി.എ സര്‍ക്കാര്‍ ഒപ്പുവെച്ച ആണവകരാര്‍ പുനഃപരിശോധിക്കുന്ന പ്രശ്‌നമില്ലെന്നും കരാറില്‍ നിന്ന് ഒരുനിലക്കും പിന്നോട്ടുപോകില്ലെന്നും അദ്വാനി അമേരിക്കക്ക് ഉറപ്പു നല്‍കി. ഇന്ത്യയുടെ നയതന്ത്ര സ്വയംഭരണത്തിന് കടിഞ്ഞാണിടുന്നതാണ് ആണവകരാറെന്ന നിലപാട് കരാറില്‍ ഒപ്പിടുന്ന സമയത്ത് പാര്‍ട്ടി സ്വീകരിച്ചുവെന്ന് സമ്മതിച്ച ശേഷമാണ്, ഭരണത്തിലെത്തിയാല്‍ ആ നിലപാട് എടുക്കില്ലെന്ന് അദ്വാനി വ്യക്തമാക്കിയത്. ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് അനുസരിച്ചാണ് അന്ന് ഈ കളി കളിച്ചതെന്നും  അമേരിക്കന്‍ ദൂതനോട് അദ്വാനി പറഞ്ഞതായി സന്ദേശത്തില്‍ വെളിപ്പെടുത്തി.
 രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി മാത്രമാണ് യു.പി.എയുടെ അമേരിക്കന്‍ അനുകൂല വിദേശനയത്തെ എതിര്‍ക്കുന്ന പ്രമേയം 2005 ഡിസംബര്‍ 26,27 തിയതികളില്‍ മുംബൈയില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി പാസാക്കിയതെന്നും അതില്‍ അമേരിക്ക ആവലാതിപ്പെടേണ്ടതില്ലെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം ശേഷാദ്രി ചാരി സ്വകാര്യ കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ എംബസിയിലെ ഉപമേധാവി റോബര്‍ട്ട് ബ്ലെയ്ക്കിനെ അറിയിച്ച വിവരം വിക്കിലീക്‌സ് പുറത്തുവിട്ടു. ദേശീയ നിര്‍വാഹക സമിതി കഴിഞ്ഞതിന്റെ തൊട്ടുപിറ്റേന്നായിരുന്നു ഇത്.
2005 ഡിസംബറില്‍ അമേരിക്കന്‍ ദൂതനെ കണ്ടിട്ടില്ലെന്ന് പറയാന്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം ശേഷാദ്രി ചാരി തയാറായില്ല. അമേരിക്കന്‍ എംബസിയിലെ ഉപമേധാവി റോബര്‍ട്ട് ബ്ലെയ്ക്കിന്റെ പേരോ മറ്റുള്ള പേരുകളോ അറിയില്ലെന്നും 2005ല്‍ ആരൊക്കെയാണ് കണ്ടതെന്ന് ഓര്‍ക്കുന്നില്ലെന്നുമാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബി.ജെ.പി നേതാവിന്റെ പ്രതികരണം. ആവശ്യമുണ്ടെങ്കില്‍ പാര്‍ട്ടി ഇതേക്കുറിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
തങ്ങളുടെ നിലപാടുകളില്‍ വൈരുധ്യമില്ലെന്ന് ബി.ജെ.പി വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ വാദിച്ചു. അമേരിക്കയുമായുള്ള വിലപ്പെട്ട നയതന്ത്ര ബന്ധം നിലനിര്‍ത്തണമെന്നും എല്ലാ തരത്തിലുമുള്ള ഊര്‍ജവും സംഭരിക്കണമെന്നുമുള്ള പാര്‍ട്ടിയുടെ നിലപാട് ലോക്‌സഭയിലും രാജ്യസഭയിലും വാര്‍ത്താകുറിപ്പുകളിലും വ്യക്തമാക്കിയതാണെന്ന് ജാവ്‌ദേക്കര്‍ ന്യായീകരിച്ചു. ആണവ ബാധ്യതാ ബില്‍ കൊണ്ടുവന്നപ്പോള്‍ പാര്‍ട്ടി എതിര്‍പ്പ് ഉയര്‍ത്തി 16 ഭേദഗതികള്‍ കൊണ്ടുവന്ന കാര്യവും ജാവ്‌ദേക്കര്‍ ഓര്‍മിപ്പിച്ചു. 
'വിക്കിലീക്‌സി'നെ തങ്ങളുടെ രാഷ്ട്രീയ തത്ത്വങ്ങളുടെ വിശുദ്ധ വാക്യമാക്കിയ ബി.ജെ.പിയുടെ പ്രതിരോധം നിലനില്‍ക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി തിരിച്ചടിച്ചു. ഇപ്പോള്‍ ഷൂ മറ്റേ കാലിലാണെന്നും ഏതാനും ദിവസമായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താന്‍ ബി.ജെ.പി ഉപയോഗിച്ച അതേ അളവുകോല്‍ വെച്ച് ഈ വെളിപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ തയാറാണെങ്കില്‍ അത് രാജ്യത്തോട് പറയണമെന്ന് തിവാരി ആവശ്യപ്പെട്ടു.

കടപ്പാട് : മാധ്യമം ദിന പത്രം 

എംബസി രേജിസ്ട്രറേന്‍ ഹെല്പ് ഡിസ്ക്ക് തുറന്നു : പി സി എഫ് ഒമാന്‍

എംബസി രേജിസ്ട്രറേന്‍ ഹെല്പ് ഡിസ്ക്ക് തുറന്നു : പി സി എഫ് ഒമാന്‍

    പി സി എഫ് ഒമാന്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സലാം അന്സില്‍ ആടിങ്ങലിന്റെ അധ്യക്ഷധയില്‍ കൂടിയ സെന്ടര്ല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ , പ്രവാസി ഇന്ത്യകാര്‍ക്ക് എംബസി രേഗിസ്ട്രറേനുമായി ബന്ധപെട്ട സഹായത്തിനായി ഹെല്പ് ഡിസ്ക് തുറക്കാനായി തീരുമനിച്ചു, 24 മണിക്കൂറും ഒമാന്റെ വിവിധ ഭാഗങ്ങളില്‍  പ്രവര്‍ത്തിക്കുന്ന ഹെല്പ് descകളിലേക്ക് ബന്ധപ്പെടാനുള്ള നമ്പരുകള്‍ ,മുഹമ്മദ് ബഷീര്‍ - 99722354 (സീബ്), ഹമീദ് കൂരാച്ചുണ്ട് -99737267 (സൂര്‍), സലാം അന്സില്‍ -99045280 (darsite ) , നിസം ആലപുഴ -96392520 (ഘല), നൌഷാദ കുന്നപ്പള്ളി -92142812 (രുസൈല്‍), ലത്തീഫ് -96705684 (ബുരിമി), ഉസ്മാന്‍ -99694125 (സലലഹ്), മുഹമ്മദ്‌ കാസിം -99722354 (സോഹാര്‍), സുബൈര്‍ മൌലവി -99763215 (രൂവി) .
 
പി ഡി പി ആലപുഴ ജില്ല മുന്‍ വൈസ് പ്രസിഡന്റ്‌ തജുധീന്‍ സാഹിബ്‌ പ്രത്യേക അധിധി ആയിരിന്നു , ഈ യോഗത്തില്‍ .പി ഡി പി സ്ഥാനര്തികള്‍ മത്സരിക്കുന മണ്ഡലങ്ങളില്‍ , പാര്‍ട്ടി ക്ക് വോട്ട് ചെയ്യണമെന്നു എല്ലാ വിഭാഗം ജങ്ങലോടും പി സി എഫ് ഒമാന്‍ അഭ്യര്‍ഥിച്ചു,
 
അകാരണമായി ബാംഗ്ലൂര്‍ ജയിലില്‍ അടച്ചിട്ടിട്ടുള്ള അബ്ദുല്‍ നാസര്‍ മദനിക്ക് ഐകിയധര്‍ദ്യം പ്രകടിപ്പികാനുള്ള അവസരമായും, അതേസമയം വര്‍ഗീയ ഫാസിസ്റ്റ് കല്കെതിരെയും , ഭരണകൂട ഭീകരതകെതിരെയും ജനതിപതിയ രീതിയില്‍ പ്രതികരിക്കാനുള്ള അവസരമായി ഇതിനെ കണ്ടു അതിസക്തമായി വോടിങ്ങില്‍ പങ്കെടുത്തുകൊണ്ട് പി ഡി പി സ്ഥാനര്തികളെയും, പി ഡി പി പിന്തുണയ്ക്കുന്ന സ്ഥാനര്തികളെയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണം എന്നും യോഗം കേരള ജനതയോട് അഭുഅര്തിച്ചു,
 
യോഗത്തില്‍ സുബൈര്‍ മൌലവി , മുഹമ്മദ്‌ ബഷീര്‍ പലചിര, നിസം ആലപുഴ , നൌഷാദ കുന്നപ്പളി , അനില്‍ ഹരിപ്പാട് എന്നിവര്‍ സംസാരിച്ചു.

Saturday, March 19, 2011

പി.ഡി.പി. ഇരവിപുരം മണ്ഡലം ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 21 നു


പി.ഡി.പി. ഇരവിപുരം മണ്ഡലം ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 21 നു




പി.ഡി.പി. ഇരവിപുരം മണ്ഡലം ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ 
മാര്‍ച്ച്  21 തിങ്കളാഴ്ച്ച 3 പി.എമ്മി നു പള്ളിമുക്ക് എന്‍.എന്‍. സി ജങ്ക്ഷനിലെ  
 ബി.എസ്‌.എ ആഡിറ്റോറിയത്തില്‍  വച്ചു  നടക്കും.  പാര്‍ട്ടി സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളും
 അംഗങ്ങളും   അഭ്യുദയകാംക്ഷികളും പങ്കെടുക്കും.
      മൈലക്കാട് ഷായുടെ വിജയത്തിനായി എല്ലാവിധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു 
ശക്തമായ മത്സരം നടത്താന്‍ പഴുതടച്ചുള്ള   പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആസൂത്രണം ചെയ്യും.
ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമം ആക്കാന്‍ ശക്തമായ ഇലക്ഷന്‍ കമ്മിറ്റി   രൂപീകരിക്കും എന്ന് 
പാര്‍ട്ടി ജില്ലാ സെക്രട്ടറി സുനില്‍ ഷാ അറിയിച്ചു .    

Thursday, March 17, 2011

വിശ്വാസവോട്ടിന് കോഴ നല്‍കിയെന്ന് വിക്കിലീക്ക്‌സ്; പാര്‍ലമെന്റ് സ്തംഭിച്ചു

വിശ്വാസവോട്ടിന് കോഴ നല്‍കിയെന്ന് വിക്കിലീക്ക്‌സ്; പാര്‍ലമെന്റ് സ്തംഭിച്ചു

വിശ്വാസവോട്ടിന് കോഴ നല്‍കിയെന്ന് വിക്കിലീക്ക്‌സ്; പാര്‍ലമെന്റ് സ്തംഭിച്ചു
ന്യൂദല്‍ഹി: ഇന്ത്യ- അമേരിക്ക ആണവകരാര്‍ പ്രശ്‌നത്തില്‍ ആടിയുലഞ്ഞ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നിലംപതിക്കാതിരിക്കാന്‍ കോടികളുടെ കോഴ ഇടപാട് നടന്നതായി വികിലീക്‌സ് വെളിപ്പെടുത്തല്‍. 2008 ല്‍ പ്രതിസന്ധിയിലായ സര്‍ക്കാരിന് എം.പിമാരുടെ പിന്തുണ നേടാനായി കോടിക്കണക്കിനു രൂപ കോണ്‍ഗ്രസ് എറിഞ്ഞതായാണ് തെളിവുകള്‍ ഉദ്ധരിച്ച് വികിലീക്‌സ് വെളിപ്പെടുത്തുന്നത്.
വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ബഹളം വെച്ചു. പ്രക്ഷുബ്ദമായ രംഗങ്ങളെ തുടര്‍ന്ന് ഇരുസഭകളും ഉച്ച രണ്ടു വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. 2008ല്‍ നടന്ന സംഭവത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് 2009ല്‍ തെരഞ്ഞെടുപ്പ് നടക്കുകയും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്ത സാഹചര്യത്തില്‍ ഈ സര്‍ക്കാറിന് ഇതില്‍ ഉത്തരവാദിത്തമില്ലെന്നും ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സഭകള്‍ നിര്‍ത്തിവെച്ചത്.
വിശ്വാസവോട്ടിന് അഞ്ചു ദിവസം മുമ്പ്, കോണ്‍ഗ്രസ് നേതാവ് സതീഷ്ശര്‍മയുടെ സഹായി നോട്ടുകെട്ടുകളടങ്ങിയ ബാഗുകള്‍ ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാണിച്ചുവെന്നും 'എം.പിമാരെ വാങ്ങാന്‍ എന്റെ പാര്‍ട്ടി നല്‍കിയതാണ് ഈ പണം' എന്നു ഈ സഹായി പറഞ്ഞതായും അമേരിക്കന്‍ എംബസി വാഷിങ്ടണിലേക്ക് അയച്ച രഹസ്യ സന്ദേശത്തില്‍ വിശദീകരിക്കുന്നു. അജിത്‌സിങിന്റെ രാഷ്ട്രീയലോക്ദളിലെ എം.പിമാര്‍ക്ക് 10 കോടി രൂപ നല്‍കിയതായും ഈ സഹായി വെളിപ്പെടുത്തിയത്രെ.
ശര്‍മയുടെ ഉറ്റസുഹൃത്തും കോണ്‍ഗ്രസ് നേതാക്കളുടെ മിത്രവുമായ നചികേത കപൂര്‍ ആണ് ഇക്കാര്യങ്ങള്‍ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ സഹായി എന്ന സൂചനയും വികിലീക്‌സ് രേഖകളിലുണ്ട്.  വെളിപ്പെടുത്തല്‍ വന്‍ രാഷ്ട്രീയവിവാദമായി. പ്രശ്‌നം രാജ്യസഭയിലും ലോക്‌സഭയിലും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതുപാര്‍ട്ടികള്‍ നോട്ടീസ് നല്‍കി. ഞെട്ടിപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തലെന്ന് ബി.ജെ.പി പ്രതികരിച്ചു.

കടപ്പാട് : മാധ്യമം ദിന പത്രം 

പി . സി . എഫ് കുവൈത്ത് അടിയന്തിര കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി മാര്‍ച്ച്‌ 18 വെള്ളിയാഴ്ച

പി . സി . എഫ്  കുവൈത്ത്  അടിയന്തിര കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി മാര്‍ച്ച്‌ 18 വെള്ളിയാഴ്ച :-



പി . സി . എഫ്  കുവൈത്ത്  അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി  മാര്‍ച്ച്‌ 18 വെള്ളിയാഴ്ച മഗരിബ് നമസ്കാരത്തിന് ശേഷം കുവൈത്ത് സിറ്റി യില്‍ ചേരുമെന്ന് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രടറി അംജദ് ഖാന്‍ പാലപ്പിള്ളി  അറിയിച്ചു ..

പി.ഡി.പി നേതൃയോഗം ഇന്ന്

കൊച്ചി: പി.ഡി.പി തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ യോഗം വ്യാഴാഴ്ച രാവിലെ 11നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം ഉച്ചക്ക് രണ്ടിനും എറണാകുളം സാസ് ടവര്‍ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി അധ്യക്ഷത വഹിക്കും. വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച സ്ഥാനാര്‍ഥിപ്പട്ടികക്ക് യോഗം അന്തിമ രൂപം നല്‍കും.

ബാംഗ്ലൂര്‍ കേസ്സില്‍ മാലേഗോവ് മോഡല്‍ അന്വേഷണം വേണം : പി.ഡി.പി.


ബാംഗ്ലൂര്‍ കേസ്സില്‍ മാലേഗോവ് മോഡല്‍ അന്വേഷണം വേണം : പി.ഡി.പി.


പി.ഡി.പി.ഉത്തര മേഖലാ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഉപരോധ സമരം
സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉത്ഘാടനം ചെയ്യുന്നു
കോഴിക്കോട്: രാജ്യത്തെ ഞെട്ടിക്കുകയും ഒരു പ്രത്യേക സമുദായത്തിന്റെ മേല്‍ ഉത്തരാവിദിത്തം കെട്ടിവെച്ച് അവരെ ഭീകരന്‍മാരായി ചിത്രീകരിച്ച് വേട്ടയാടുകയും ചെയ്ത മാലേഗോവ്, അജ്മീര്‍ ദര്‍ഗ്ഗ തുടങ്ങിയ സ്ഫോടന പരമ്പരകള്‍ സംഘടിപ്പിച്ചതില്‍ യദാര്‍ത്ഥ പ്രതികള്‍ ഫാസിസ്റ്റ് ഭീകരന്‍മാരാണെന്ന് കുറ്റവാളികള്‍ തന്നെ വെളിപ്പെടുത്തുകയും തെളിവ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ അന്യായമായി അബ്ദുല്‍ നാസ്സര്‍ തടങ്കലിലിട്ട ബംഗ്ലൂര്‍ കേസ്സിലും സമാനമായ അന്വേഷണം വേണമെന്നു പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ആവശ്യപ്പെട്ടു.

അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി നല്‍കുക, മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുക വിചാരണ കര്‍ണാടയ്ക്ക് പുറത്ത് നടത്തുക, അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്  പി.ഡി.പി.ഉത്തര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്‍കംടാക്സ് ഉപരോധം കോഴിക്കോട് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വര്‍ക്കല രാജ്.
ഇടതുപക്ഷ മുന്നണിയെ പിന്തുണച്ചതിലുള്ള ചിലരുടെ പ്രതികാരമാണ് അബ്ദുല്‍ നാസ്സര്‍ മഅദനിയെ ബംഗ്ലൂര്‍ കേസ്സില്‍ പ്രതി ചേര്‍ത്ത് ജയിലിലടക്കാന്‍ കാരണമെന്നും അദ്ദേഹത്തിനെതിരെ ചുമത്തിയത് കള്ളക്കേസ്സാണെന്നുമുള്ള മന്ത്രി പാലോളി മുഹമ്മദ് കുട്ടി ആത്മാര്‍ത്ഥതയൊടെയുള്ളതാണെങ്കില്‍ ഇതേക്കുറിച്ച് ഇടതു സര്‍ക്കാരും മുന്നണിയും നിലപാട് വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ട അദ്ദേഹം കോയമ്പത്തൂര്‍ ജയിലിലായിരിക്കെ മഅദനിക്കു ചികിത്സ ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ച വി.എസ്.അച്ചുതാനന്ദന്‍ മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ ഇടപെടുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ബംഗ്ലൂര്‍ ജയില്‍ റൂമിലും ബാത്ത്‌റൂമിലും ശക്തിയേറിയ ബല്‍ബുകളൂം കാമറകളും സ്ഥാപിച്ച് രോഗിയും വികലാംഗനുമായ മഅദനിയെ ശാരീരികവും മാനസീകവുമായി തകര്‍ക്കാനുള്ള നീക്കം നടക്കുമ്പോഴും മൌനം പാലിക്കുന്നത് അപലപനീയമാണെന്നും കൂട്ടിച്ചേര്‍ത്തു.  

ഉപരോധ സമര പരിപാടിയില്‍ കേരള ഹജ്ജ് കമ്മിറ്റി അംഗം അലി കാടാമ്പുഴയുടെ അദ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസീസ് നല്ലളം, മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ.ഷംസുദ്ദീന്‍, ബഷീര്‍ കക്കോടി, ജാഫര്‍ അലി ദാരിമി, നിസാര്‍ മേത്തര്‍, മൊയ്തീന്‍ ചെമ്പോത്തറ, യൂനുസ് തളങ്കര, ഹാജി ബാപ്പു പുത്തനത്താണി, അസീസ് എണ്ണപ്പാടം എന്നിവര്‍ പ്രസംഗിച്ചു. പി.ഡി.പി. കോഴിക്കോട് ജില്ലാ സെക്രട്ടറി നൌഷാദ് കൊടിയത്തൂര്‍ സ്വാഗതവും വി.എസ്.അബൂബക്കര്‍ നന്ദിയും പറഞ്ഞു.

ചിന്നക്കട ഹെഡ് പോസ്റ്റൊഫീസിലേക്ക് പി .ഡി .പി. നടത്തിയ മാര്‍ച്ച് -

അബ്ദുന്നാസിര്‍ മഅദനി പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ കാണാന്‍, അന്‍വാര്‍ശേരിയില്‍ നിന്നും തോട്ടുവാല്‍ മന്‍സിലിലേക്ക് പോകുന്നു.

അബ്ദുന്നാസിര്‍ മഅദനി പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ കാണാന്‍, അന്‍വാര്‍ശേരിയില്‍ നിന്നും തോട്ടുവാല്‍ മന്‍സിലിലേക്ക് പോകുന്നു.


മകനെതിരെ ഉള്ള കള്ളക്കേസ്സില്‍ വ്യാകുലനായി ശരീരത്തിന്‍റെ  ഒരു വശം തളര്‍ന്നുപോയ പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ കാണാന്‍,അബ്ദുന്നാസിര്‍ മഅദനി  ബാംഗ്ലൂര്‍ സ്ഫോടന കേസില്‍  അറസ്റ്റു ചെയ്യപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ്  അന്‍വാര്‍ശേരിയില്‍ നിന്നും മഅദനിയുടെ വസതിയായ തോട്ടുവാല്‍ മന്‍സിലിലേക്ക്  പോകുന്നു. 


അനീഷ്‌ രാജ ആലപ്പുഴ ,ഷാനി പള്ളിശ്ശേരിക്കല്‍  എന്നിവരുടെ സഹായത്തോടെ മുന്നോട്ട് ,


അന്‍വാര്‍ശ്ശേരിയില്‍   നിന്നും 
 തൊട്ടുവാലില്‍ മന്‍സിലിലേക്കുള്ള
 2 കിലോ മീറ്റര്‍ ദൂരം എത്രയോ പ്രാവശ്യം 
നടന്നു പോയിരുന്ന മഅദനി , 


മഅദനിയെ 
പരാശ്രയം കൂടാതെ
 ജീവിക്കാന്‍ അനുവദിക്കാതിരുന്നത് 
സംഘപരിവാര്‍ ബോംബ്‌ ആക്രമണം  


തന്‍റെ വലതുകാല്‍ 
ബോംബു വച്ച് തകര്‍ത്ത 
ആര്‍. എസ്. എസ്. കാര്‍ക്ക് മാപ്പ് നല്‍കിയ 
മനുഷ്യ സ്നേഹിയായ മഅദനി,  


അധികാര ക്കൊതിയന്മാരും 
ഭരണകൂട ഭീകരതയും 
തുടര്‍ച്ചയായി വേട്ടയാടുമ്പോഴും ,  


തളരാതെ, 
ആദര്‍ശം അടിയറ വയ്ക്കാതെ ,


ഓരോ ചുവടും
 മുന്നോട്ട് വയ്ക്കുന്നത് 
നിശ്ചയ ദാര്‍ട്യത്തോടെ ആണ്. 


പ്രതിസന്ധികള്‍
 ഉലയ്ക്കുമ്പോള്‍,
വിശ്വാസികള്‍ തളരരുതെന്നു
 നമ്മെ ഓര്‍മ്മിപ്പിക്കുന്ന
 അപൂര്‍വ വ്യക്തിത്വം - മഅദനി    


വേട്ട നായ്ക്കള്‍ 
ചുറ്റും ആര്‍ത്തു വിളിക്കുമ്പോള്‍
 അഭിമാനം പണയം വച്ചുള്ള 
രാഷ്ട്രീയ കീഴടങ്ങല്‍ ഉണ്ടാകില്ലെന്ന് നമ്മെ
 ബോദ്യപ്പെടുത്തുന്ന - മഅദനി 


ഒരു പുരുഷായുസ്സു   മുഴുവല്‍ 
പീഡനങ്ങള്‍ നേരിടുന്ന 
 മഅദനി എന്നും സ്നേഹിച്ചിരുന്നത്  
പാവപ്പെട്ട ജനവിഭാഗങ്ങളെ   ആയിരുന്നു.      


ഈ നാടിന്റെ ഐക്യത്തിനും അഖണ്ടതക്കും  വേണ്ടി മാത്രം ശബ്ദിച്ചിരുന്ന മഅദനിയെ തീവ്രവാദി ആക്കി   ചിത്രീകരിക്കുന്നത്  ചരിത്രത്തിലെ   എല്ലാ മഹാന്മാര്‍ക്കും നേരിടേണ്ടി വന്ന പീഡനങ്ങളുടെ തനിയാവര്‍ത്തനമാണ്.   


കാലത്തിന്‍റെ മാറ്റി മറിച്ചിലുകള്‍ പിന്നീട് രേഖപ്പെടുത്തുന്നത് ഇന്നലെ പീഡനം നേരിട്ടവരൊക്കെ നല്ലവരായിരുന്നു 
എന്ന ശാശ്വത സത്യമാണ്.      


ആയിരത്താണ്ട്  കാലമായി അടിച്ചമര്‍ത്തപ്പെട്ട  
 ഭൂമിയിലെ മുഴുവന്‍ പീഡിതര്‍ക്കും  വേണ്ടി ശബ്ദിക്കുന്നതിന്റെ പേരില്‍
 ഒരാളെ എക്കാലവും വേട്ടയാടുന്നത്
 ക്രൂരതക്കും അപ്പുറത്തുള്ള പദം കൊണ്ട് നാം വ്യവഹരിക്കണം.        


മനുഷ്യന്‍ ഒന്നാണെന്നും
 തൊഴിലിന്റെ അടിസ്ഥാനത്തില്‍
 ജാതി തിരിച്ച്‌ പതിതത്വം   കല്പിക്കുന്നത് തെറ്റാണെന്നും   പറയുന്ന ഒരു രാഷ്ട്രീയ സംഹിത ; 
അടിമ വര്‍ഗ വിമോചനത്തിനായി -  പി.ഡി.പി. അമരക്കാരനായി - മഅദനി         



രാജ്യത്തു ക്ഷാമം നേരിട്ടാല്‍ 
നാട്ടിലെ ഏറ്റവും വലിയ സമ്പന്നനെ 
കള്ളക്കേസില്‍ കുടുക്കി കഴുവേറ്റുകയും 
അവന്റെ സ്വത്തു വകകള്‍ ഖജനാവിലേക്ക്  കണ്ടുകെട്ടുകയും ചെയ്യണം   എന്ന്    പഠിപ്പിച്ച പുരാതന രാഷ്ട്രീയത്തിലെ സൂത്രധാരന്‍ 
കൌടില്യന്‍ (ചാണക്യന്‍) മാര്‍ 
ആധുനിക വേഷത്തില്‍
 ഇപ്പോഴും   ഈ പദ്ധതി   നടപ്പിലാക്കി   കൊണ്ടിരിക്കുന്നു. 
ഇരകള്‍ എപ്പോഴും 
പാവങ്ങളും അവരുടെ നേതാക്കളും . 


ബന്ധങ്ങള്‍ പാഴ്വാക്കുകളാകുന്ന 
പീഡന പര്‍വ്വത്തിന്റെ   എക്കാലത്തെയും പ്രഖ്യാപിത ഇര - മഅദനി 





ഒരു പതിറ്റാണ്ട് മുഴുവന്‍ മകന്റെ മോചനത്തിനായി ഓടി നടന്ന ,
ഒടുവില്‍ ചിറകരിഞ്ഞു വീഴ്ത്തപ്പെട്ട  
 ഒരു പിതാവിന്റെ   അരികിലേക്ക്,    


പീഡനങ്ങള്‍ തകര്‍ക്കാത്ത മനസ്സുമായി 
മര്‍ദ്ദിത ജനതയുടെ സമര നായകന്‍ ,


വിങ്ങിപ്പൊട്ടുന്ന കരളുമായി 


പതിറ്റാണ്ടുകളായി വേദനകള്‍ മാത്രം 
സഹിക്കാന്‍ വിധിക്കപ്പെട്ട   ഒരു വൃദ്ധഹൃദയം 



വ്രണിത ഹൃദയരുടെ ഏറ്റവും നല്ല മാര്‍ഗം പ്രാര്‍ഥനയാണ് 


നൊമ്പരത്തിന്റെ നെരിപ്പോടുകള്‍ 
ദൈവത്തിന്റെ പരീക്ഷണം മാത്രം 


കലങ്ങിയ മിഴിയിണകള്‍ കണ്ണീര്‍ വാര്‍ക്കില്ല.
എല്ലാം ഉള്ളില്‍ അടക്കുന്നവര്‍ വിവേകികള്‍ എന്ന് സ്വയം തിരിച്ചറിയുന്നു.


കാട്ടുനീതി പുലര്‍ത്തുന്നവര്‍
 താല്‍ക്കാലികമായി വിജയിക്കും . 
പക്ഷെ നാളെയുടെ വാതായാനങ്ങള്‍
 പീഡിതര്‍ക്കുള്ളതാണ് . 



ഒരു കുടുംബത്തെ തകര്‍ക്കുന്നതാണോ 
അധികാര മോഹികളുടെ നീതി ശാസ്ത്രം 


എല്ലാം ഒരേ ഒരാളെ മാത്രം
 തകര്‍ക്കാനുള്ള ഫാഷിസ്റ്റ്‌ ശ്രമം 

എല്ലാ സത്യവും ഒരു നാള്‍ പുറത്ത് വരും
ദൈവം സാക്ഷി . 


കടപ്പാട് : ( പി.പി.എച്ച് . ഇന്ത്യ )

മൈലക്കാട് ഷാ ഇരവിപുരത്ത് പി. ഡി. പി . സാരഥി ആയി മത്സരിക്കും ...

Eravipuram mandalam : Mylakkadu shah will be the PDP Candidate...

Kollam ; In Eravilpuram legislative constitunency PDP should fight neck to neck.The candidate will be Mr. Mylakkadu Shah who is now the president of PDP  Kollam District Committee.His name is selected without any objection.PDP will take a super competition against LDF and UDF.
Mylakkadu Shah   with leaders  visited the party chairman  Abdunnazir Maudany at Parppana Agrahara Central Jail In Bangaluru  and confirmed his name as pdp candidate at Eravipuram. 




മൈലക്കാട് ഷാ ഇരവിപുരത്ത് പി. ഡി. പി . സാരഥി ആയി മത്സരിക്കും ...
07.03.2011 തിങ്കളാഴ്ച പോളയ ത്തോട്  ജോന്‍സ്‌  കോണ്‍ഫറന്‍സ് ഹാളില്‍   നടന്ന ജില്ലാ  കൌണ്‍സിലില്‍ വച്ച് പി. ഡി. പി.  കൊല്ലം ജില്ലാ പ്രസിഡന്റ്‌ മൈലക്കാട് ഷാ, ജനറല്‍  സെക്രട്ടറി  ആയ സുനില്‍ ഷാ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു വന്നത്. 
ജില്ലാ സെക്രട്ടറി   എന്ന നിലയില്‍ ഇലക്ഷനുമായി ബന്ധപ്പെട്ടു നിരവധി സംഘടനാ ജോലികള്‍ ഉള്ളതിനാല്‍ സുനില്‍ ഷാ പിന്മാറുകയും തുടര്‍ന്ന് മൈലക്കാട് ഷാ യുടെ പേര്  ഐക കണ്ടേന  കൌണ്‍സിലില്‍ അംഗീകരിക്കുകയും ചെയ്തു.
 തുടര്‍ന്ന് പേര് സ്റ്റേറ്റ് കമ്മിറ്റിക്ക് കൈമാറുകയും മാര്‍ച്ച്  10 വ്യാഴാഴ്ച  ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മൈലക്കാട് ഷായും മറ്റു നേതാക്കളും പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍  മഅദനിയെ    കണ്ടു വിവരങ്ങള്‍   കൈമാറുകയും ചെയ്തു. മാര്‍ച്ച് 16  നു മത്സരിക്കുന്നവരുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തു വിടുന്നതാണ്.