ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, March 20, 2011

വിക്കിലീക്‌സ്: ബി.ജെ.പി വെട്ടില്‍

വിക്കിലീക്‌സ്: ബി.ജെ.പി വെട്ടില്‍


വിക്കിലീക്‌സ്: ബി.ജെ.പി വെട്ടില്‍
അമേരിക്കയുമായി രഹസ്യധാരണ
ന്യൂദല്‍ഹി: അധികാരത്തില്‍ വന്നാല്‍ ആണവകരാറിന്റെ കാര്യത്തില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അമേരിക്കന്‍ നയതന്ത്രജ്ഞന് ഉറപ്പുനല്‍കിയെന്ന് 'വിക്കിലീക്‌സ്'.  ഇതോടെ, കോണ്‍ഗ്രസിനെതിരായ 'വിക്കിലീക്‌സ്' വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് ആക്രമിക്കാനിറങ്ങിയ ബി.ജെ.പി വെട്ടിലായി. കോണ്‍ഗ്രസിന്റെ ശക്തമായ പ്രത്യാക്രമണം  പ്രതിരോധിക്കാനാകാതെ പാടുപെടുകയാണ് ഇപ്പോള്‍ ബി.ജെ.പി.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണലിന് തൊട്ടുമുമ്പായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ന്യൂദല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലെ പീറ്റര്‍ ബര്‍ലി 2009 മേയില്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശം വെളിപ്പെടുത്തി. അന്തര്‍ദേശീയ ഉടമ്പടികളെ ബി.ജെ.പി ലഘൂകരിച്ച് കാണില്ലെന്നും യു.പി.എ സര്‍ക്കാര്‍ ഒപ്പുവെച്ച ആണവകരാര്‍ പുനഃപരിശോധിക്കുന്ന പ്രശ്‌നമില്ലെന്നും കരാറില്‍ നിന്ന് ഒരുനിലക്കും പിന്നോട്ടുപോകില്ലെന്നും അദ്വാനി അമേരിക്കക്ക് ഉറപ്പു നല്‍കി. ഇന്ത്യയുടെ നയതന്ത്ര സ്വയംഭരണത്തിന് കടിഞ്ഞാണിടുന്നതാണ് ആണവകരാറെന്ന നിലപാട് കരാറില്‍ ഒപ്പിടുന്ന സമയത്ത് പാര്‍ട്ടി സ്വീകരിച്ചുവെന്ന് സമ്മതിച്ച ശേഷമാണ്, ഭരണത്തിലെത്തിയാല്‍ ആ നിലപാട് എടുക്കില്ലെന്ന് അദ്വാനി വ്യക്തമാക്കിയത്. ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് അനുസരിച്ചാണ് അന്ന് ഈ കളി കളിച്ചതെന്നും  അമേരിക്കന്‍ ദൂതനോട് അദ്വാനി പറഞ്ഞതായി സന്ദേശത്തില്‍ വെളിപ്പെടുത്തി.
 രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി മാത്രമാണ് യു.പി.എയുടെ അമേരിക്കന്‍ അനുകൂല വിദേശനയത്തെ എതിര്‍ക്കുന്ന പ്രമേയം 2005 ഡിസംബര്‍ 26,27 തിയതികളില്‍ മുംബൈയില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി പാസാക്കിയതെന്നും അതില്‍ അമേരിക്ക ആവലാതിപ്പെടേണ്ടതില്ലെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം ശേഷാദ്രി ചാരി സ്വകാര്യ കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ എംബസിയിലെ ഉപമേധാവി റോബര്‍ട്ട് ബ്ലെയ്ക്കിനെ അറിയിച്ച വിവരം വിക്കിലീക്‌സ് പുറത്തുവിട്ടു. ദേശീയ നിര്‍വാഹക സമിതി കഴിഞ്ഞതിന്റെ തൊട്ടുപിറ്റേന്നായിരുന്നു ഇത്.
2005 ഡിസംബറില്‍ അമേരിക്കന്‍ ദൂതനെ കണ്ടിട്ടില്ലെന്ന് പറയാന്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം ശേഷാദ്രി ചാരി തയാറായില്ല. അമേരിക്കന്‍ എംബസിയിലെ ഉപമേധാവി റോബര്‍ട്ട് ബ്ലെയ്ക്കിന്റെ പേരോ മറ്റുള്ള പേരുകളോ അറിയില്ലെന്നും 2005ല്‍ ആരൊക്കെയാണ് കണ്ടതെന്ന് ഓര്‍ക്കുന്നില്ലെന്നുമാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബി.ജെ.പി നേതാവിന്റെ പ്രതികരണം. ആവശ്യമുണ്ടെങ്കില്‍ പാര്‍ട്ടി ഇതേക്കുറിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
തങ്ങളുടെ നിലപാടുകളില്‍ വൈരുധ്യമില്ലെന്ന് ബി.ജെ.പി വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ വാദിച്ചു. അമേരിക്കയുമായുള്ള വിലപ്പെട്ട നയതന്ത്ര ബന്ധം നിലനിര്‍ത്തണമെന്നും എല്ലാ തരത്തിലുമുള്ള ഊര്‍ജവും സംഭരിക്കണമെന്നുമുള്ള പാര്‍ട്ടിയുടെ നിലപാട് ലോക്‌സഭയിലും രാജ്യസഭയിലും വാര്‍ത്താകുറിപ്പുകളിലും വ്യക്തമാക്കിയതാണെന്ന് ജാവ്‌ദേക്കര്‍ ന്യായീകരിച്ചു. ആണവ ബാധ്യതാ ബില്‍ കൊണ്ടുവന്നപ്പോള്‍ പാര്‍ട്ടി എതിര്‍പ്പ് ഉയര്‍ത്തി 16 ഭേദഗതികള്‍ കൊണ്ടുവന്ന കാര്യവും ജാവ്‌ദേക്കര്‍ ഓര്‍മിപ്പിച്ചു. 
'വിക്കിലീക്‌സി'നെ തങ്ങളുടെ രാഷ്ട്രീയ തത്ത്വങ്ങളുടെ വിശുദ്ധ വാക്യമാക്കിയ ബി.ജെ.പിയുടെ പ്രതിരോധം നിലനില്‍ക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി തിരിച്ചടിച്ചു. ഇപ്പോള്‍ ഷൂ മറ്റേ കാലിലാണെന്നും ഏതാനും ദിവസമായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താന്‍ ബി.ജെ.പി ഉപയോഗിച്ച അതേ അളവുകോല്‍ വെച്ച് ഈ വെളിപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ തയാറാണെങ്കില്‍ അത് രാജ്യത്തോട് പറയണമെന്ന് തിവാരി ആവശ്യപ്പെട്ടു.

കടപ്പാട് : മാധ്യമം ദിന പത്രം 

No comments:

Post a Comment