ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Tuesday, March 22, 2011

പി.ഡി.പി. 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പി.ഡി.പി. 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി സംസ്ഥാനത്ത് 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.ഏതാനും മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി ഉടന്‍ പ്രഖ്യാപിക്കും. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ അവസ്ഥ ജനങ്ങളിലേക്കെത്തിച്ചു കൊണ്ടായിരിക്കും പി.ഡി.പി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുകയെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബറലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. അബ്ദുന്നാസിര്‍ മഅദനിയെ സൂറത്ത്, അഹ്മദാബാദ് സ്‌ഫോടനങ്ങളില്‍ക്കൂടി ഉള്‍പ്പെടുത്താന്‍ ഈ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്നവരെ സ്വാധീനിക്കാന്‍ നീക്കം നടക്കുന്നുണ്ട്. മഅദനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയിട്ട് സംസ്ഥാനത്തെ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു മിണ്ടാട്ടമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും സി.എ.സി.അംഗവുമായ അഡ്വ.വള്ളികുന്നം പ്രസാദ്, ത്രിശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് ആഡ്വ.ഷമീര്‍ പയ്യനങ്ങാടി, കൊല്ലം ജില്ലയിലെ ഇരവിപുരത്തു നിന്നും മത്സരിക്കുന്ന ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷാ,കോഴിക്കൊട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന മുന്‍ സംസ്ഥന ട്രഷറര്‍ കെ.പി.ബഷീര്‍ ഹാജി, മലപ്പുറം ജില്ലയിലെ തിരൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹാജി ബാപ്പു പുത്തനത്താണി എന്നിവരാണു സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ പ്രമുഖര്‍.

മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍

അണ്ടൂര്‍ക്കോണം സുല്‍ഫി (നെടുമങ്ങാട്)
വള്ളക്കടവ് സിദ്ദിഖ് (തിരുവനന്തപുരം)
ടി.എ. മുജീബ്‌റഹ്മാന്‍ (കളമശ്ശേരി)
മുഹമ്മദ് ഹാജി (പെരുമ്പാവൂര്‍)
എന്‍.വി. മണി (നാട്ടിക)
പി. ഷംസുദ്ദീന്‍ (തൃത്താല)
മസീഹ് ഹാജി (പട്ടാമ്പി)
അലി കാടാമ്പുഴ (കോട്ടയ്ക്കല്‍)
ഇബ്രാഹിം ചെമ്മാട് (തിരൂരങ്ങാടി)
സലാം മുന്നിയൂര്‍ (വള്ളിക്കുന്ന്)
ഷംസുദ്ദീന്‍ പയ്യോളി (കൊയിലാണ്ടി)
പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ഏതെങ്കിലും മുന്നണിയെ പിന്തുണയ്‌ക്കേണ്ടതുണ്ടോയെന്നതിനേകുറിച്ച്‌ പാര്‍ട്ടിക്കകത്തു ചര്‍ച്ച നടക്കുകയാണെന്നും താഴേതട്ടില്‍നിന്നടക്കമുള്ള അഭിപ്രായ സമന്വയത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അഡ്വ.അക്ബര്‍ അലി പറഞ്ഞു. 

പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി, മുജീബ്‌റഹ്മാന്‍, മുഹമ്മദ് റജീബ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment