ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, March 24, 2011

നിയമസഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷന്‍


വളാഞ്ചേരി: പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി കോട്ടയ്ക്കല്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വളാഞ്ചേരി കമ്മ്യൂണിറ്റിഹാളില്‍ എന്‍.എ. സിദ്ദീഖ് താനൂര്‍ ഉദ്ഘാടനംചെയ്തു. കുഞ്ഞിപ്പ കാടാമ്പുഴ അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി സമീര്‍, കോട്ടയ്ക്കല്‍ നിയോജകമണ്ഡലം പി.ഡി.പി സ്ഥാനാര്‍ഥി അലി കാടാമ്പുഴ, ശശി പൂവന്‍ചിന, മൊയ്തു എടയൂര്‍, അബ്ദുള്‍ഖാദര്‍ കാര്‍ത്തല എന്നിവര്‍ പ്രസംഗിച്ചു.
 
കോവളം മണ്ഡലത്തില്‍ പി.ഡി.പി. സ്ഥാനാര്‍ഥി

കോവളം: കോവളം നിയോജകമണ്ഡലത്തില്‍ പി.ഡി.പി. സ്ഥാനാര്‍ഥിയായി വിഴിഞ്ഞം അബ്ദുല്‍മജീദിനെ മത്സരിപ്പിക്കുമെന്ന് പി.ഡി.പി. ജില്ലാ ഭാരവാഹികളുടെ യോഗം അറിയിച്ചു. ജില്ലാ പ്രസിഡന്റ് പിരപ്പന്‍കോട് അശോകന്‍ അധ്യക്ഷനായിരുന്നു. പാച്ചിറ സലാഹുദ്ദീന്‍, പനവൂര്‍ ഹസ്സന്‍, ജബ്ബാര്‍, അബ്ദുള്‍ഹക്കിം, അമ്പലത്തറ ബഷീര്‍, ബീമാപള്ളി യൂസഫ് എന്നിവര്‍ സംസാരിച്ചു
 
പി.ഡി.പി. മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ

മഞ്ചേശ്വരം:പി.ഡി.പി. മഞ്ചേശ്വരം മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച നടക്കും. ജില്ലാ സെക്രട്ടറി യുനുസ് തളങ്കരയാണ്  ഇവിടെ പി.ഡി.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.  ഉപ്പള വ്യാപാരഭവനില്‍ മൂന്നുമണി മുതലാണ് പരിപാടി.
 
പി.ഡി.പി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി


മലപ്പുറം: ജില്ലയിലെ തിരൂര്‍, കോട്ടയ്ക്കല്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പി.ഡി.പി. സ്ഥാനാര്‍ഥികളായ ബാപ്പു പുത്തനത്താണി, അലി കാടാമ്പുഴ, സലാം മൂന്നിയൂര്‍, ഇബ്രാഹിം തിരൂരങ്ങാടി എന്നിവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

പി.ഡി.പിക്ക് 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി

തിരൂരങ്ങാടി: മണ്ഡലത്തില്‍ പി.ഡി.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: എം.എ. റസാഖ് ഹാജി (ചെയ.), ജലീല്‍ ആങ്ങാടന്‍ (ജന. കണ്‍.), ഇസ്മായില്‍ മൂഴിക്കല്‍ (ട്രഷ.). 31ന് ചെമ്മാട്ട് നടക്കുന്ന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാനും മണ്ഡലം കൗണ്‍സില്‍ തീരുമാനിച്ചു. യോഗം വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനംചെയ്തു. സക്കീര്‍ പരപ്പനങ്ങാടി, ഇബ്രാഹിം തിരൂരങ്ങാടി, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
 
ഹരിപ്പാട്ട് രമേശ് ചെന്നിത്തലക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും
 ഹരിപ്പാട്: നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ പി.ഡി.പി. മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് എം.വൈ.യാക്കൂബ് അധ്യക്ഷത വഹിച്ചു. പി.വിശ്വംഭരന്‍, വി.എന്‍.ശ്രീധരന്‍, ഹനീഫ, ഖാസിം ജമാല്‍, സെയ്ഫുദ്ദീന്‍, ജമാല്‍, അഷറഫ്, ഹസന്‍കോയ, ജെ.ഷാജി, ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
കെ.പി. ബഷീര്‍ ഹാജി വ്യാഴാഴ്ച പത്രിക നല്കും

മുക്കം: തിരുവമ്പാടി മണ്ഡലത്തില്‍ പി.ഡി.പി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ട്രഷററുമായിരുന്ന പൂനൂര്‍ സ്വദേശി കെ.പി.ബഷീര്‍ ഹാജിയാണ് സ്ഥാനാര്‍ഥി. വ്യാഴാഴ്ച പത്രിക നല്‍കുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 24ന് വ്യാഴാഴ്ച മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുക്കം വ്യാപാരഭവനില്‍ നടക്കും. പത്രസമ്മേളനത്തില്‍ സ്ഥാനാര്‍ഥി കെ.പി. ബഷീര്‍ ഹാജി, ജില്ലാ സെക്രട്ടറി നൗഷാദ് കൊടിയത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സലാം മൂന്നിയൂരിന്റെ  പ്രചാരണ കണ്‍വെന്‍ഷന്‍ 27ന്

തിരൂരങ്ങാടി: വള്ളിക്കുന്ന് മണ്ഡലം പി.ഡി.പി സ്ഥാനാര്‍ഥി സലാം മൂന്നിയൂരിന്റെ വിജയത്തിന് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: കുട്ടിമോന്‍ പള്ളിക്കല്‍ (രക്ഷാ.), ഷറഫുദ്ദീന്‍ പെരുവള്ളൂര്‍ (ചെയ.), കെ.സി. മൊയ്തീന്‍കുട്ടി (കണ്‍.), സിദ്ദിഖ് മൂന്നിയൂര്‍ (ട്രഷ.). പ്രചാരണ കണ്‍വെന്‍ഷന്‍ 27ന് വൈകീട്ട് മൂന്നുമണിക്ക് ചേളാരിയില്‍ നടത്താനും യോഗം തീരുമാനിച്ചു.

No comments:

Post a Comment