നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരുടെ പിന്തുണ തേടും -പി.ഡി.പി.
കോഴിക്കോട്: പാര്‍ട്ടിയുടെ അസ്തിത്വത്തെ അംഗീകരിക്കുന്ന സമാനചിന്താഗതിക്കാരുടെ പിന്തുണ തിരുവമ്പാടി, കൊയിലാണ്ടി മണ്ഡലങ്ങളില്‍ തേടുമെന്ന് പി.ഡി.പി. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ തിരുവമ്പാടി, കൊയിലാണ്ടി മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്.
മഅദനിയുടെ നീതിക്കുവേണ്ടിയും മനുഷ്യാവകാശലംഘനത്തിനെതിരെയും സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടിയും പ്രചാരണത്തില്‍ ഊന്നല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.
പി.ഡി.പി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് അസീസ് നല്ലളം, ബഷീര്‍ കക്കോടി, കെ.പി. ബഷീര്‍ ഹാജി, ശംസുദ്ദീന്‍ പയ്യോളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment