ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, March 17, 2011

ബാംഗ്ലൂര്‍ കേസ്സില്‍ മാലേഗോവ് മോഡല്‍ അന്വേഷണം വേണം : പി.ഡി.പി.


ബാംഗ്ലൂര്‍ കേസ്സില്‍ മാലേഗോവ് മോഡല്‍ അന്വേഷണം വേണം : പി.ഡി.പി.


പി.ഡി.പി.ഉത്തര മേഖലാ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഉപരോധ സമരം
സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉത്ഘാടനം ചെയ്യുന്നു
കോഴിക്കോട്: രാജ്യത്തെ ഞെട്ടിക്കുകയും ഒരു പ്രത്യേക സമുദായത്തിന്റെ മേല്‍ ഉത്തരാവിദിത്തം കെട്ടിവെച്ച് അവരെ ഭീകരന്‍മാരായി ചിത്രീകരിച്ച് വേട്ടയാടുകയും ചെയ്ത മാലേഗോവ്, അജ്മീര്‍ ദര്‍ഗ്ഗ തുടങ്ങിയ സ്ഫോടന പരമ്പരകള്‍ സംഘടിപ്പിച്ചതില്‍ യദാര്‍ത്ഥ പ്രതികള്‍ ഫാസിസ്റ്റ് ഭീകരന്‍മാരാണെന്ന് കുറ്റവാളികള്‍ തന്നെ വെളിപ്പെടുത്തുകയും തെളിവ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ അന്യായമായി അബ്ദുല്‍ നാസ്സര്‍ തടങ്കലിലിട്ട ബംഗ്ലൂര്‍ കേസ്സിലും സമാനമായ അന്വേഷണം വേണമെന്നു പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ആവശ്യപ്പെട്ടു.

അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി നല്‍കുക, മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുക വിചാരണ കര്‍ണാടയ്ക്ക് പുറത്ത് നടത്തുക, അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്  പി.ഡി.പി.ഉത്തര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്‍കംടാക്സ് ഉപരോധം കോഴിക്കോട് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വര്‍ക്കല രാജ്.
ഇടതുപക്ഷ മുന്നണിയെ പിന്തുണച്ചതിലുള്ള ചിലരുടെ പ്രതികാരമാണ് അബ്ദുല്‍ നാസ്സര്‍ മഅദനിയെ ബംഗ്ലൂര്‍ കേസ്സില്‍ പ്രതി ചേര്‍ത്ത് ജയിലിലടക്കാന്‍ കാരണമെന്നും അദ്ദേഹത്തിനെതിരെ ചുമത്തിയത് കള്ളക്കേസ്സാണെന്നുമുള്ള മന്ത്രി പാലോളി മുഹമ്മദ് കുട്ടി ആത്മാര്‍ത്ഥതയൊടെയുള്ളതാണെങ്കില്‍ ഇതേക്കുറിച്ച് ഇടതു സര്‍ക്കാരും മുന്നണിയും നിലപാട് വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ട അദ്ദേഹം കോയമ്പത്തൂര്‍ ജയിലിലായിരിക്കെ മഅദനിക്കു ചികിത്സ ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ച വി.എസ്.അച്ചുതാനന്ദന്‍ മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ ഇടപെടുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ബംഗ്ലൂര്‍ ജയില്‍ റൂമിലും ബാത്ത്‌റൂമിലും ശക്തിയേറിയ ബല്‍ബുകളൂം കാമറകളും സ്ഥാപിച്ച് രോഗിയും വികലാംഗനുമായ മഅദനിയെ ശാരീരികവും മാനസീകവുമായി തകര്‍ക്കാനുള്ള നീക്കം നടക്കുമ്പോഴും മൌനം പാലിക്കുന്നത് അപലപനീയമാണെന്നും കൂട്ടിച്ചേര്‍ത്തു.  

ഉപരോധ സമര പരിപാടിയില്‍ കേരള ഹജ്ജ് കമ്മിറ്റി അംഗം അലി കാടാമ്പുഴയുടെ അദ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസീസ് നല്ലളം, മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ.ഷംസുദ്ദീന്‍, ബഷീര്‍ കക്കോടി, ജാഫര്‍ അലി ദാരിമി, നിസാര്‍ മേത്തര്‍, മൊയ്തീന്‍ ചെമ്പോത്തറ, യൂനുസ് തളങ്കര, ഹാജി ബാപ്പു പുത്തനത്താണി, അസീസ് എണ്ണപ്പാടം എന്നിവര്‍ പ്രസംഗിച്ചു. പി.ഡി.പി. കോഴിക്കോട് ജില്ലാ സെക്രട്ടറി നൌഷാദ് കൊടിയത്തൂര്‍ സ്വാഗതവും വി.എസ്.അബൂബക്കര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment