മഅദനി വിഷയത്തില്‍ നയം വ്യക്തമാക്കണം-പി.ഡി.പി.
മുക്കം: മഅദനി വിഷയത്തില്‍ ഇരുമുന്നണികളും നയം വ്യക്തമാക്കണമെന്ന് പി.ഡി.പി. തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് മഅദനി വിഷയം ചര്‍ച്ചയാക്കി വോട്ടാക്കുന്ന ഇരുമുന്നണികള്‍ക്കുമുള്ള താക്കീതായിരിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് യോഗം അഭിപ്രായപ്പെട്ടു.
മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.റഷീദ് അധ്യക്ഷത വഷിച്ചു. പി.ഡി.പി.കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് നല്ലളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി കെ.പി.ബഷീര്‍ ഹാജി, ജില്ലാ സെക്രട്ടറി നൌഷാദ് കൊടിയത്തൂര്‍, ബശീര്‍ കക്കോടി, കുഞ്ഞാലിക്കുട്ടി, സിദ്ദിഖ് പുതുപ്പാടി, ലത്തീഫ് കൊടുവള്ളി, ശംസുദ്ദീന്‍ സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment