സൂഫിയക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചു
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സൂഫിയാ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. ഓച്ചിറയിലെ ബന്ധുവിന്റെ മകളുടെ വിവാഹത്തിന് പോകാന്‍ ഈമാസം 23 മുതല്‍ മൂന്ന് ദിവസത്തേക്കാണ് എറണാകുളം എന്‍.ഐ.എ കോടതി ജഡ്ജി എസ്.വിജയകുമാര്‍ ഇളവ് അനുവദിച്ചത്. യാത്രയുടെ വിശദാംശങ്ങള്‍ എന്‍.ഐ.എയെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സൂഫിയക്ക് ജാമ്യം അനുവദിച്ച ജില്ലാ കോടതിയാണ് ജില്ല വിട്ടുപോകരുതെന്ന നിബന്ധന നിഷ്‌കര്‍ഷിച്ചിരുന്നത്. കളമശേരി ബസ് കത്തിക്കല്‍ കേസിന്റെ വിചാരണ കോഴിക്കോട് സ്‌ഫോടനക്കേസിന്റെ വിചാരണ അവസാനിച്ചാല്‍ ഉടന്‍ ആരംഭിക്കും.
No comments:
Post a Comment