വിശ്വാസവോട്ടിന് കോഴ നല്‍കിയെന്ന് വിക്കിലീക്ക്‌സ്; പാര്‍ലമെന്റ് സ്തംഭിച്ചു
ന്യൂദല്‍ഹി: ഇന്ത്യ- അമേരിക്ക ആണവകരാര്‍ പ്രശ്‌നത്തില്‍ ആടിയുലഞ്ഞ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നിലംപതിക്കാതിരിക്കാന്‍ കോടികളുടെ കോഴ ഇടപാട് നടന്നതായി വികിലീക്‌സ് വെളിപ്പെടുത്തല്‍. 2008 ല്‍ പ്രതിസന്ധിയിലായ സര്‍ക്കാരിന് എം.പിമാരുടെ പിന്തുണ നേടാനായി കോടിക്കണക്കിനു രൂപ കോണ്‍ഗ്രസ് എറിഞ്ഞതായാണ് തെളിവുകള്‍ ഉദ്ധരിച്ച് വികിലീക്‌സ് വെളിപ്പെടുത്തുന്നത്.
വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ബഹളം വെച്ചു. പ്രക്ഷുബ്ദമായ രംഗങ്ങളെ തുടര്‍ന്ന് ഇരുസഭകളും ഉച്ച രണ്ടു വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. 2008ല്‍ നടന്ന സംഭവത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് 2009ല്‍ തെരഞ്ഞെടുപ്പ് നടക്കുകയും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്ത സാഹചര്യത്തില്‍ ഈ സര്‍ക്കാറിന് ഇതില്‍ ഉത്തരവാദിത്തമില്ലെന്നും ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സഭകള്‍ നിര്‍ത്തിവെച്ചത്.
വിശ്വാസവോട്ടിന് അഞ്ചു ദിവസം മുമ്പ്, കോണ്‍ഗ്രസ് നേതാവ് സതീഷ്ശര്‍മയുടെ സഹായി നോട്ടുകെട്ടുകളടങ്ങിയ ബാഗുകള്‍ ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാണിച്ചുവെന്നും 'എം.പിമാരെ വാങ്ങാന്‍ എന്റെ പാര്‍ട്ടി നല്‍കിയതാണ് ഈ പണം' എന്നു ഈ സഹായി പറഞ്ഞതായും അമേരിക്കന്‍ എംബസി വാഷിങ്ടണിലേക്ക് അയച്ച രഹസ്യ സന്ദേശത്തില്‍ വിശദീകരിക്കുന്നു. അജിത്‌സിങിന്റെ രാഷ്ട്രീയലോക്ദളിലെ എം.പിമാര്‍ക്ക് 10 കോടി രൂപ നല്‍കിയതായും ഈ സഹായി വെളിപ്പെടുത്തിയത്രെ.
ശര്‍മയുടെ ഉറ്റസുഹൃത്തും കോണ്‍ഗ്രസ് നേതാക്കളുടെ മിത്രവുമായ നചികേത കപൂര്‍ ആണ് ഇക്കാര്യങ്ങള്‍ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ സഹായി എന്ന സൂചനയും വികിലീക്‌സ് രേഖകളിലുണ്ട്. വെളിപ്പെടുത്തല്‍ വന്‍ രാഷ്ട്രീയവിവാദമായി. പ്രശ്‌നം രാജ്യസഭയിലും ലോക്‌സഭയിലും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതുപാര്‍ട്ടികള്‍ നോട്ടീസ് നല്‍കി. ഞെട്ടിപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തലെന്ന് ബി.ജെ.പി പ്രതികരിച്ചു.
കടപ്പാട് : മാധ്യമം ദിന പത്രം

No comments:
Post a Comment