പി.ഡി.പി. സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
പട്ടാമ്പി: പാലക്കാട് ജില്ലയില്‍ നിന്നും മത്സരിക്കുന്ന പി.ഡി.പി. സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പട്ടാമ്പിയില്‍ നിന്നും മത്സരിക്കുന്ന പി.ഡി.പി. പട്ടാമ്പി മണ്ഡലം പ്രസിഡണ്ട് മസീഫ് ഹാജി ബ്ലോക്ക് റിട്ടേണിംങ്ങ് ഓഫീസര്‍ക്കു മുമ്പാകെയും ത്രിത്താലയില്‍ നിന്നും മത്സരിക്കുന്ന മണ്ഡലം സെക്രട്ടറി പി.ഷംസുദ്ദീന്‍ ത്രിത്താല ബ്ലോക്ക് റിട്ടേണിങ്ങ് ഓഫീസര്‍ മുമ്പാകെയും പത്രിക നല്‍കി.
കേന്ദ്ര കര്‍മ്മ സമിതി അംഗവും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ തോമസ് മാഞ്ഞൂരാന്‍, പാലക്കാട് ജില്ലാ സെക്രട്ടറി മുഹമ്മദ് സിയാവുദ്ധീന്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ സന്നിഹിതരായിരുന്നു. നിരവധി ഇരുചക്ര വാഹങ്ങളുടെ അകമ്പടിയോടെ പ്രകടനമായാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.
No comments:
Post a Comment