അഡ്വ.വള്ളികുന്നം പ്രസാദ് കുന്നത്തൂരില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥി
കൊല്ലം: പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ.വള്ളികുന്നം പ്രസാദ് കുന്നത്തൂര്‍ സംവരണ മണ്ഡലത്തില്‍ നിന്നും പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. പി.ഡി.പി.ക്കു ശക്തമായ വേരോട്ടമുള്ള ഈ മണ്ഡലം അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജന്മ ഗ്രാമമായ മൈനാഗപ്പള്ളി കൂടി കൂടി ഉള്‍ക്കൊള്ളുന്നതാണ്. 1996 ലാണ് അവസാനമായി പി.ഡി.പി. ഇവിടെ മത്സരിച്ചത്. പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി.എ.വേലായുധന്‍ (മുഹമ്മദ് ബിലാല്‍) 7231 വോട്ടുകള്‍ നേടിയിട്ടുണ്ട്.മൈനാഗപ്പള്ളി, ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകളില്‍ നിലവില്‍ പി.ഡി.പി.ക്കു ജനപ്രതിനിധികളുണ്ട്.
കിഴക്കേ കല്ലട, മണ്‍റോതുരുത്ത്, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട, പവിത്രേശ്വരം എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കുന്നത്തൂര്‍ നിയമസഭാ മണ്ഡലം.കഴിഞ്ഞ് തവണ വിജയിച്ച കോവൂര്‍ കുഞ്ഞുമോന്‍ തന്നെയാണ് ഇവിടെ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി.
No comments:
Post a Comment