മഅദനി വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം - പി സി എഫ് കുവൈറ്റ്
കുവൈറ്റ് സിറ്റി : ബംഗ്ലോര്‍ സ്ഫോദനന്‍ കേസില്‍ അന്യായമായി പ്രതി ചെര്‍ക്കപ്പെട്റ്റ് തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന നീതി നിഷേധവും മനുഷ്യാവകാശ ലങ്ങനങ്ങളും കണ്ടില്ലെന്നു നടിക്കാതെ മുഖ്യമന്ത്രി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്ന് പി സി എഫ് കുവൈറ്റ് കേന്ത്ര എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു .
കഴിഞ്ഞ റമളാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്.
ഇത് മനുഷ്യാവകാശ ധ്വംസനമാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പെടുത്തി ഒന്‍പതര വര്ഷം തമിഴ്നാട്ടിലെ വിവിധ ജയിലുകളില്‍ ക്രൂരമായ പീഡനം അനുഭവിച്ച മഅദനി നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസ്സില്‍ പെടുത്തി ജയിലിലടച്ചത് ഫാസിസത്തിന്റെ വളര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചഉം പാര്‍ശ്വ വല്കരിക്കപ്പെട്ട സമൂഹത്തിന്റെ
ഉയര്ച്ചക്കും വേണ്ടി തന്റെ പ്രാഭാഷണങ്ങളില്‍ അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുതിയതിന്റെ പേരിലാണ്. മുസ്ലിംകളും പിന്നോക്ക വിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചാല്‍ അതിന്റെ പേരില്‍ പീഡനങ്ങള്‍ക്കിരയാവും എന്ന ഭരണകൂട ഭീകരതയാണ് ഇവിടെയും ദ്രിശ്യമാകുന്നത്. ഇത്തരം വിഷയങ്ങളില്‍ സമൂഹം കാണിക്കുന്ന മൌനവും അപമാനകരമായ നിസംഗതയും ഭരണകൂട ഭീകരതയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുകയാനിന്നും യോഗം അഭിപ്രായപ്പെട്ടു .
അബ്ബാസിയ അല്‍- അബ്റാര്‍ ല്‍ ചേര്‍ന്ന യോഗത്തില്‍ കേന്ത കമ്മറ്റി
പ്രസിഡന്റ് അന്‍സാര്‍ കുളത്ത്തുപ്പുഴ അധ്യക്ഷത വഹിച്ചു . കേന്ത്ര കമ്മിറ്റി ജനറല്‍ സെക്രടറി അംജദ് ഖാന്‍ പലപ്പിളിളി വിഷയം
അവതരിപ്പിച്ചു .
മൊയ്തീന്‍ വെലുപാടം, സലിം തിരൂര്‍ ,അഹമ്മദ് പട്ടാമ്പി ,
ഹുമയൂണ്‍ വാടാനപ്പിള്ളി എന്നിവര്‍ സംസാരിച്ചു .
ശുകൂര്‍ അഹമ്മദ് സ്വാഗതവും ബഷീര്‍ കക്കോടി നന്ദിയും പറഞ്ഞു .
No comments:
Post a Comment