ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, July 4, 2011

ജൂലായ് 20ന് സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തും - ജസ്റ്റിസ്‌ഫോര്‍ മഅദനി ഫോറം

തിരുവനന്തപുരം: മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനപരമായ നിലപാടുകളാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സാധുതയില്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഅദനിയെ കുറ്റാരോപിതനാക്കിയതെന്നും അവര്‍ പറഞ്ഞു. മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ജൂലായ് 20ന് സെക്രട്ടേറിയറ്റ് നടയില്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തും.
ജസ്റ്റിസ് ഫോര്‍ മഅദനി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി.മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ സഹീര്‍ മൗലവി, ഭാസുരേന്ദ്രബാബു, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, യു.കെ.അബ്ദുല്‍റഷീദ് മൗലവി, പാച്ചല്ലൂര്‍ സലീംമൗലവി, സജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment