മഅദനിയുടെ മോചനം : മുസ്‌ലിം ഐക്യവേദി ആലുവ എസ്‌പി ഓഫീസ് മാര്‍ച്ച് നടത്തി
ആലുവ: ഒരു തെറ്റും ചെയ്യാത്ത അബ്ദുല്‍ നാസ്സര്‍ മഅദനിയെ ഒമ്പത് വര്ഷം ജയിലിലടച്ചു ജീവച്ഛവമായി മട്ടിയവര്‍ക്ക് തെറ്റുതിരുത്താനുള്ള അവസരമാണ് ഇപ്പോഴുള്ളതെന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിനായി ശബ്ദമുയര്‍ത്തേണ്ടത് സാമൂഹ്യ ബാധ്യതയായി മാറിക്കഴിഞ്ഞതായും കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി അഭിപ്രായപ്പെട്ടു. മുസ്ലിം സംയുക്തവേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലുവ എസ്.പി. ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭീകരവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും ബോംബു സ്ഫോടനങ്ങളും നിത്യതോഴിലാക്കിയ സംഘപരിവാര്‍ സംഘടനകളില്‍പെട്ട ഒരാളെപോലും ചോദ്യം ചെയ്യാന്‍ തന്റേടം കാണിക്കാതെ ഒരു മതപണ്ടിതന്റെ നിരന്തരമായി വേട്ടയാടുന്നത് ഒരു സമുടായതോടുള്ള വിദ്വേഷത്തിന്റെ ബാക്കിപത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഅദനിയുടെ മോചനത്തിനായി ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയകക്ഷികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെ പതിനൊന്നു മണിയോടെ ആലുവ ടൗണ്‍ ജുമാ മസ്ജിദിന് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ജില്ലയിലെ നിരവതി മതപണ്ടിതരടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി അധ്യക്ഷതവഹിച്ചു. മുസ്ലിം സംയുക്ത വേദി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് അമാനി, മുഹമ്മദ് ഷാഫി, പി.ഡി.പി.സംസ്ഥാന കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, കെ.എ. സലീം, എം.എ.ബാവ, പി.ഡി.പി.സി.എ.സി.അംഗം ടി.എ.മുജീബ് റഹ്മാന്‍, പി.പി.അലികുഞ്ഞ്, അബ്ദുല്‍ കരീം റഷാദി, സുലൈമാന്‍ ഖാദിരി, അബ്ദുല്‍ സലാം മൌലവി എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.
No comments:
Post a Comment