ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, July 2, 2011

മഅദനി അനാഥനല്ല : മുസ്ലിം സംയുക്ത വേദി



മഅദനി അനാഥനല്ല : മുസ്ലിം സംയുക്ത വേദി

കൊച്ചി : ബാംഗ്ലൂര്‍ കേസ്സില്‍ പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍ തുറുങ്കിലടച്ച അബ്ദുല്‍ നാസ്സര്‍ മഅദനി അനാഥനല്ലെന്ന കാര്യം ഭരണകൂടങ്ങള്‍ ഓര്‍ക്കണമെന്ന് കേരള മുസ്ലിം സംയുക്തവേദി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് നിരപരാധിത്വം ആണയിട്ട് വ്യക്തമാക്കിയെങ്കിലും കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിച്ചുവെച്ചിരിക്കുന്നു. കഴിഞ്ഞ റമളാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പെടുത്തി ഒന്‍പതര വര്ഷം തമിഴ്നാട്ടിലെ വിവിധ ജയിലുകളില്‍ ക്രൂരമായ പീഡനം അനുഭവിച്ച മഅദനി നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസ്സില്‍ പെടുത്തി ജയിലിലടച്ചത് ഫാസിസത്തിന്റെ വളര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് തന്റെ പ്രാഭാഷണങ്ങളില്‍ അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുതിയതിന്റെ പേരിലാണ്. മുസ്ലിംകളും പിന്നോക്ക വിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചാല്‍ അതിന്റെ പേരില്‍ പീഡനങ്ങള്‍ക്കിരയാവും എന്ന ഭരണകൂട ഭീകരതയാണ് ഇവിടെയും ദ്രിശ്യമാകുന്നത്. ഇത്തരം വിഷയങ്ങളില്‍ സമൂഹം കാണിക്കുന്ന മൌനവും അപമാനകരമായ നിസംഗതയും ഭരണകൂട ഭീകരതയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുകയാണ്. മഅദനിക്കും കുടുംബത്തിനും നേരെ നിരന്തരമായി നടക്കുന്ന നീതിനിഷേധത്തിലും മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിച്ചു ജൂലൈ 27 നു രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിനു മുന്നോടിയായി ജില്ലാ ആസ്ഥാനങ്ങളില്‍ എസ്.പി.ഓഫീസുകളിലേക്കും കലകട്രേറ്റുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും. ജൂലൈ ആറിനു തൊടുപുഴ മിനിസിവില്‍സ്റ്റേഷനിലേക്കും പതിനെട്ടിന് ആലുവ എസ്.പി.ഓഫീസിലേക്കും മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

കേരള മഹല്ല് ഇമാം ഐക്യവേദി, കേരള മുസ്‌ലിം യുവജന വേദി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മുസ്‌ലിം സാധു സംരക്ഷണ സമിതി, മൗലാന അലി മിയാന്‍ അക്കാദമി, അമാനീസ് അസോസിയേഷന്‍, ഫോര്‍മര്‍ അന്‍വാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.


വാര്‍ത്താ സമ്മേളനത്തില്‍ കേരള മുസ്ലിം സംയുക്ത വേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്‌ അമാനി നദവി, മുഹമ്മദ്‌ ഷാഫി മൌലവി, ഹുസൈന്‍ മൌലവി മുണ്ടക്കയം, ടി.എ.മുജീബ് റഹ്മാന്‍ മുപ്പത്തടം എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment