മുസ്ലിം സംയുക്തവേദി പ്രതിഷേധ മാര്‍ച്ച് താക്കീതായി
ആലപ്പുഴ: അബ്ദുന്നാസിര്‍ മഅദനിക്കെതിരായ നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംയുക്തവേദി ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ച് നീതി നിഷേധത്തിനെതിരായ ശക്തമായ താക്കീതായി മാറി.
മതപണ്ഡിതരും വിവിധ സംഘടനാ പ്രതിനിധികളുമുള്പ്പെടെ ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് മുനിസിപ്പല്‍ മൈതാനത്തുനിന്നാണ് ആരംഭിച്ചത്. മാര്‍ച്ച് മുസ്‌ലിം സംയുക്തവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി ഉദ്ഘാടനം ചെയ്തു.മഅദനിയെ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കൊലപ്പെടുത്താന്‍ വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പതരവര്‍ഷം തമിഴ്‌നാടിന്റെ കാരാഗൃഹങ്ങളില്‍ കഴിഞ്ഞ മഅദനി ഒരുവര്‍ഷമായി കര്‍ണാടകയുടെ ഇരുമ്പഴിക്കുള്ളിലാണ്. ഫാഷിസ്റ്റ് ശക്തികള്‍ മഅദനിയുടെ രക്തത്തിന് ദാഹിക്കുകയാണ്.തെളിവുകളില്‍ മഅദനി നിരപരാധിയാണെന്ന് വ്യക്തമാക്കിയിട്ടും നന്മയുടെയും നീതിയുടെയും ശത്രുക്കള്‍ അദ്ദേഹത്തെ വെറുതെവിടുന്നില്ല. മഅദനിക്കെതിരായി നടക്കുന്ന നീതിനിഷേധത്തിനെതിരെ ശബ്ദിക്കേണ്ടത് സമൂഹത്തിലെ ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം അല്‍ഖാസിമി, അബ്ദുല്‍ സലാം ബാഖവി, വി.എം. ഇബ്രാഹിംകുട്ടി മൗലവി, മുഹമ്മദ് മുബാറക് അല്‍ഖാസിമി, നവാസ് പാനൂര്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറി മാഹീന്‍ ബാദുഷാ മൗലവി, അഹമ്മദ് കബീര്‍ അമാനി, എം. അബ്ദുല്‍ ലത്തീഫ്, എം.എച്ച്. ഉവൈസ്, മൈലക്കാട് ഷാ, യു. ഷൈജു, എസ്. സമീര്‍, കെ.എസ്. അഷ്‌റഫ്, എ. അയ്യൂബ്, സജിമോന്‍ തൈപറമ്പില്‍, ഹസന്‍ പൈങ്ങാമഠം, കെ.പി. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംയുക്തവേദി ജില്ലാ ജനറല്‍ കണ്‍വീനര്‍ സുനീര്‍ ഇസ്മായില്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment