ശാസ്താംകോട്ട: അബ്ദുല്‍ നാസര്‍ മഅദനിയുടെ ജയില്‍മോചനം ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദി കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് 3 ന് അന്‍വാര്‍ശ്ശേരിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം ശാസ്താംകോട്ടയില്‍ സമാപിക്കും. തുടര്‍ന്ന് ശാസ്താംകോട്ടയില്‍ പൊതുസമ്മേളനത്തില്‍ പണ്ഡിതന്‍മാര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംസാരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
No comments:
Post a Comment