ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Tuesday, July 5, 2011

മഅദനി നാളെ ആശുപത്രി വിടും

മഅദനി നാളെ ആശുപത്രി വിടും

ബംഗളൂരു: പി.ഡി.പി ചെയര്‍മാനും ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുന്നാസിര്‍ മഅദനി 28 ദിവസത്തെ ചികില്‍സക്ക് ശേഷം ചൊവ്വാഴ്ച ആശുപത്രി വിടും. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഉച്ചയോടെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് സെന്ററില്‍ ജൂണ്‍ ഏഴിനാണ് മഅദനിയെ ചികില്‍സക്കായി പ്രവേശിപ്പിച്ചത്.
28 ദിവസത്തെ പഞ്ചകര്‍മ ചികില്‍സയാണ് മഅദനിക്ക് നല്‍കിയത്. നിരവധി രോഗങ്ങളും ശാരീരിക അസ്വസ്ഥതകളും നേരിടുന്ന മഅദനിയുടെ ആരോഗ്യനിലയില്‍ നേരിയ മാറ്റമുണ്ടെന്നാണ് തിങ്കളാഴ്ച അദ്ദേഹത്തെ സന്ദര്‍ശിച്ച അഭിഭാഷകന്‍ അഡ്വ. ഉസ്മാനോട് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആറുമാസം കൂടുമ്പോള്‍ നിലവിലുള്ള ചികില്‍സ തുടര്‍ന്നാലേ പൂര്‍ണമായ മാറ്റം ഉണ്ടാകൂ എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. മൂന്നാഴ്ചയിലൊരിക്കല്‍ സാധാരണ പരിശോധനകളും അനിവാര്യമാണ്. കാലങ്ങളായി മഅദനിയെ അലട്ടുന്ന സ്‌പോണ്ടിലൈറ്റിസിന് വേണ്ടിയാണ് പഞ്ചകര്‍മ ചികില്‍സ നടത്തിയത്.
പ്രമേഹം മൂലം കാഴ്ചക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ചികില്‍സ നല്‍കിയിരുന്നു. എന്നാല്‍ നടുവേദന, പുറംവേദന, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവക്ക് പുറമെ കൃത്രിമക്കാല്‍ മൂലം കാലിന് മരവിപ്പും ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. ഭക്ഷണ രീതികളിലും പ്രത്യേക നിര്‍ദേശങ്ങള്‍ സൗഖ്യയിലെ ഡോക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്.
ഡിസ്ചാര്‍ജ് സമയത്ത് സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്കോ അനുയായികള്‍ക്കോ അനുമതി ലഭിച്ചിട്ടില്ല. ജയില്‍ അറ്റന്‍ഡറും പൊലീസുമാണ് ഇപ്പോള്‍ മഅദനിക്കൊപ്പമുള്ളത്.

No comments:

Post a Comment