ശാസ്താംകോട്ട : ആദര്‍ശവാന്മാര്‍ക്ക് കാരാഗ്രഹവാസം നിസ്സാരമാണെങ്കിലും ബന്ധപ്പെട്ട സമൂഹത്തിനു അത് വേദനാജനകമാണെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേര്‍സണല്‍ ബോര്‍ഡ് അംഗം അബ്ദുല്‍ ശുകൂര്‍ മൌലവി അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. മുസ്ലിം സംയുക്തവേദി ശാസ്താംകോട്ടയില്‍ മഅദനിയുടെ മോചനം വിശ്വാസിയുടെ ബാധ്യത എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിലൂടെ സമുദായത്തെ വളര്തുന്നയാളല്ല മഅദനിയെന്നും അക്രമത്തിലൂടെ ഒരു മതത്തിനും രാജ്യത്തിനും സംസ്കാരത്തിനും വളരാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലിം സംയുക്തവേദി കരുനാഗപ്പള്ളി താലൂക് ചെയര്‍മാന്‍ പോരുവഴി ഹുസൈന്‍ മൌലവി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, മൂവാറ്റുപുഴ അഷ്‌റഫ് മൌലവി, സംയുക്ത വേദി സംസ്ഥാന കണ്‍വീനര്‍ മൈലക്കാട് ഷാ, കൊല്ലം ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് തെങ്ങുംതറയില്‍, അബ്ദുല്‍ മജീദ് അമാനി, ബാദുഷ മന്നാനി, മുജീബ് റഹ്മാന്‍ മൌലവി, അഹമ്മദ് കബീര്‍ മൌലവി, മുഹമ്മദ് റാഫി രഹ്മാനി, ശിഹാബ് കണ്ടത്തില്‍, സാബു റോയല്‍, ശിഹാബ് മധുരിമ, അയ്യൂബ് മൌലവി, ഷാനി പെരുവേലില്‍ എന്നിവര്‍ സംസാരിച്ചു. അന്‍വാറുശ്ശേരിയില്‍ ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
No comments:
Post a Comment