സ്വാശ്രയമേഖലയില്‍ നിയമനിര്‍മ്മാണമാണ് ആവശ്യം - പി.ഡി.പി
തൃശ്ശൂര്‍ : കാലാകാലങ്ങളില്‍ മാറിമാറിവരുന്ന ഗവണ്‍മെന്റുകള്‍ സ്വകാര്യ-സ്വാശ്രയ മേഖലകളിലെ വിഷയങ്ങള്‍ക്ക് അതത് സമയങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് നില്‍ക്കാതെ പഴുതുകളില്ലാത്ത നിയമനിര്‍മ്മാണത്തിന് തയ്യാറാവണമെന്ന് പി.ഡി.പി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് ആവശ്യപ്പെട്ടു.
പി.ഡി.പി. ജില്ലാ പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അജിത്കുമാര്‍ ആസാദ്. സംഗമത്തില്‍ പി.ഡി.പി. ജില്ലാപ്രസിഡന്റ് ഉമ്മര്‍ഹാജി തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.ഇ. അബ്ദുല്ല നിസാര്‍ മേത്തര്‍, സെക്രട്ടേറിയറ്റ് അംഗം എം.പി. രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കടലായി സലിം മൗലവി, ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ഹാജി കൊരട്ടിക്കര, ജില്ലാ വൈസ് പ്രസിഡന്റ് മജീദ് ചേര്‍പ്പ്, ജില്ലാ നേതാക്കളായ സലീം തളിക്കുളം, മജീദ് മുല്ലക്കര എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment