പിള്ളക്ക് ലഭിക്കുന്ന ഇളവു പോലും മഅദനിക്ക് ലഭിക്കുന്നില്ല : സെബാസ്ട്യന്‍ പോള്‍
കൊച്ചി : അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷ വിധിച്ച ബാലകൃഷ്ണ പിള്ളക്ക് ലഭിക്കുന്ന ഇളവു പോലും വിചാരനതടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍ സെബാസ്ട്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ബിനായക് സെന്‍ മുതല്‍ മഅദനി വരെ നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ പി.ഡി.പി. സംഘടിപ്പിച്ച മധ്യമേഖലാ സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം തെളിയിക്കപ്പെടുന്നത് വരെ ആരും കുറ്റക്കാരനല്ല എന്ന പൊതു തത്വത്തിനു എതിരാണ് മഅദനിയുടെ അന്യായമായ തടവ്. ബിനായക് സെന്നും മഅദനിയും രാജ്യത്തെ കരിനിയമാങ്ങളുടെ ബലിയാടുകലാണെന്നും രാജ്യത്തെ പലര്‍ക്കും ലഭിക്കുന്ന നീതിയുടെ ആനുകൂല്യം മഅദനിക്ക് നിഷേധിക്കുന്നത് ജനാധിപത്യ ക്രമത്തിന് യോജിച്ചതല്ലെന്നും സെബാസ്ട്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. മഅദനിക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ധിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ നടക്കുന്ന ശ്രമം ഖേദകരമാണെന്നും സംശയത്തിന്റെ നിഴലില്‍ മഅദനിക്ക് നഷ്ട്ടപ്പെടുന്ന ദിനരാത്രങ്ങള്‍ ആര് പകരം നല്‍കുമെന്നും പോള്‍ ചോദിച്ചു. മഅദനിക്കെതിരെ തുടരുന്ന നീതിനിഷേധത്തിനെതിരെ മുസ്ലിം സമുദായം യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് സെമിനാറില്‍ സംസാരിച്ച ഡോക്ടര്‍ കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു. അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തുടരുന്ന പൌരാവകാശ ലംഘനങ്ങള്‍ക്കെതിരെ കേരളത്തിലെ സാംസ്കാരിക നായകര്‍ തുടരുന്ന മൌനം അപലപനീയമാണെന്ന് സി.ദാവൂദ് അഭിപ്രായപ്പെട്ടു.
പി.ഡി.പി.വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി മോഡറെട്ടരായിരുന്നു. പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ്, വൈസ്.ചെയര്‍മാന്‍ വര്‍ക്കല രാജ്, സെക്രട്ടറിമാരായ മുഹമ്മദ് റജീബ്,സുബൈര്‍ സബാഹി, കേന്ദ്ര മര്‍ക്ക സമിതി അംഗങ്ങളായ കെ.ഇ.അബ്ദുള്ള, തോമസ് മാഞ്ഞൂരാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, ടി.എ.മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment