ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, July 30, 2011

പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ഉസ്താത് അബ്ദുല്‍ നാസര്‍ മദനിയുടെ സന്ദേശം

പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ഉസ്താത് അബ്ദുല്‍ നാസര്‍ മദനിയുടെ സന്ദേശം  





1 comment:

  1. വായനാ സൌകര്യത്തിനായി (ഒന്നാം പേജ്)


    പരപ്പന അഗ്രഹാര സെന്ട്രല് ജയിലില് നിന്നും നിങ്ങളുടെ മഅ‌ദനി.

    സ്തുതികളിഖിലവും സര്‍വ്വശക്തനായ അല്ലാഹുവിനാകുന്നു. വിശ്വഗുരു മുഹമ്മദ് മുസ്ഥ്വഫാ(സ) തങ്ങളിലും അനുചരരിലും അല്ലാഹുവില് നിന്നുള്ള ശാന്തിയും സമാധാനവും വര്‍ഷിക്കുമാറാകാട്ടെ- ആമീന്.

    എന്റെ പ്രിയ സഹോദരങ്ങള്‍ക്ക് അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വ ബറകാതുഹു.

    അല്ലാഹു തആലാ നമ്മളോരുരുത്തരേയും അവന്റെ തിരു നോട്ടത്തിലും പരിപൂര്‍ണ്ണ സംരക്ഷത്തിലും കാവലിലും ആക്കുമാറാകട്ടെ. ആമീന്.

    വിനീതനായ ഞാന് നേരിട്ടുകൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരെ കേരള മുസ്ലിം സംയുക്തവേദി സംഘടിപ്പിച്ചിരിക്കുന്ന രാജ്‌ഭവന് മാര്‍ച്ചില് പങ്കെടുക്കാനെത്തിയ നിങ്ങളോരോരുത്തര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും നന്ദിയും ഞാനാദ്യമായി അറിയിക്കുന്നു. നിങ്ങളേവര്‍ക്കും അറിയാവുന്നത് പോലെ തന്നെ തികച്ചും നിരപരാധിയായ എന്നെ കള്ളക്കേസില് കുടുക്കി കള്ളത്തെളിവുകളും വ്യാജ സാക്ഷിമൊഴികളും നിരത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികയാനടുക്കുന്നു. കോടതികള്‍ക്ക് മുന്നില് അസത്യങ്ങള് അവതരിപ്പിച്ച് ജില്ലാ കോടതിയില് നിന്നും ഹൈക്കോടതിയില് നിന്നും ജാമ്യപേക്ഷ തള്ളിപ്പിക്കാന് ബാം‌ഗളൂര് പോലീസിന് കഴിഞ്ഞു.

    2008 ലെ ബാം‌ഗളൂര് സ്ഫോടനത്തില് ബന്ധം ആരോപിച്ച് 2010 ആഗസ്റ്റില് അറസ്റ്റ് ചെയ്ത എന്നെ കോടതിയില് ഹാജരാക്കി 10 ദിവസത്തേക്ക് കസ്റ്റഡിയില് വാങ്ങിയ ബാംഗ്ഗ്ലൂര് പോലീസിന് ഏതാനും മണിക്കൂറുകള് മാത്രമേ എന്നോട് ആകെ സംസാരിക്കാനുണ്ടായിരുന്നുള്ളൂ. ആദ്യ മൂന്നു ദിവസങ്ങളില് പോലീസ് ഒരക്ഷരവും എന്നോട് ചോദിച്ചില്ലെങ്കിലും “2010 ല് ബാം‌ഗ്ലൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില് നടന്ന സ്ഫോടനത്തിന്റെ പങ്കാളിത്തം മ‌അ‌ദനി സമ്മതിച്ചു” എന്നതുള്‍പ്പെടെയുള്ള പല കള്ള പ്രസ്താവനകളും അന്നത്തെ കര്‍ണ്ണാടക ആഭ്യന്തര മന്ത്രി വി.എസ്. ആചാര്യ നടത്തുകയുണ്ടായി എന്നത് എന്റെ പ്രിയ സഹോദരങ്ങള്‍ക്ക് അറിയുന്ന കാര്യമാണ്.

    എന്നെ അറസ്റ്റ് ചെയ്യുന്നതിനും കള്ളസാക്ഷികളെ സൃഷ്ടിക്കുന്നതിനും നേതൃത്വം കൊടുത്ത പോലീസുദ്യോഗസ്ഥന് എന്റെ അറസ്റ്റ് കഴിഞ്ഞ് ആറാം ദിവസം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന എന്നോട് പറഞ്ഞത്, “ നിങ്ങള് നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടു, പക്ഷെ നിങ്ങളുടെ മുന്‍‌കൂര് ജാമ്യപേക്ഷയെ എതിര്‍ത്തുകൊണ്ട് കോടതികളില് ഞങ്ങള് സമര്‍പ്പിച്ച ;കൌണ്ടര് അഫിഡവിറ്റി’ ല് നിങ്ങള്‍ക്കെതിരെ നിരവധി ആരോപണങ്ങള് ഉന്നയിച്ചു പോയി, ഇനി അതിനെതിരായി ഞങ്ങള്‍ക്കൊന്നും കോടതിയില് പറയാന് കഴിയില്ല.” എന്നാണ്.

    എന്റെ അറസ്റ്റിന് വന്ന ബംഗളൂര് പോലീസ് സംഘത്തെ നയിച്ച IPS ഉദ്യോഗസ്ഥന് പോലീസ് കസ്റ്റഡി കഴിഞ്ഞ് എന്നെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള് പറയാനുണ്ടായിരുന്നത് “മിസ്റ്റര്, മഅദനീ, ഈ കേസില് നിങ്ങള് നിരപരാധിയായിരിക്കാം, പക്ഷെ ഞങ്ങളുടെ ഹിന്ദു വിശ്വാസ പ്രകാരം ഒരാള് ഒരു ജന്മത്തില് ഒരു തെറ്റു ചെയ്തിട്ട് ആ ജന്മത്തില് ശിക്ഷ അനുഭവിച്ചില്ലെങ്കില് അടുത്ത ജന്മത്തില് അതിന്റെ ശിക്ഷ അനുഭവിക്കും എന്നുണ്ട്. ഒരു പക്ഷേ താങ്കളുടെ മുഞ്ജന്മ പാപങ്ങളുടെ ഫലമായിരിക്കാം ഈ കേസില് ഉള്‍പ്പെട്ടത്“ എന്നായിരുന്നു.

    പക്ഷെ, നിരപരാധിയാണെന്ന് ബോധ്യപ്പെട്ടൂവെന്ന് മുഖത്ത് നോക്കി സമ്മതിച്ചവരും പുനര്‍ജന്മ സിദ്ധാന്തം പറഞ്ഞവരും അവരുടെ ഫാസിസ്റ്റ് യജമാനന്മാരുമൊക്കെ കൂടി ഇപ്പോള് ഇന്ത്യുയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ മുന്നില് പറഞ്ഞിരിക്കുന്നത് 100 പേരെ കൊന്നയാളും, അഹമ്മദാബാദ്, സൂറത്ത് സ്ഫോടനങ്ങളുടെ സൂത്രധാരനുമാണ് ഞാന് എന്നുമാണ്.

    ചുരുക്കത്തില്, രാജ്യത്തു നടന്ന നിരവധി സ്ഫോടനങ്ങളോടു ബന്ധപ്പെട്ട് ഫാസിസ്റ്റ് ഭീകരതയുടെ പിന്നാമ്പുറങ്ങളിലെ കുടിലതകള് ഒന്നൊന്നായി പുറത്തു വരുമ്പോള്, അതിന് മറുപടിക്കായി ഒരു മ‌അദനിയെ ആവശ്യമാണെന്നും അതിനു വേണ്ടി IB, NIA തുടങ്ങിയ കേന്ദ്ര ഏജന്‍സികളും ബാം‌ഗ്ലൂര് പോലീസും ഒക്കെ കൂടി തങ്ങളുടെ മേലാളന്മാരുടെ നിര്‍ദ്ദേശാനുസരണം കുടിക്കുകയായിരുന്നുവെന്നും ഓരോ ദിവസങ്ങളും കഴിയുന്തോറും കൂടുതല് കൂടുതല് വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

    പക്ഷെ എന്റെ പ്രിയ സഹോദരന്മാരോട് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഞാന് വ്യക്തമാക്കുന്നു.

    എന്റെ മുഴുവന് രോഗങ്ങള്‍ക്കും ഞാന് അനുഭവിക്കുന്ന മുഴുവന് പീഡനങ്ങള്‍ക്കുമിടയിലും ഞാന് ശാന്തനാണ്, ഞാന് തികഞ്ഞ സമാധാനത്തിലുമാണ്. അല്‍ഹംദുലില്ലാഹ്.

    ReplyDelete