ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, July 7, 2011

പി.ഡി.പി.ഉത്തരമേഖലാ സെമിനാര്‍ കെ.മുരളീധരന്‍ ഉത്ഘാടനം ചെയ്യും


കോഴിക്കോട് : പി.ഡി.പി. ഉത്തരമേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ബിനായക് സെന്‍ മുതല്‍ മഅദനി വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ നീതി നിഷേധത്തിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേഖലാ സെമിനാര്‍ ജൂണ്‍ 22 വെള്ളിയാഴ്ച മലപ്പുറം ടൌണ്‍ ഹാളില്‍ നടക്കും.സെമിനാര്‍ മുന്‍മന്ത്രിയും കെ.മുരളീധരന്‍ ഉത്ഘാടനം ചെയ്യും.ജനപ്രതിനിധികളായ ശ്രീരാമകൃഷ്ണന്‍, ഡോക്ടര്‍ കെ.ടി.ജലീല്‍, അഡ്വ.പി.ടി.എ.റഹീം, സി.കെ.നാണു എന്നിവരും സാമൂഹിക-സാംസ്കാരിക-മത രംഗത്തെ പ്രമുഖരായ സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി,കെ.കെ.കൊച്ച്, കോട്ടുമല ബാപ്പു മുസലിയാര്‍, മമ്പാട് നജീബ് മൌലവി, അഡ്വ.എ.കെ.ഇസ്മായില്‍ വഫ, എ.ആരിഫലി, ഒ.അബ്ദുറഹിമാന്‍, ഡോക്ടര്‍ ഫസല്‍ ഗഫൂര്‍,അഡ്വ.പി.എം.എ.സലാം, പി.ഐ.നൌഷാദ്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, എം.എന്‍.കാരശ്ശേരി,പി.വി.അന്‍വര്‍ എന്നിവര്‍ സെമിനാറില്‍ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഗ്രോ വാസുവും പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ.സുധാകരനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

No comments:

Post a Comment