മഅദനി മോചനം: സമരം ശക്തമാക്കും - എം.എസ്.നൌഷാദ്
പത്തനംതിട്ട: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ മോചനത്തിന് സമരം ശക്തമാക്കുമെന്ന് പാര്‍ട്ടി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി അംഗം എം.എസ്. നൗഷാദ്. പി.ഡി.പി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരപരാധിയെന്ന് ബോധ്യമായിട്ടും ഗൂഢാലോചനയുടെ ഭാഗമായാണ് മഅദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്ന് നൗഷാദ് കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ചികിത്സ ലഭ്യമാകുന്നുണ്ടെങ്കിലും അഭിഭാഷകരെ പോലും കാണാന്‍ അനുമതി നല്‍കുന്നില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനവും ജുഡീഷ്യറിയോടു കാട്ടുന്ന അവഗണനയുമാണ്. ഹബീബ് റഹുമാന്‍, അന്‍സിം പത്തനംതിട്ട , റസാഖ് മണ്ണടി, സാലിമ പെരുമ്പെട്ടി, പന്തളം അബ്ദുല്‍ ലത്തീഫ്, അഷറഫ് പത്തനംതിട്ട, ജബ്ബാര്‍ മാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment