മഅദനി മോചനം: സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച് നാളെ
തൊടുപുഴ: മതപണ്ഡിതനും രാഷ്ട്രീയ നേതാവുമായ അബ്ദുന്നാസിര്‍ മഅദനിക്ക് നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് മഹല്ല് -ഇമാം ഐക്യവേദി ബുധനാഴ്ച തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തും. രാവിലെ പത്തിന് മങ്ങാട്ടുകവലയില്‍ കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദു സലീം മൗലവി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ഗൂഢാലോചനയുടെ ഇരയായി ജയിലില്‍ അടക്കപ്പെട്ട മഅദനി നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യവേദി ചൂണ്ടിക്കാട്ടി.
പത്തുവര്‍ഷത്തോളം ജയിലില്‍ അടച്ചശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട അദ്ദേഹത്തെ വീണ്ടും പീഡിപ്പിക്കുന്നതിനെതിരെ നീതി ബോധമുള്ളവര്‍ ശബ്ദമുയര്‍ത്തണം. ആവര്‍ത്തിക്കപ്പെടുന്ന ഭരണകൂട ഭീകരതക്കെതിരെ പണ്ഡിതന്മാര്‍ സമരമുഖത്ത് എന്ന പ്രമേയവുമായി ഇമാം ഐക്യവേദി നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കണമെന്ന് ഭാരവാഹികളായ കാഞ്ഞാര്‍ അബ്ദു റസാക്ക് മൗലവി, വി.എച്ച്. അലിയാര്‍ മൗലവി അല്‍ഖാസിമി, എം.എസ്.എം. മൂസാ നജ്മി, നാസിറുദ്ദീന്‍ മൗലവി, അഷ്‌റഫ് മൗലവി മൂവാറ്റുപുഴ എന്നിവര്‍ അഭ്യര്‍ഥിച്ചു.
No comments:
Post a Comment