ആലപ്പുഴ : അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ടു മുസ്ലിം സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ നാളെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഇമാമുമാരും മുസ്ലിം നേതാക്കളും വിശ്വാസി സമൂഹവും നാളെ ആലപ്പുഴ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യും. രാവിലെ പത്തിന് മുനിസിപ്പല്‍ മൈതാനിയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് കേരള മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി ഉത്ഘാടനം ചെയ്യും. മുസ്ലിം സംയുക്തവേദി ജില്ലാ ചെയര്‍മാന്‍ ആറ്റക്കോയ തങ്ങള്‍, മാഹിന്‍ ബാദുഷ മൌലവി (പി.ഡി.പി.സംസ്ഥാന സെക്രട്ടറി), മുഹമ്മദ് സ്വാലിഹ് മൌലവി (ഇമാം ഫോറം ചെയര്‍മാന്‍), പി.കെ.മുഹമ്മദ് ബാദ്ഷാ സഖാഫി (എസ്.വൈ.എസ്.ആലപ്പുഴ ജില്ലാ പ്രസിഡണ്ട്), നവാസ് പാനൂര്‍ (എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന സെക്രട്ടറി), അബ്ദുല്‍ സലാം ഖാസിമി (ഇമാം- മസ്താന്‍ ജുമാ മസ്ജിദ്), എം.എം.മുഹമ്മദ് ഫൈസി( ഇമാം-ഇജാബ് മസ്ജിദ്), ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ (എസ്.എസ്.കെ.എസ്.എഫ്.), ഷമീര്‍ അലി സഖാഫി (എസ്.എസ്.എഫ്.), പി.എ.ഷമീര്‍ ഫലാഹി(ഐ.എസ്.എം.ആലപ്പുഴ ജില്ലാ പ്രസിഡണ്ട്), അബ്ദുല്‍ ലത്തീഫ് (ജമാഅത്തെ ഇസ്ലാമി), യു.ഷിജു (സോളിഡാരിറ്റി),
എസ്.സമീര്‍ (എസ്.ഐ.ഒ), എ.അബ്ദുല്‍ അസീസ് (എം.ഇ.എസ്.ആലപ്പുഴ ജില്ലാ പ്രസിഡണ്ട്), അഡ്വ.കെ.നജീബ് (എം.എസ്.എസ്.യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി), എ.എ.മജീദ് ജമാഅത്ത് കൌണ്‍സില്‍ അമ്പലപ്പുഴ താലൂക് കമ്മിറ്റി പ്രസിഡണ്ട്), വി.എം.ഇബ്രാഹിം കുട്ടി മൌലവി (ഇമാം മര്‍കസ് പള്ളി), മുഹമ്മദ് മുബാറക് മൌലവി (കേരള മഹല്ല് ഇമാം ഐക്യവേദി), സുനീര്‍ ഇസ്മായില്‍ (പി.ഡി.പി.ആലപ്പുഴ ജില്ലാ സെക്രട്ടറി), എം.എച്ച്.ഉവൈസ് (ജസ്റ്റിസ് മഅദനി ഫോറം), ഹസ്സന്‍ എം.പൈങ്ങാമടം (സെക്കുലര്‍ കോണ്‍ഫറന്‍സ് ), സജി മോന്‍ തൈപ്പറമ്പില്‍ (ഐ.എന്‍.എല്‍), കെ.പി.നാസ്സര്‍ മണ്ണഞ്ചേരി, വി.കുഞ്ഞു മുഹമ്മദ് (ജമാഅത്ത് കൌണ്‍സില്‍) എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കും.
No comments:
Post a Comment