മഅദനിയുടെ മോചനമാവശ്യപ്പെട്ട് നാളെ മലപ്പുറം കളക്ടറേറ്റ് മാര്‍ച്ച് നടത്തും
മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച 10 മണിക്ക് മലപ്പുറം കളക്ടറേട്ടിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് മുസ്ലിം സംയുക്ത വേദി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് സംസ്ഥാന വൈസ്പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്യും. തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തിരുനബിയെ വലിച്ചിഴയ്ക്കാതെ ഇരുസമസ്തയിലേയും നേതാക്കള്‍ ചര്‍ച്ചയിലൂടെ വിവാദങ്ങള്‍ക്ക് വിരാമമിടണമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ മൗലവി കാളികാവ്, സവാദ് വഹബി, സയ്യിദ് സ്വാലിഹ് തങ്ങള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment