പി.ഡി.പി. ഉത്തരമേഖല സെമിനാര്‍ നാളെ മലപ്പുറത്ത്
മലപ്പുറം : മഅദനി വിഷയത്തില്‍ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പി.ഡി.പി ഉത്തരമേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 'മഅദനി മുതല്‍ ബിനായക് സെന്‍ വരെ, നീതിനിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' സെമിനാര്‍ നാളെ (വെള്ളി) മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുമെന്ന് പി.ഡി.പി. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സെമിനാര്‍ മുന്‍ കെ.പി.സി.സി.പ്രസിഡണ്ട് കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും. എം.എല്‍.എമാരായ പി.ടി.എ റഹിം, ശ്രീരാമകൃഷ്ണന്‍, ടി.എ അഹമ്മദ് കബീര്‍, കെ.ടി ജലീല്‍, സി.കെ നാണു എന്നിവര്‍ക്ക് പുറമെ ഗ്രോവാസു, കോട്ടുമല ബാപ്പു മുസ്ലിയാര്‍, എ.കെ.ഇസ്മായില്‍ വഫ, മമ്പാട് നജീബ് മൌലവി, ടി.എ.ആരിഫലി, എം.എന്‍. കാരശ്ശേരി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.കെ.കൊച്ച്, ഒ.അബ്ദുറഹിമാന്‍, പി.വി.അന്‍വര്‍, ഡോക്ടര്‍ ഫസല്‍ ഗഫൂര്‍, പി.ഐ.നൌഷാദ് തുടങ്ങിയവര്‍ പങ്കെടുക്കും. പി.ഡി.പി ജില്ലാ സെക്രട്ടറി അഡ്വ. കെ. ഷംസുദ്ദീന്‍, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം നിസാര്‍ മേത്തര്‍ കണ്ണുര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment