ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, July 27, 2011

നീതി നിഷേധത്തിനെതിരെ അത്യുജ്ജ്വല രാജ്ഭവന്‍ മാര്‍ച്ച്

നീതി നിഷേധത്തിനെതിരെ അത്യുജ്ജ്വല രാജ്ഭവന്‍ മാര്‍ച്ച്

തിരുവനന്തപുരം: ബംഗളുരു സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള മുസ്ലിം സംയുക്‌തവേദിയുടെ ആഭിമുഖ്യത്തില്‍ രാജ്‌ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. കെ.പി.അബൂബക്കര്‍ ഹസ്രത്തിന്റെ പ്രാര്‍ഥനയോടെ തുടങ്ങിയ മാര്‍ച്ചില്‍ മത പണ്ടിതരടക്കം ആയിരങ്ങള്‍ പങ്കാളികളായി.
രാജ്ഭവന്‍ മാര്‍ച്ച് വീഡിയോ
http://youtu.be/y87hajGa7wE
ജുമുഅ നമസ്‌കാരംപോലും മഅ‌ദനിക്കു നിഷേധിച്ചിരിക്കുകയാണെന്നു ദക്ഷിണകേരള ജംഇയ്യത്തുള്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവി മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പറഞ്ഞു. സവര്‍ണ ഫാസിസത്തെ എതിര്‍ക്കുക മാത്രമാണ്‌ മഅദനി ചെയ്‌ത തെറ്റെന്നും അദ്ദേഹം പറഞ്ഞു. മഅദനിയുടെ വിചാരണ കര്‍ണ്ണാടകയില്‍ നിന്ന് മാറ്റുക, മനുഷ്യാവകാശ ലംഘനം തടയുക, എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് മാര്‍ച്ചില്‍ പങ്കെടുത് സംസാരിച്ചവര്‍ പറഞ്ഞു.

ബംഗളുരു സ്‌ഫോടനക്കേസിന്റെ യഥാര്‍ഥ വസ്‌തുതകള്‍ മറച്ചുപിടിക്കാനാണു കര്‍ണാടകയില്‍വച്ച്‌ കേസിന്റെ വിചാരണ നടത്തുന്നതെന്നു സംയുക്‌തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്‌ദുസലിം മൗലവി പറഞ്ഞു. നിരപരാധിയായ മഅദനിയെ വിചാരണ ചെയ്യുന്നതു നിയമവാഴ്‌ചയെ വെല്ലുവിളിക്കലാണ്‌. കര്‍ണാടക സംസ്‌ഥാനത്തിനു പുറത്തുവച്ച്‌ വിചാരണം നടത്തുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ ഇടപെടണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മ്യൂസിയം ജംഗ്‌ഷനല്‍നിന്നാരംഭിച്ച മാര്‍ച്ച്‌ രാജ്‌ഭവനു മുന്നില്‍വച്ച്‌ പോലീസ്‌ തടഞ്ഞു.
പി.ഡി.പി.വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം മൈലക്കാട് ഷാ, ജെ.എം.എഫ്. കണ്‍വീനര്‍ എച്ച്.ഷഹീര്‍ മൌലവി, എസ്.വൈ.എസ്.തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്‌ സൈഫുദ്ധീന്‍ ഹാജി, സജീദ് ഖാലിദ്, നെടുമങ്ങാട് സുല്‍ഫി, അഡ്വ.ഷാനവാസ്, വൈ.എം.ഹനീഫ മൌലവി, വൈ.സഫീര്‍ ഖാന്‍, അബ്ദുല്‍ മജീദ്‌ അമാനി, ഈനിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ നാസ്സര്‍ മഅദനി ജയിലില്‍ നിന്നും കൊടുത്തയച്ച സന്ദേശം അന്‍വാറുശ്ശേരി പ്രിന്‍സിപ്പല്‍ ചെലക്കുളം അബ്ദുല്‍ ഹമീദ് മൌലവി വായിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ എ.എസ്.ഗവായിയെ ചെന്ന് കണ്ട നേതാക്കള്‍ നീതി നിഷേധവും ജയില്‍ പീഡനവും അവസാനിപ്പിച്ചു മഅദനിക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെടുന്ന നിവേദനം നല്‍കി. 

No comments:

Post a Comment