ജെ.എം.എഫ്. സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഡോക്ടര്‍ ബിനായക് സെന്‍ ഉത്ഘാടനം ചെയ്യും
തിരുവനന്തപുരം: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനപരമായ നിലപാടുകളാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സാധുതയില്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഅദനിയെ കുറ്റാരോപിതനാക്കിയതെന്നും അവര്‍ പറഞ്ഞു. മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ജൂലായ് 20ന് സെക്രട്ടേറിയറ്റ് നടയില്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തും. ധര്‍ണ്ണ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോക്ടര്‍ ബിനായക് സെന്‍ ഉത്ഘ്ഘാദനം ചെയ്യും.
ജസ്റ്റിസ് ഫോര്‍ മഅദനി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി.മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ സഹീര്‍ മൗലവി, ഭാസുരേന്ദ്രബാബു, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, യു.കെ.അബ്ദുല്‍റഷീദ് മൗലവി, പാച്ചല്ലൂര്‍ സലീംമൗലവി, സജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment