മഅദനിക്ക് നീതി ലഭ്യമാക്കണം - ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ.
തിരുവനന്തപുരം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതിലഭ്യമാക്കണമെന്നും മഅദനിക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പൊതു സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സത്യന്‍ സ്മാരക ഹാളില്‍ പി.ഡി.പി.ദക്ഷിണ മേഖലാ കമ്മിറ്റി 'മഅദനി മുതല്‍ ബിനായക് സെന്‍ വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനി വിഷയത്തില്‍ മുന്‍ കാലങ്ങളിലെന്ന പോലെ നിയമസഭയും സര്‍ക്കാരും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും മഅദനി നിരപരാധിയാണെന്നത് പകല്‍ പോലെ വ്യക്തമാണെന്നും സെമിനാറില്‍ സംസാരിച്ച കൊടുവള്ളി എം.എല്‍.എ.പി.ടി.എ.റഹീം അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ സുവ്യക്തമായ ഇടപെടലിലൂടെ മഅദനിക്ക് നീതിലഭിക്കുന്നതിനുള്ള അവസരം സംജാതമാകണമെന്നും റഹീം ആവശ്യപ്പെട്ടു.
മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍, ജമീലാ പ്രകാശം എം.എല്‍.എ, പി.ടി.എ. റഹീം എം.എല്‍.എ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ജെ.എം.എഫ്. കണ്‍വീനര്‍ ഷഹീര്‍ മൗലവി, കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്,
സെക്രട്ടറി സുബൈര്‍ സ്വബാഹി, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ അഡ്വ. മുട്ടം നാസര്‍, മാഹീന്‍ ബാദുഷ മൗലവി, അഡ്വ. സത്യദേവ്, പനവൂര്‍ ഹസന്‍, മുജീബുര്‍ റഹ്മാന്‍, പി.ഡി.പി.ആലപ്പുഴ ജിലാ സെക്രട്ടറി സുനീര്‍ ഇസ്മാഈല്‍, പി.ഡി.പി.പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ഹബീബ്, പി.ഡി.പി.പത്തനംതിട്ട ജില്ലാ സെക്രട്ടറി റസാഖ് മണ്ണടി എന്നിവര്‍ സംസാരിച്ചു. പി.ഡി.പി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് അധ്യക്ഷതവഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര മോഡറേറ്റര്‍ ആയിരുന്നു. കേന്ദ്ര കര്‍മ്മ സമിതി അംഗം മൈലക്കാട് ഷാ സ്വാഗതവും പി.ഡി.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment