ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, December 31, 2011

മഅദ്നിക്ക് ജാമ്യം നല്‍കണം -കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍

മഅദ്നിക്ക് ജാമ്യം നല്‍കണം -കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍

കല്‍പറ്റ:  കര്‍ണാട ജയിലില്‍ രോഗങ്ങള്‍കൊണ്ട് പ്രയാസപ്പെടുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ന്നാസിര്‍ മഅദ്നിക്ക് ജാമ്യംനല്‍കണമെന്ന് മുന്‍മന്ത്രി  കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍.

പത്തു വര്‍ഷത്തോളം മഅദ്നി തമിഴ്നാട് ജയിലില്‍ കഴിഞ്ഞു. ഇത് ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടിട്ടല്ല.  കേവലം ഒരു വിചാരണ തടവുകാരനായിട്ടാണ്.  ഈ കാലയളവില്‍ നിരവധി പീഡനങ്ങള്‍ അനുഭവിച്ചതിനുശേഷം അദ്ദേഹത്തെ തികച്ചും നിരപരാധിയാണെന്ന് കണ്ട് കോടതി മോചിപ്പിക്കുകയാണുണ്ടായത്.
മനുഷ്യാവകാശ ധ്വംസനമാണ് തമിഴ്നാട് ഗവണ്‍മെന്‍റ് ചെയ്തത്.  ഇതുപോലെതന്നെ കര്‍ണാടക സര്‍ക്കാറും കുറ്റാരോപിതനായ ഇദ്ദേഹത്തിന് ജാമ്യംപോലും നല്‍കാതെ വീണ്ടും പീഡിപ്പിക്കുന്ന സംഭവങ്ങള്‍ മനുഷ്യസ്നേഹികളെ നൊമ്പരപ്പെടുത്തുന്നതാണ്.
പലരോഗങ്ങളാല്‍ പ്രയാസപ്പെടുന്ന അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയെന്നത് ഒരു സ്വാഭാവികനീതി മാത്രമാണ്. സങ്കുചിത രാഷ്ട്രീയം ജാമ്യം ലഭിക്കുന്നതിന് തടസ്സമായികൂടാ.
കര്‍ണാടക മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുത്ത് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നതിന് സത്വരനടപടി സ്വീകരിക്കണമെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരു മനുഷ്യന്‍െറ ജീവന്‍ ഏറ്റവും വിലപ്പെട്ടതാണെന്നും കര്‍ണാടക മുഖ്യമന്ത്രി പ്രത്യേകം ഓര്‍ക്കണമെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.
മഅദ്നിക്ക് നീതി തേടി പി.ഡി.പി നടത്തുന്ന ബഹുജന സമ്പര്‍ക്ക പരിപാടിയില്‍ കര്‍ണാടക മുഖ്യമന്ത്രിക്കുള്ള നിവേദനത്തില്‍ ഒപ്പിട്ട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗം മൊയ്തീന്‍ ചെമ്പോത്തറ ഒപ്പ്  ഏറ്റുവാങ്ങി. വയനാട് ജില്ലാ നേതാക്കളായ ബാപ്പൂട്ടി കല്‍പറ്റ, ലത്തീഫ് കമ്പളക്കാട്, ഗഫൂര്‍ മാണ്ടാട്, ആരിഫ് മുട്ടില്‍, സി.എച്ച്. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.


മഅ്ദനിയുടെ മകന്‍ പൊതുവേദിയില്‍

 മഅ്ദനിയുടെ മകന്‍ പൊതുവേദിയില്‍

കൊച്ചി: മഅ്ദനിയുടെ ഇളയ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി പൊതുവേദിയില്‍. നേരത്തേ പിതാവിനൊപ്പം വേദിയിലെത്തിയിരുന്നെങ്കിലും മഅ്ദനി ഇല്ലാതെ ആദ്യമായാണ് വേദിയില്‍ എത്തുന്നത്. പി.ഡി.പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘മഅ്ദനി നീതി നിഷേധം’ കാമ്പയിന്‍െറ ഭാഗമായി കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡക്ക് ലക്ഷം കത്തുകള്‍ അയക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അയ്യൂബി നിര്‍വഹിച്ചു. കത്തുകള്‍ ഏറ്റുവാങ്ങിയ അയ്യൂബി നിറകണ്ണുകളോടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

മൂന്നിന് മഅ്ദനിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും അയ്യൂബി പറഞ്ഞു. പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ അയ്യൂബി വാപ്പച്ചിയുടെ മോചനത്തിന് ഇതുവരെ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതായും പറഞ്ഞു. നിറകണ്ണുകളോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. പൂന്തുറ സിറാജ് അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.

Friday, December 30, 2011

മദനിയുടെ മോചനത്തിനായി എല്ലാ ജനങ്ങളും രംഗത്തിറങ്ങണം : സലാഹുദ്ധീന്‍ അയ്യൂബി

അബ്ദുല്‍ നാസര്‍ മദനിയുടെ മോചനത്തിനായി എല്ലാ ജനങ്ങളും രംഗത്തിറങ്ങണം : സലാഹുദ്ധീന്‍ അയ്യൂബി 
 
അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക പരിപാടി യുഠെ ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു .പി ഡി പി ചെയര്‍മാന്‍ അബുദുന്നാസിര്‍ മഅ്ദനിയുടെ മോചനം ലഭ്യമാക്കാന്‍ കേരളത്തിലെ
എല്ലാ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സലാഹുദീന്‍ അയ്യൂബി അഭ്യര്‍ത്ഥിച്ചു.
അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക പരിപാടി യുഠെ ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു .പി ഡി പി ചെയര്‍മാന്‍ അബുദുന്നാസിര്‍ മഅ്ദനിയുടെ മോചനം ലഭ്യമാക്കാന്‍ കേരളത്തിലെ
എല്ലാ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സലാഹുദീന്‍ അയ്യൂബി അഭ്യര്‍ത്ഥിച്ചു.9 വര്‍ഷക്കാലം കോയമ്പത്തൂര്‍ കേസില്‍ നിരപരാധിയായിട്ടും ജയിലിട്ട് പീഢിപ്പിക്കുകയായിരുന്നു.പിതാവിന്റെ സ്‌നേഹം ലഭ്യമായി തുടങ്ങിയപ്പോള്‍ മറ്റൊരു കേസില്‍ ഉള്‍പ്പെടുത്തി പിഢിപ്പിക്കുകയാണ്.-അയ്യൂബി പറഞ്ഞു പ്രഫ എം എസ് ജയപ്രകാശ് യോഗം ഉത്ഘാടനം ചെയ്തു.പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് മുഖ്യപ്രഭാഷണം നടത്തി.പി ഡി പി നേതക്കാളായ മുഹമ്മദ് റജീബ്,ബിരാന്‍കുട്ടി,നീലകണ്ഠന്‍ നമ്പൂതിരി,ഫ്രാന്‍സിസ് കളത്തുങ്കല്‍,സുബൈര്‍ വെട്ടിയാനിക്കല്‍,മുജീബ്‌റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
അബ്ദുല്‍ നാസര്‍ മദനിയുടെ ഇളയ മകന്‍ സലാഹുദ്ധീന്‍ അയ്യൂബി അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക

പരിപാടി യുടെ  ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു കൊണ്ട് സംസാരിക്കുന്നതിന്റെ വീഡിയോ  കാണുക 




‘അത്രയെങ്കിലുമായല്ലോ ... അച്യുതാനന്ദന് നന്ദി’

അത്രയെങ്കിലുമായല്ലോ ... അച്യുതാനന്ദന് നന്ദി’


ശാസ്താംകോട്ട: ബംഗളൂരുവിലെ തടവറയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്കുവേണ്ടി ഒരു കത്തയച്ചെങ്കിലും ഇടപെടാന്‍ തയാറായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കരഞ്ഞുതളര്‍ന്ന്, പതിഞ്ഞ ശബ്ദത്തില്‍ നന്ദിപറയുകയാണ് ഒരു ഉമ്മയും വാപ്പയും. ബംഗളൂരുവിലേക്ക് മഅ്ദനിയെ കൊണ്ടുപോകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് പക്ഷാഘാതം ബാധിച്ച് ശയ്യാവലംബിയായ മൈനാഗപ്പള്ളി തോട്ടുവാല്‍ മന്‍സിലില്‍ അബ്ദുസ്സമദ് മാസ്റ്ററും ഭാര്യ അസ്മാബീവിയും മകന്‍െറ മനുഷ്യാവകാശം സംരക്ഷിച്ചുകിട്ടാനുള്ള ഓരോ ചുവടുവെപ്പിനെയും പ്രതീക്ഷയോടെയാണ് കാണുന്നത്.
‘കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കാന്‍ അദ്ദേഹം സന്മനസ്സ് കാട്ടിയല്ളോ. ഒത്തിരി സന്തോഷം. ഒരുപാട് നന്ദിയുണ്ട്. എന്‍െറ കണ്ണടയുന്നതിനുമുമ്പ് മകനെയൊന്ന് കാണണമെന്ന് തീരാത്ത മോഹമുണ്ട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും അതൊരു മനുഷ്യാവകാശപ്രശ്നമായി ഏറ്റെടുത്താല്‍ എന്‍െറയീ അന്ത്യാഭിലാഷം സാധിക്കുമെന്ന് ഉറപ്പുണ്ട്. പ്രാര്‍ഥിക്കാനല്ലാതെ എനിക്കെന്ത് കഴിയും...?’ അബ്ദുസ്സമദ് മാസ്റ്റര്‍ ചോദിക്കുന്നു. ഒമ്പതേകാല്‍ വര്‍ഷം നീണ്ട മഅ്ദനിയുടെ കോയമ്പത്തൂര്‍ ജയില്‍വാസക്കാലത്ത് അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ ഓടിയെത്തി കരുണ യാചിച്ചുനടന്ന അബ്ദുസ്സമദ് മാസ്റ്ററെ രോഗക്കിടക്കയുടെ നിസ്സഹായാവസ്ഥ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.
‘ഉമ്മന്‍ചാണ്ടി നേതൃത്വംനല്‍കുന്ന കേരള സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും. അദ്ദേഹത്തിന്‍െറ ചെറിയ ഇടപെടലിനുപോലും വലിയ ഫലപ്രാപ്തിയുണ്ടാകും.’ പ്രതീക്ഷ കൈവിടാതെ സമദ് മാസ്റ്റര്‍ തുടര്‍ന്നു.
‘ലോകത്ത് ഒരുപ്പക്കും ഉമ്മക്കും ഈയവസ്ഥ ഉണ്ടാകാതിരിക്കട്ടെ... എന്തിനാണവനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്? ഒരുനോക്ക് കാണാന്‍ ഒടുങ്ങാത്ത കൊതിയുണ്ട്. ഞങ്ങളോട് യാത്രപറയാന്‍കൂടി അനുവദിക്കാതെയാണല്ളോ കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 17ന് അവര്‍ ഞങ്ങളുടെ മോനെ കൊണ്ടുപോയത്...’ നീറുന്ന മനസ്സുമായി അദ്ദേഹം പറയുന്നു.

Thursday, December 29, 2011

പി ഡി പി ബഹുജന സമ്പര്‍ക്കപരിപാടി സലാഹുദ്ധീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്യും

പി ഡി പി ബഹുജന സമ്പര്‍ക്ക പരിപാടി 
സലാഹുദ്ധീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്യും
എറണാംകുളം  : ബംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഉള്‍പ്പെടുത്തി കര്‍ണ്ണാടക ജയിലില്‍ അടച്ചിരിക്കുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പി ഡി പി എറണാംകുളം ജില്ലാ കമ്മറ്റി നടത്തുന്ന ബഹുജന സമ്പര്‍ക്ക പരിപാടി അബ്ദുല്‍ നാസര്‍ മദനിയുടെ മകന്‍ സലാഹുദ്ധീന്‍ അയ്യൂബി നാളെ (വെള്ളി ) വൈകുന്നേരം 5 മണിക്ക് എറണാംകുളം ഹൈ കോര്‍ട്ട് ജന്ക്ഷ്യനില്‍ ഉദ്ഘാടനം ചെയ്യും .
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ  രംഗത്തെ പ്രമുഖര്‍  പങ്കെടുക്കും , എല്ലാ ജനാതിപത്യ മതേതര വിശ്വാസികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു

നിങ്ങള്‍ക്കെന്നെ കൊല്ലാം... പക്ഷെ തോല്‍പ്പിക്കാനാവില്ല ......ഒരിക്കലും ...

നിങ്ങള്‍ക്കെന്നെ കൊല്ലാം... പക്ഷെ തോല്‍പ്പിക്കാനാവില്ല ......ഒരിക്കലും ...



സാമ്രാജ്യത്വ - ഫാഷിസ്റ്റു ശക്തികള്‍ക്കു മുമ്പില്‍ തല കുനിക്കാതെ ചങ്കുറപ്പുള്ള ആണ്‍ കുട്ടിയായി ആ തൂക്കു മരത്തിലേക്ക് അല്ലാഹു അക്ബര്‍  അല്ലാഹു അക്ബര്‍ എന്ന് തബീര്‍ മുഴക്കി കൊണ്ട് നീ നടന്നു നീങ്ങിയ നിമിഷമുണ്ടല്ലോ സദ്ദാം ..... നീ അന്ന് ആ തൂക്ക് കയറില്‍ കിടന്നു മരണപ്പെട്ടു എന്ന് ലോകം പറഞ്ഞപ്പോള്‍ ....ഇല്ല സദ്ദാം  ഞങ്ങള്‍ ഉറക്കെ പറഞ്ഞു നീ ഞങ്ങളുടെ മനസ്സില്‍ ജനിക്കുകയായിരുന്നു എന്ന് ....  ചങ്കുറപ്പുള്ള , നട്ടെല്ല് വളയാത്ത, ധീരതയുള്ള  ആണ്‍കുട്ടിയായി
നീ ജീവിക്കും സദ്ദാം ഞങ്ങളുടെയൊക്കെ മനസ്സുകളില്‍.....തീര്‍ച്ച ...

യാ സദ്ദാം .... നിന്‍റെ അസാനിധ്യത്തില്‍   അധിനിവേശ ശക്തികള്‍ നടത്തിയ  തേര്‍ വാഴ്ച്ചകളും ക്രൂരതകളും ഇറാഖിന്‍റെ മണ്ണില്‍ നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ പോലുമറിയാതെ മനസ്സൊന്നു ആഗ്രഹിച്ചു പോയി സദ്ദാം ആ ഗര്‍ജ്ജിക്കുന്ന മുഖവുമായി നിന്‍റെ ഒരു തിരിച്ചു വരവ് ഉണ്ടായിരുന്നുവെങ്കില്‍  എന്ന് ....

മറക്കില്ല മുത്തേ.....മരിക്കുവോളം ....

Wednesday, December 28, 2011

മഅദനിയെ ചികിത്സിക്കണം: കര്‍ണാടക മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്

മഅദനിയെ ചികിത്സിക്കണം: കര്‍ണാടക മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത് 


തിരുവനന്തപുരം: തടവില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ഡി.വി സദാനന്ദഗൗഡക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കത്തയച്ചു. മഅദനിക്ക് സൗജന്യ ചികിത്സ നല്‍കണമെന്നാണ് പ്രധാനമായും കത്തില്‍ ആവശ്യപ്പെട്ടത്.

മഅദനിക്കെതിരെയുള്ള കേസിലെ തെളിവെടുപ്പുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍ ആരംഭിക്കണം. വിചാരണ പോലും നടത്താതെ രോഗിയായ ഒരാളെ തടവിലിട്ട് പീഡിപ്പിക്കുന്നത് നീതീകരിക്കാനാവില്ല. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്കിത് കളങ്കമുണ്ടാക്കുമെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടകത്തില്‍ മഅദനിക്കെതിരെ എടുത്തിട്ടുള്ള കേസുകളില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.  കുറ്റം തെളിയിക്കപ്പെടുയാണെങ്കില്‍ അര്‍ഹമായ ശിക്ഷ നല്‍കുകയും വേണം. എന്നാല്‍ കേസിന്റെ വിചാരണ തുടങ്ങാതെ അനന്തമായി നീട്ടിക്കൊണ്ടുപോവുകയും പ്രതികള്‍ റിമാണ്ട് തടവുകാരായി ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവരികയും ചെയ്യുന്നത് നീതികരിക്കാനാവില്ലെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മഅദനിയുടെ വിചാരണ വേഗത്തിലാക്കാന്‍ പ്രൊസിക്യൂഷന്‍ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നും വി.എസ് ആവശ്യപ്പെട്ടു. മഅദനിയുടെ നയങ്ങളേയും നടപടികളേയും അതി നിശിതമായ വിമര്‍ശിച്ച ഒരാളാണ് ഞാന്‍. എന്നാല്‍ അനിശ്ചിതകാല- റിമാണ്ട്- വിചാരണ തടവ് എന്നത് ആരുടെ കാര്യത്തിലായാലും മനുഷ്യവകാശ ധ്വംസനമാണെന്നും വി.എസ്  സദാനന്ദഗൗഡക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

രോഗബാധിതനായ താന്‍ അവശനിലയിലാണെന്ന് മഅദനി ജയിലില്‍ നിന്നും വി.എസിനയച്ച കത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tuesday, December 27, 2011

മഅദനിക്ക് ജാമ്യം അനുവദിക്കണം- ശ്രീരാമകൃഷ്ണന്‍

മഅദനിക്ക് ജാമ്യം അനുവദിക്കണം- ശ്രീരാമകൃഷ്ണന്‍ 
മലപ്പുറം: ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് ജാമ്യം അനുവദിക്കണമെന്ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മഅദനിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പി.ഡി.പി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചങ്ങരംകുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മഅദനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തില്‍ അദ്ദേഹം ഒപ്പുവെച്ചു.

പി.ഡി.പി ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ അധ്യക്ഷതവഹിച്ചു.

അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കണം : പി ഡി പി

അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കണം : 
പി ഡി പി

അടൂര്‍ ; കര്‍ണ്ണാടക  പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതിയും മനുഷ്യാവകാശവും ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്  പി ഡി പി പത്തനംതിട്ട ജില്ലകമ്മറ്റി സംഗടിപ്പിച്ച  ബഹുജനസമ്പര്‍ക്ക പരിപാടി അടൂരില്‍ പി ഡി പി വര്‍കിംഗ് ചെയര്‍മാന്‍ പുന്തുറ സിറാജു ഉദ്ഘാടനം  ചെയ്തു .
പി ഡി പി സംസ്ഥാന ജനറല്‍ സെക്രടറി  സാബു കൊട്ടാരക്കര ,പി ഡി പി ജില്ല പ്രേസിടണ്ട് മണ്ണടിറസാക്ക്,സി എം പി ജില്ല സെക്രടറി  അഡ്വ അനില്‍, അഡ്വ;കഞ്ഞിരമുറ്റം സിറാജ്,എന്നിവര്‍ സംസാരിച്ചു.

Monday, December 26, 2011

രാഷ്ട്രീയ ഉത്സവകാലത്തെ ഹസാരെയും മഅ്ദനിയും

രാഷ്ട്രീയ ഉത്സവകാലത്തെ ഹസാരെയും മഅ്ദനിയും
കേരളത്തിലെ ജനാധിപത്യ ബോധത്തെയും സാമാന്യ നീതി സങ്കല്‍പത്തെയും അട്ടിമറിക്കുന്നതാണ് മഅ്ദനിയുടെ ജയില്‍വാസം. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ സേലം സെന്‍ട്രല്‍ ജയിലില്‍ അകപ്പെടുകയും അതിനു ശേഷം നിരപരാധിയാണെന്നറിഞ്ഞ് നിരുപാധികം വിട്ടയക്കുകയും ചെയ്തതിനുശേഷമാണ് കര്‍ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  നഷ്ടപ്പെട്ട ഒമ്പതര വര്‍ഷം തിരിച്ചുനല്‍കാന്‍ ഒരു നീതിന്യായ വ്യവസ്ഥക്കും സാധ്യമല്ല. ജയിപ്പിച്ചുവിടുന്ന എം.പിയോ എം.എല്‍.എയോ എന്ത് നെറികേട് കാണിച്ചാലും അഞ്ചുവര്‍ഷം അയാളെ സഹിക്കാന്‍ വിധിക്കപ്പെടുന്ന നമ്മുടെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ എല്ലാവിധ നിസ്സഹായതകളും നീതിന്യായ വ്യവസ്ഥക്കുമുണ്ടെന്ന് ഇവിടെ ബോധ്യമാകുന്നു. നിയമം നിയമത്തിന്റെ വഴിയെ പോകുന്നത് മഅ്ദനിയുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതിലെ വൈരുധ്യം, ചരിത്രത്തെ മുഴുവന്‍ വൈരുധ്യയുക്തിയോടെ വായിക്കുന്ന കമ്യൂണിസ്റ്റുകാരനു പോലും മനസ്സിലായിട്ടുണ്ടാവില്ല.

 
ബാംഗ്ലൂരിലെ സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക പോലീസ് അയച്ച അറസ്റ്റ് വാറണ്ടിന് കേരള സര്‍ക്കാര്‍ ആര്‍ഭാടപൂര്‍വമായ സൗകര്യമാണ് ചെയ്തുകൊടുത്തത്. കാശ് കൊടുത്താല്‍ എത്ര വര്‍ഗീയ കലാപങ്ങളും നടത്തിക്കൊടുക്കുന്ന മംഗലാപുരത്തെ പ്രമോദ് മുത്തലികിന് കേരളത്തില്‍ നാല് കേസുകളില്‍ അറസ്റ്റ് വാറണ്ടുണ്ട്. ഒരു നോട്ടീസുപോലും കര്‍ണാടകയിലേക്കയക്കാന്‍ കേരള പോലീസിന് സാധിച്ചിട്ടില്ല. പ്രവീണ്‍ തൊഗാഡിയക്കും കേരളത്തില്‍ ഒന്നിലധികം കേസുകളുണ്ട്. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രഭാഷണങ്ങളുടെ പേരില്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസ് സാഹസപ്പെട്ടിട്ടില്ല. അപ്പോള്‍ ന്യായമായും ഉയര്‍ന്നുവരുന്ന ഒരു സംശയമാണ്, നിയമം നിയമത്തിന്റെ വഴിയില്‍ തന്നെയാണോ എന്ന്.
 
പെരുന്നാളിന് ഒന്നിലധികം ദിവസം ലീവനുവദിച്ചാല്‍ കുട്ടികളുടെ പഠനം മുഴുവന്‍ മുടങ്ങിപ്പോകുമെന്ന് കണക്കുകള്‍ നിരത്തി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ദേശീയ പത്രപ്രവര്‍ത്തനത്തിന്റെ സമയത്ത് ഇതൊരു വിലാപമായി മാറുകതന്നെ ചെയ്യും.
 
കുടകില്‍ മഅ്ദനി ഭീകരവാദ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിന് സാക്ഷികളായവരില്‍ ഒരാള്‍ പ്രാദേശിക ബി.ജെ.പി നേതാവാണ്. അദ്ദേഹം പറയുന്നത് മഅ്ദനിയെ ഞാന്‍ കണ്ടിട്ടില്ല എന്നു മാത്രമല്ല, ഈ കേസില്‍ ഞാന്‍ സാക്ഷിയാണെന്ന വിവരം പോലും അറിയില്ല എന്നു കൂടിയാണ്. പരാശ്രയമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കാത്ത, മുഴുസമയവും പോലീസ് നിരീക്ഷണത്തിലുള്ള, കൂടാതെ സ്‌പെഷല്‍ ബ്രാഞ്ചിന്റെ സേനയും ഐ.ബി പടയും വലയം ചെയ്ത ഒരു മനുഷ്യന്‍ അതീവ രഹസ്യമായി എങ്ങനെ കുടകില്‍ എത്തിച്ചേര്‍ന്നു തുടങ്ങിയ സാമാന്യബോധത്തിനു നേരെയുള്ള വലിയ അട്ടഹാസങ്ങള്‍ മാത്രമാണ് ഇതിന്റെ ഉത്തരങ്ങള്‍. പോലീസ് തിരക്കഥയും മാധ്യമങ്ങള്‍ സംവിധാനവും നിര്‍വഹിച്ച വെള്ളിത്തിരയിലെ വിലപിടിപ്പുള്ള ഒരു നായകനാണ് മഅ്ദനി. അദ്ദേഹം ഒരു പ്രതീകം മാത്രമാണ്. മതബോധവും രാഷ്ട്രീയ ചോദ്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നവരുടെ ക്ലൈമാക്‌സ് വ്യക്തമാക്കുന്ന ഒരു ഭരണകൂട ഐക്കണ്‍.
 
ഇന്ത്യാ രാജ്യത്ത് ഒന്നും സംഭവിക്കുന്നില്ലെന്ന മട്ടില്‍ രാംലീല മൈതാനിയില്‍ തമ്പടിച്ച് മാധ്യമ ധര്‍മം നിറവേറ്റിയവരാണ് നമ്മുടെ പത്രക്കാര്‍. റാലിഗന്‍ സിഗദ്ധിയിലെ ജാതിവ്യവസ്ഥയും ചമ്മട്ടിയടിയുമാണ് ഇന്ത്യക്കാവശ്യമെന്ന് പ്രഖ്യാപിച്ച ഹസാരെയുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതില്‍ അവര്‍ മത്സരിക്കുകയായിരുന്നു. രാഷ്ട്രീയ ഉത്സവത്തിന്റെ (carnivalisation of politics) പ്രതീതിയാണ് ദല്‍ഹിയില്‍ അരങ്ങേറിയത്. കൊക്കക്കോള സ്‌പോണ്‍സര്‍ ചെയ്ത, ഹിന്ദുത്വര്‍ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ ടൂറിസമായിരുന്നു ഹസാരെയുടെ സത്യഗ്രഹ സമരം. ഹസാരെക്ക് ജയ് വിളിച്ച് നമ്മളും അഴിമതിക്കെതിരെ പ്രതിഷേധിച്ചേ എന്ന് നമുക്കും ആശ്വാസപ്പെടാം. സംഘ്പരിവാറിന്റെ കൂടെ രാംലീലയിലേക്ക് വെര്‍ച്വല്‍ സഞ്ചലനം നടത്താം. അപ്പോഴും ഇറോംശര്‍മിളയും അബ്ദുന്നാസിര്‍ മഅ്ദനിയും കശ്മീരിലെ അജ്ഞാത ശവക്കൂമ്പാരങ്ങളും കരളുപിളര്‍ക്കുംവിധം കീറിപ്പടരുന്ന ചോദ്യങ്ങളുമായി മുന്നില്‍ നില്‍ക്കും. മഅ്ദനിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കുന്നവരെ വിചാരണ കൂടാതെ തടവിലാക്കുമെന്ന് പ്രഖ്യാപിച്ചത് കര്‍ണാടകയിലെ ആഭ്യന്തരമന്ത്രി ആചാര്യയാണ്. യെദിയൂരപ്പ ഗവണ്‍മെന്റ് ആകെ കുലുങ്ങിയിട്ടും ആചാര്യക്ക് ഒരു കോട്ടവും തട്ടാത്തത് നാഗ്പൂരില്‍ നിന്ന് പ്രത്യേക ആശീര്‍വാദം വാങ്ങിയ ആര്‍.എസ്.എസ്സുകാരനായതുകൊണ്ടാണ്.
 
ബി.ജെ.പി അധികാരത്തിലുള്ള കര്‍ണാടകയില്‍ നിന്ന് മഅ്ദനിക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്. ഗുജറാത്ത് സര്‍ക്കാറിനെതിരെയുള്ള കലാപാനന്തര കേസുകള്‍ മഹാരാഷ്ട്രയിലേക്കും ദല്‍ഹിയിലേക്കും മാറ്റിയതുപോലെ മഅ്ദനിയുടെ വിചാരണ നീതിപൂര്‍വകമാവണമെങ്കില്‍ കര്‍ണാടകയുടെ പുറത്ത് നടത്തണം.
 
മഅ്ദനിയെ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജയിലിനകത്താണ്. ജയിലിനകത്ത് കോടതിയാവുമ്പോള്‍ വാദിക്കാന്‍ പ്രഗത്ഭരായ അഭിഭാഷകരെ കിട്ടാന്‍ പ്രയാസമാണ്. മികവുറ്റ അഭിഭാഷകരെ തടയാന്‍ ബോധപൂര്‍വമാണ് കോടതിയെ ജയിലിലാക്കിയിട്ടുള്ളത്. പ്രമേഹം മൂലം കാഴ്ച ശക്തി കുറഞ്ഞുകൊണ്ടിരിക്കുന്ന, മറ്റു ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന വ്യക്തിയെന്ന നിലയില്‍ മാനുഷിക പരിഗണന പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ജയിലിനകത്ത് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ കാമറകള്‍ ഫിറ്റ് ചെയ്തിരിക്കുന്നു. സ്വകാര്യത പോലും നിഷേധിക്കുകയാണ് ഇതിലൂടെ അധികാരികള്‍. സുപ്രീംകോടതിയുടെ ഇടപെടലിലൂടെയാണ് ആയുര്‍വേദ ചികിത്സക്കുള്ള അനുമതി ലഭിച്ചത്. യെദിയൂരപ്പ സര്‍ക്കാര്‍ കോടതിയോട് പറഞ്ഞത്, ഏറ്റവും നല്ല ചികിത്സ ബാംഗ്ലൂരില്‍ വെച്ചുതന്നെ നല്‍കാം, ഇദ്ദേഹത്തെ കര്‍ണാടകയുടെ പുറത്തേക്ക് കൊണ്ടുപോയാല്‍ ഭീകരാന്തരീക്ഷം രൂപപ്പെടും എന്നാണ്. ഇതേ യെദിയൂരപ്പ ദിവസങ്ങള്‍ക്കു ശേഷം മികച്ച ആയൂര്‍വേദ ചികിത്സക്ക് കോട്ടക്കലില്‍ വരികയുമുണ്ടായി. ഏറ്റവും മികച്ച ചികിത്സ ബാംഗ്ലൂരിലായിരുന്നെങ്കില്‍ അദ്ദേഹമെന്തിന് കോട്ടക്കലില്‍ ചികിത്സ തേടിയെത്തി? വിചാരണ വൈകിപ്പിക്കുകയും ജയില്‍വാസം അധികരിപ്പിക്കുകയും ചെയ്യുന്ന കോയമ്പത്തൂര്‍ സ്റ്റൈല്‍ തന്നെയാണ് ബാംഗ്ലൂരും പകര്‍ത്തുന്നത്.
 
കര്‍ണാടകയിലെ പോലീസിനും ബ്യൂറോക്രസിക്കും സ്റ്റഡി ക്ലാസ് കൊടുക്കുന്നത് നരേന്ദ്രമോഡിയാണ്. കര്‍ണാടകയെ ഗുജറാത്താക്കി മാറ്റാനാവശ്യമായ എല്ലാ സംഘ് അജണ്ടകളും മോഡിയിലൂടെ പരന്നുതുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം ശക്തിപ്പെട്ടുതുടങ്ങി. ക്ഷേത്ര സംരക്ഷണവും ഗോവധ നിരോധവും മസ്ജിദ് ധ്വംസനവും അജണ്ടകളാക്കി വിഷലിപ്തമായ ഫാഷിസ്റ്റ് അജണ്ടകള്‍ രൂപപ്പെട്ടു കഴിഞ്ഞു. ചരിത്രത്തെ ദുര്‍വ്യാഖ്യാനിക്കാന്‍ ടിപ്പുവിനെ ലക്ഷ്യമാക്കി നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ടിപ്പുസ്മാരകങ്ങളെ അവഗണിക്കുകയും രാജ്യത്തെ ഏറ്റവും വലിയ ഭീകരവാദി എന്ന നിലയില്‍ അദ്ദേഹത്തെ കരിവാരിത്തേക്കുകയുമാണിപ്പോള്‍. ഹിന്ദുവിധവകളെ സൃഷ്ടിച്ച, ഹിന്ദുവിന്റെ അഭിമാനത്തില്‍ കഠാരയിറക്കിയ ക്രൂരനായ രാജാവായിട്ടാണ് ടിപ്പുവിനെ പരിചയപ്പെടുത്തുന്നത്.ടിപ്പുവിന്റെ പിന്മുറക്കാരെ കരുതിയിരിക്കാനും ബഹിഷ്‌കരിക്കാനും ഓരോ ഹിന്ദുവും ബാധ്യസ്ഥനാണെന് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. പാഠപുസ്തകങ്ങള്‍ക്കപ്പുറം ഇത് നിത്യ ജീവിതത്തിലേക്ക് കട്ടുകടത്തുകയും ചെയ്യുന്നു. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലുകള്‍ ലഭ്യമല്ലാതായി തുടങ്ങി. മികച്ച ഐ.ടി വിദഗ്ധരായ മുസ്‌ലിം ചെറുപ്പക്കാരെ നിരന്തരം ഹരാസ് ചെയ്യുന്നു. മതേതര സ്വത്വം മാത്രമാണ് യാഥാര്‍ഥ്യം, മതസ്വത്വമില്ലെന്ന് ആവര്‍ത്തിച്ചെഴുതുന്നവരുടെ മക്കള്‍ക്ക് വരെ ഈ ഗതികേടു വന്നു. ഒടുവില്‍ പിതാവിന്റെ പേര് അമിത് എന്ന് മാറ്റി പറഞ്ഞ് തടിതപ്പേണ്ടിവന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഈ സ്ഥിതിയുണ്ടായിട്ടുണ്ട്.

 
ബാംഗ്ലൂര്‍ ദക്ഷിണേന്ത്യയിലെ മറ്റൊരു അഹ്മദാബാദായി മാറിക്കൊണ്ടിരിക്കുന്നു. സാംസ്‌കാരികമായും രാഷ്ട്രീയമായും അതിനെ പരുവപ്പെടുത്താന്‍ സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗുജറാത്തില്‍ കലാപത്തിന് മുമ്പ് നടത്തിയ സര്‍വേ കര്‍ണാടകയിലും ആരംഭിച്ചു. ജാതിയും മതവും നോക്കി വീടുകള്‍ അടയാളപ്പെടുത്തുന്ന ഹോളോകോസ്റ്റിന്റെ മോഡിയന്‍ ശൈലി പകര്‍ത്തിയെഴുതുന്ന തിരക്കിലാണ് കര്‍ണാടക. മുസ്‌ലിം ഉടമസ്ഥതയിലുള്ള ചാനലുകള്‍ തടയപ്പെട്ടുതുടങ്ങി. മുസ്‌ലിം ഗല്ലികളില്‍ ആനുകൂല്യങ്ങളും സൗകര്യങ്ങളും ബോധപൂര്‍വം നിഷേധിച്ചുകൊണ്ടിരിക്കുന്നു. പള്ളികളില്‍ വന്നുപോകുന്നവരെ നിരീക്ഷിക്കാന്‍ പള്ളിക്കു മുന്നില്‍ പോലീസിന്റെ കാമറകള്‍ നിരന്നു. ഭാഷയറിയാതെ ടോയ്‌ലറ്റ് മാറികയറിയ വിദ്യാര്‍ഥികളെ (മുസ്‌ലിംകളായതുകൊണ്ട്) ഭീകരവാദ കേസുകളില്‍ ചേര്‍ക്കാനുള്ള ശ്രമമുണ്ടായി. ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംഘ് അനുകൂലികളെ നിയമിക്കുകയും ചെയ്തു.

 
സമ്പൂര്‍ണമായ ഒരു കലാപാന്തരീക്ഷത്തിന് പാകപ്പെടുത്തിയ രൂപത്തില്‍ കര്‍ണാടകയുടെ ഭൂപടം മാറ്റിവരച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ഹൈക്കോടതിയിലെ വി.എച്ച്.പിക്കാരനായ ജസ്റ്റിസിന്റെ മുന്നില്‍ മഅ്ദനിക്ക് നീതി വേണമെന്ന മുറവിളി തന്നെ വെള്ളത്തിലെഴുതുന്നതിനു സമാനമാണ്. മഅ്ദനിക്കു വേണ്ടി  മുന്‍ എം.പി നടത്തിയ പത്രസമ്മേളനം പോലും പോലീസ് കൈയേറുകയുണ്ടായി. കര്‍ണാടകയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കാണിക്കുന്ന ആര്‍ജവം പോലും കേരളത്തിലെ സാംസ്‌കാരിക സമ്പന്നര്‍ പുലര്‍ത്തിയിട്ടില്ല. മഅ്ദനിക്ക് വേണ്ടി നിയമ സഹായം നടത്താന്‍ പിരിവു നടത്തിയതിന് കേസുകൊടുക്കാന്‍ കേരളത്തിലുള്ളവര്‍ തയാറായി. എല്ലാ പ്രതിസന്ധിയും മറികടന്ന് മഅ്ദനിയുടെ നീതിക്കുവേണ്ടി എഴുന്നേറ്റുനിന്നവരെ പിന്തിരിപ്പിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടന്നു. സാഹിത്യ അക്കാദമിയിലും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലും പദവി ലഭിക്കാനുള്ള ഏഴാംകൂലി ഗിമ്മിക്കുകളിയാണ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനം. സാഹിത്യവും സമരവും താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്ന ഒരുതരം കാര്‍ണിവലാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് നമ്മുടെ സിനിമക്കാരും നാടകക്കാരും സാഹിത്യകാരന്മാരും പ്രഖ്യാപിച്ചുകഴിഞ്ഞു. ബിനായക് സെന്നിനും ഇറോം ശര്‍മിളക്കും വേണ്ടി എഴുതുന്ന/ പറയുന്ന ധൈര്യം മഅ്ദനി വിഷയത്തില്‍ ആവര്‍ത്തിക്കപ്പെടുന്നില്ല. അപൂര്‍വം ചില സാഹസികരുടെ കൂട്ടായ്മയാണ് കാല് നഷ്ടപ്പെട്ട, കാഴ്ച മങ്ങിത്തുടങ്ങിയ, ഇരുട്ടറകളില്‍ തള്ളപ്പെട്ട ഒരു പച്ച മനുഷ്യന് അല്‍പമെങ്കിലും ആശ്വാസം.

 
മഅ്ദനിയെ എന്തുകൊണ്ട് വേട്ടയാടുന്നുവെന്ന് അന്വേഷിച്ചാലും ചില യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടും. രാഷ്ട്രീയമായ ചില ഓര്‍മപ്പെടുത്തലുകള്‍ക്ക് തന്റേടം കാണിച്ചതിനാലാണ് ഒമ്പതര വര്‍ഷം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നത്. 1990-കളില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ശക്തിപ്പെടലുകളില്‍ അദ്ദേഹത്തിനും വലിയ ഇടം ലഭിച്ചിട്ടുണ്ടായിരുന്നു. സാമുദായിക രാഷ്ട്രീയം സൗകര്യപൂര്‍വം വിസ്മരിക്കുകയും അതിനു ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങുകയും ചെയ്ത സന്ദര്‍ഭത്തിലാണ് മഅ്ദനി രംഗത്ത് വരുന്നത്. ബാബരി മസ്ജിദ്, മണ്ഡല്‍ കമീഷന്‍, സിറാജുന്നിസ, അവര്‍ണന് അധികാരം തുടങ്ങിയ നിരവധി ഓര്‍മപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്. ഭാഷക്കോ ശൈലിക്കോ കോട്ടങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, അദ്ദേഹം ഉയര്‍ത്തിയ ഈ വിഷയങ്ങളെല്ലാം രാഷ്ട്രീയപരമായ ശരിയായിരുന്നു. ഈ ശരികളെയാണ് ഭരണകൂടം നിരന്തരം ഭയപ്പെടുന്നത്. അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ഐക്യപ്പെട്ടതുപോലെ മഅ്ദനിയെന്ന 'ശല്യ'ത്തെ ഒഴിവാക്കുന്നതിലും അവര്‍ ഒരുമിച്ചു. മഅ്ദനി മുസ്‌ലിം മതപണ്ഡിതനായതുകൊണ്ട് ഈ ഓര്‍മപ്പെടുത്തലുകള്‍ക്ക് ഭീകരവാദമെന്ന് ലേബല്‍ ചെയ്യാന്‍ വളരെ എളുപ്പത്തില്‍ സാധിച്ചു. മനുഷ്യാവകാശം, നീതി തുടങ്ങിയവ ആലസ്യമകറ്റാന്‍ കുടിക്കുന്ന കട്ടന്‍ചായ പോലെയാണെങ്കില്‍ ഇതൊരു ദുരന്തമായി പര്യവസാനിക്കും. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് അല്‍പം ആത്മാര്‍ഥതയുണ്ടെങ്കില്‍ കേസ് കര്‍ണാടകക്ക് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെടാവുന്നതാണ്.

 
കോര്‍പറേറ്റുകളുടെ അഴിമതി, വ്യാജ ഏറ്റുമുട്ടലുകളില്‍ മരണപ്പെട്ടവരുടെ വിലാപം, വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ നിഷേധങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ ആനക്കാര്യങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ ചേനക്കാര്യത്തിന് വേണ്ടി രാംലീലയില്‍ ഒരാള്‍ കിടന്നുറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ തപസ്സിരുന്ന സഹാസികതയാണ് യഥാര്‍ഥ പത്രപ്രവര്‍ത്തനം! സ്വന്തം നാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചപ്പോള്‍ ദര്‍ശനത്തിനെത്തുന്നവരില്‍ നിന്ന് 600 രൂപ ഈടാക്കിയ ഹസാരെയാണ് അഴിമതിവിരുദ്ധ ബില്ലിനു വേണ്ടി സമരത്തിനിറങ്ങിയത്! ഈ വിരോധാഭാസത്തെ തമസ്‌കരിക്കുന്ന മിടുക്കുതന്നെയാണ് ദരിദ്ര ജനങ്ങളുടെ വിലാപങ്ങള്‍ക്ക് മറയായി വര്‍ത്തിക്കുന്നതും. ഹസാരെ ശക്തിപ്പെടുത്തിയ ജനപ്രിയ സംസ്‌കാരത്തിന്റെ ഗുണഭോക്താക്കള്‍ അന്തിമവിശകലനത്തില്‍ സംഘ്പരിവാര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ സ്വദേശി സാമൂഹിക പ്രസ്ഥാനവും സംഘ്പരിവാരിന്റെ സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ഒരേ ആദര്‍ശത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

 
രാഷ്ട്രീയ ആഘോഷങ്ങളുടെ കാലത്ത് ജനപ്രിയ സംസ്‌കാരത്തിന്റെ ഈശ്വരന്മാരെ സൃഷ്ടിക്കുന്ന പ്രക്രിയയാണ് ഹസാരെയും സംഘവും ചെയ്തത്. അവര്‍ക്ക് മുന്നില്‍ നീറിപ്പടരുന്ന ജീവിതഗന്ധിയായ നിഷേധങ്ങളോ അവഗണനകളോ പ്രസ്താവ്യമല്ല. അതുകൊണ്ടാണ് ഇറോംശര്‍മിള മൂക്കിലൂടെ ഭക്ഷിക്കുന്നതും മഅ്ദനിയുടെ കാഴ്ച മങ്ങുന്നതും. മുഴുവന്‍ പൗരന്മാരും കാഴ്ച മങ്ങി മൂക്കിലൂടെ ഭക്ഷണം കഴിക്കുന്ന വൈരുധ്യത്തെയാണ് നിരന്തരം ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അതിനെ പകര്‍ത്താനും പിന്തുണക്കാനും വാരിപ്പുണരാനും മധ്യവര്‍ഗ സംവിധാനങ്ങളെല്ലാം വളരെ ജാഗ്രതയോടെ എഴുന്നേറ്റു നില്‍ക്കുകയും ചെയ്യുന്നു.
 
 

കടപ്പാട് : പ്രബോധനം വാരിക
ലേഖകന്‍  : ശിഹാബ് പൂക്കോട്ടൂര്‍



Sunday, December 25, 2011

അബ്ദുന്നാസര്‍ മഅ്ദനി ജീവിക്കുന്ന രക്തസാക്ഷി

അബ്ദുന്നാസര്‍ മഅ്ദനി ജീവിക്കുന്ന രക്തസാക്ഷി

സ്വന്തം രാഷ്ട്രം ഒരു പൗരനോടു ചെയ്യുന്ന ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയിരിക്കയാണ് ഇന്ന് അബ്ദുന്നാസര്‍ മഅ്ദനി. ഒരോ കുറ്റകൃത്യങ്ങളുടെ പേരു പറഞ്ഞ് ഒരു പുരുഷായുസ്സ് മുഴുവന്‍ കാരാഗ്രഹത്തില്‍ പിടിച്ചിട്ട് പകപോക്കാന്‍ വിധിക്കപ്പെട്ട മഅ്ദനി ഇപ്പോള്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിട്ട് ആഗസ്റ്റ് പതിനേഴിന് വര്‍ഷം ഒന്നു തികയുകയാണ്. കഴിഞ്ഞ വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത മഅ്ദനിയെ കര്‍ണാടക പോലീസ് അദ്ദേഹത്തിന്റെ ആസ്ഥാനമായ അന്‍വാറശ്ശേരിയില്‍ വെച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പയുടെ ഇംഗതത്തിന് തടവിലിട്ട് ശിക്ഷിക്കുകയായിരുന്നു. രാജ്യത്തെ പിന്നോക്ക ന്യൂനജനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ സംഘ്പരിവാറുടെ ഒളിഞ്ഞും തെളിഞ്ഞും നടമാടിക്കൊണ്ടിരിക്കുന്ന കൊടും ചൈതികളെ തുറ ന്നു കാട്ടി തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ പ്രസംഗിച്ചു നട ന്നു അനുയായി വൃത്തങ്ങളെ സൃഷ്ഠിച്ച് അത് പിന്നീട് ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റിയെടുത്തതോടെയാണ് അബ്ദുല്‍ നാ സര്‍ മഅ്ദനി പലരുടേയും കണ്ണിലെ കരടായി മാറിയത്. മത സ്പര്‍ദ്ദ വളര്‍ത്തുന്നുവെന്ന് പറഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ ചാര്‍ജ് ചെയ്തിരുന്നുവെങ്കിലും ഒരു കേസുകളിലും ശിക്ഷിക്കപ്പെട്ടില്ല. 1998 ഫെബ്രുവരി 14ന് നടന്ന കൊയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പങ്കാളിയാണെന്നാരോപിച്ച് മഅ്ദനിയെ കേസിലെ പതിനാലാം പ്രതിയാക്കിയ അദ്ദേഹത്തെ ഏപ്രില്‍ ഒന്നാം തിയതി ഇ.കെ. നായനാരുടെ പോലീസ് പിടികൂടി തമിഴ്‌നാട് പോലീസിനു കൈമാറി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യം നേ ടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ അതു തടയാ ന്‍ തമിഴ്‌നാട് പോലീസ് ദേ ശീയസുരക്ഷാ നിയമം ചുമ ത്തി. എല്ലാ ജാമ്യ ഹര്‍ജ്ജികളും കോടതി തള്ളി. ഒമ്പതര വര്‍ഷം ജയിലിലടച്ചു. ഒടുവില്‍ കുറ്റം തെളിയിക്കാനാവാതെ വിട്ടയച്ചു. വികലാംഗനും മതപണ്ഡിതനുമായ മഅ്ദനി പത്ത് റമസാന്‍ പുണ്യനാളുകള്‍ ജയിലില്‍ കഷ്ടതകള്‍ സഹിച്ചു നോമ്പും നമസ്‌കാരവും നിര്‍വ്വഹിച്ചു പെരുന്നാളിന്റെ ആഘോഷപൊലിമകള്‍ ജയിലറകളില്‍ കഴിച്ചുകൂട്ടേണ്ടി വന്ന നിരപരാധി എന്ന് നിയമപീഠം വിധിയെഴുതി നിരുപാതികം വിട്ടയച്ച ആളിനെ വീണ്ടും വേട്ടയാടി പിടികൂടി കഴിഞ്ഞ റമസാന്‍ കാലത്ത് പിടികൂടിയപ്പോള്‍ തന്റെ വിശ്വാസപ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ നെഞ്ചോടു ചേര്‍ത്തു വെച്ച് നിറകണ്ണുകളോടെ ഞാന്‍ നിരപരാധിയാണെന്നു കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണനകള്‍ ഒന്നും നല്‍കാതെ കര്‍ണാടക പോലീസിന്ന് പിടിച്ചു കൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു സംസ്ഥാന ഭരണാധികാരികള്‍ ചെയ്തത്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ വെച്ച് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു മഅ്ദനി എന്നു പറയുമ്പോള്‍ മഅ്ദനിയുടെ കാവലാളുകളായ രണ്ട് പോലീസുകാര്‍ അന്ന് എവിടെയായിരുന്നു. വികലാംഗനായ മഅ്ദനി ഒറ്റക്ക് എങ്ങനെ കുടകിലെത്തി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന ഒരാള്‍ അന്യസംസ്ഥാനത്ത് പോയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അന്നത്തെ സര്‍ക്കാരും കൃത്യനിര്‍വ്വഹണത്തിന് വിമുക്തി കാണിച്ചതാണല്ലോ ഇങ്ങനെ സംഭവിച്ചത്. തീര്‍ത്തും അവശനായി ശരീരം ക്ഷീണിച്ചു രോഗാതുരനായി വിട്ടയച്ച മഅ്ദനി വീണ്ടും കേരളരാഷ്ട്രീയത്തില്‍ ശ ക്തി പ്രാപിച്ചേക്കുമെന്ന ചിലരുടെ മിത്യാധാരണ തന്നെയാ ണു അദ്ധേഹത്തെ വീണ്ടും കുരുക്കിലാക്കിയത്. ബാംഗ്ലൂര്‍ കുറ്റാരോപണവും അതിന്നു ദൃക്‌സാക്ഷികളെ സൃഷ്ടിച്ചതും പച്ചക്കള്ളവുമാണെന്ന് തെഹല്‍ക്ക വസ്തുതാ പരമായി സ്ഥാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് മഅ്ദനിയേയും അദ്ധേഹത്തിന്റെ പ്രസ്ഥാനത്തേയും ഇല്ലായ്മ ചെയ്യാ ന്‍ വേണ്ടിയുള്ള ചിലരുടെ കഥകള്‍ മാത്രമാണ് ഇതിനു പിന്നിലുണ്ടായിട്ടുള്ളതെല്ലാം. 1992ല്‍ കൊല്ലത്തെ അന്‍വാറുശ്ശേരിയിലെത്തി ബോംബെറിഞ്ഞു കൊലപ്പെടുത്താനൊരുങ്ങിയതില്‍ നിന്നും അദ്ദേഹത്തിന്റെ വലതു കാല്‍ നഷ്ടപ്പെട്ട് അത്ഭുതകരമായി ജീവന്‍ രക്ഷപ്പെട്ടു. തെളിവ് സഹിതം പിടിക്കപ്പെട്ട പ്രതികളെ ശിക്ഷിക്കപ്പെടാതെ വെറുതെ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് വികലാംഗനായി മാറിയ മഅ്ദനി മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅ്ദനിയേയും നിരവധി കേസുകളില്‍ ചേര്‍ത്ത് കൊടിയ പീഡനത്തിനരയാക്കിക്കൊണ്ടിരിക്കയാണു ഭരണവര്‍ഗ്ഗം നാളിത് വരേയും ചെയ്തു കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ വസന്തകാലമത്രയും ചെയ്യാത്ത കുറ്റത്തി ന്റെ പേരില്‍ ജയിലിലകത്താക്കിയിട്ടും കലിതീരാത്തവര്‍ ഒരു ദശകത്തിന് ശേഷം രോഗാതുരമായി എല്ലുംതോലുമായി തീര്‍ന്ന മഅ്ദനി എന്ന ആള്‍രൂപം കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്നുള്ള തന്റെ പ്രസംഗം കേള്‍ക്കാന്‍
അര്‍ദ്ധരാത്രിയിലും ആയിരങ്ങള്‍ തടിച്ചു കൂടുന്നത് കണ്ട് പ്രകോപിതരായവരും കുറവല്ല. ഇടത്- വലത് സര്‍ക്കാറുകള്‍ മാറിമാറി പങ്കുവെച്ചു കൊണ്ടിരിക്കുന്ന കേരളത്തിന്റെ അധികാരം തട്ടിയെടുത്ത് കൈക്കലാക്കാന്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടു പ്രവര്‍ത്തിക്കുന്ന പിന്നോക്കക്കാര്‍ക്ക് സാധ്യമാകുമോ എന്ന് ഭയപ്പെട്ടു കഴിഞ്ഞിരുന്ന രാഷ്ട്രീയ തമ്പുരാക്കന്മാര്‍ കേന്ദ്രത്തിലെ ബി.ജെ.പി ഭരണകര്‍ത്താക്കളുമായുണ്ടാക്കിയ രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു. മഅ്ദനിയെ നശിപ്പിച്ചു കളയാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി പ്രാവര്‍ത്തികമാക്കിയത്. തൊപ്പിയും താടിയുമുള്ള ഏതൊരാളിനേയും മതതീവ്രവാദത്തിന്റെ പേരില്‍ പിടിച്ച് വിലങ്ങിട്ട് തടവിലാക്കുകയും അതല്ലെങ്കില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ തെരുവില്‍ വെടിവെച്ചിട്ട് പത്ര-ദൃശ്യ മാധ്യമങ്ങളില്‍ പോലീസുമായി ഏറ്റുമിട്ടു കൊല്ലപ്പെട്ട തീവ്രവാദിയുടെ വികൃതമായ പടങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് പോലും ചിലരുടെ താല്പര്യങ്ങ ള്‍ക്ക് വേണ്ടി ചമച്ചുണ്ടാക്കിയതാണെന്ന് കാലം തെളിയിച്ചതാണല്ലോ ? ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ദോശകരമായ വശങ്ങള്‍ വിളിച്ചുപറഞ്ഞ മഅ്ദനിക്കെതിരെ കേസുകള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ട് തന്നെ മഅ്ദനിയുടെ മോചനത്തിന് വേണ്ടി 2006 മാര്‍ച്ച് ആറിന് കേരള നിയമസഭാ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. പത്തുവര്‍ഷക്കാലം ജയില്‍ വാസമനുഷ്ഠിച്ച് പുറത്തു വന്ന ആളിനെ വീണ്ടും ജയിലിലേക്കു തന്നെ എറിഞ്ഞു കൊടുക്കുക എന്ന കുറ്റകരമായ അനാസ്ഥയാണു കേരള സര്‍ ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ ചെയ്തത്. അദ്ദേഹം തെറ്റ് ചെയ്ത ആളാണെങ്കില്‍ അത് തെളിയിച്ച് അദ്ദേഹത്തി ന്ന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക തന്നെ വേണം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാതി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന തത്വ സംഹിതകള്‍ക്ക് ഘടകവിരുദ്ധമാണ് മഅ്ദനിയുടെ കാര്യത്തില്‍ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.കര്‍ണ്ണാടക തടവില്‍ ഒരു വര്‍ഷം കഴിയുന്ന വേളയില്‍ രാജ്യത്തെ സാംസ്‌കാരിക നായകന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും തങ്ങളുടെ മൗനം വെടിഞ്ഞ് മഅ്ദനിയുടെ മോചനത്തിന്നു വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

Abdul Rahman Theruvath

കടപ്പാട് : ചാവക്കാട് . നെറ്റ് 
അബ്ദുറഹ്മാന്‍ തെരുവത്ത്  കാസര്‍കോട്  Mob : +971555642967

Thursday, December 22, 2011

പി ഡി പി രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും

പി ഡി പി പുതുക്കാട് മണ്ഡലം രാഷ്ട്രീയ വിശദീകരണ  യോഗം പൗണ്ട് സെന്ററില്‍   ഇന്ന് കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും


തൃശൂര്‍ : പി ഡി പി പുതുക്കാട് മണ്ഡലം കമ്മറ്റി സംഗടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം  ഇന്ന് (ഡിസംബര്‍ 22 വ്യാഴാഴ്ച ) വൈകുന്നേരം 5 മണിക്ക് പൗണ്ട് സെന്ററില്‍ പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുള്ള  ഉദ്ഘാടനം ചെയ്യും  

പി ഡി പി സംസ്ഥാന സെക്രടരിയറ്റ് അംഗം എം പി രഞ്ജിത്ത് , മജീദ്‌ മുല്ലക്കര  , സലിം മൌലവി കടലായി  , അബു ഹാജി പാലപ്പിള്ളി ,  എന്നിവര്‍ പങ്കെടുക്കും . ജില്ലയിലെ മുഴുവന്‍ പി ഡി പി പ്രവര്‍ത്തകരും എല്ലാ ജനാതിപത്യ വിശ്വാസികളും പങ്കെടുക്കണം എന്നും   ഭാരവാഹികള്‍ അറിയിച്ചു

Wednesday, December 21, 2011

പി ഡി പി ബഹു ജനസമ്പര്‍ക്ക പരിപാടി ബി എസ ബിജിമോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും

പി ഡി പി ബഹു ജനസമ്പര്‍ക്ക പരിപാടി ബി എസ ബിജിമോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും
ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ആവശ്യപ്പെട്ട് പി ഡി പി ബഹുജനസമ്പര്‍ക്കപരിപാടി നാളെ തൊടുപുഴയില്‍ ബി,എസ ബിജിമോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും  ,
പാര്‍ശ്വ വര്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് വേണ്ടി ശബ്തിച്ചതും അവരുടെ അവകാശങ്ങള്‍ക്കായി പോരാടിയതുമാണ് അബ്ദുല്‍ നാസര്‍ മദനി ചെയ്ത തെറ്റ് . കേരളത്തിലെ ഒരു മികച്ച പൊതു പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ അബ്ദുല്‍ നാസര്‍ മദനിക്ക് നേരെ നടക്കുന്ന ഈ മനുഷ്യാവാ ലംഘനങ്ങളും  കണ്ടില്ലെന്നു നടിക്കാന്‍ ആകില്ല . അത് കൊണ്ട് തന്നെ എല്ലാ ജനാതിപത്യ  വിശ്വാസികളും ഈ പരിപാടിയില്‍ അനിചെരണം
സി പി എം ജില്ല സെക്രട്ടറി എം എം,മണി ,ഇടുക്കി ഡി സി സി പ്രേസിടണ്ടേ ,എസ എന്‍ ഡി പി പ്രതിനിതി അഡ്വ;വിദ്വസാഗര്‍ ,പി ഡി പി സംസ്ഥാന ഭാരവാഹികലായ  സാബു കൊട്ടാരക്കര ,അജിത്കുമാര്‍ ആസാദ്, മാഹിന്‍ ബാദുഷ മൌലവി, മുഹമ്മദ് റജീബ് കൊല്ലക്കടവ്,സുബൈര്‍ സബാഹി എന്നിവര്‍ പങ്കെടുക്കും,......

പി ഡി പി രാഷ്ട്രീയ വിശദീകരണ യോഗം കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും

പി ഡി പി പുതുക്കാട് മണ്ഡലം രാഷ്ട്രീയ വിശദീകരണ  യോഗം പൗണ്ട് സെന്ററില്‍   കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും


തൃശൂര്‍ : പി ഡി പി പുതുക്കാട് മണ്ഡലം കമ്മറ്റി സംഗടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം  ഡിസംബര്‍ 22 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പൗണ്ട് സെന്ററില്‍ പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുള്ള  ഉദ്ഘാടനം ചെയ്യും  

പി ഡി പി സംസ്ഥാന സെക്രടരിയറ്റ് അംഗം എം പി രഞ്ജിത്ത് , മജീദ്‌ മുല്ലക്കര  , സലിം മൌലവി കടലായി  , അബു ഹാജി പാലപ്പിള്ളി ,  എന്നിവര്‍ പങ്കെടുക്കും . ജില്ലയിലെ മുഴുവന്‍ പി ഡി പി പ്രവര്‍ത്തകരും എല്ലാ ജനാതിപത്യ വിശ്വാസികളും പങ്കെടുക്കണം എന്നും   ഭാരവാഹികള്‍ അറിയിച്ചു

Monday, December 19, 2011

മന്ത്രിതല സംഘം തമിഴ്‌നാട്‌ സന്ദര്‍ശിക്കണം: പി.ഡി.പി

മന്ത്രിതല സംഘം തമിഴ്‌നാട്‌ സന്ദര്‍ശിക്കണം: പി.ഡി.പി

കൊല്ലം: തമിഴ്‌നാട്ടിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിതലസംഘം ഉടന്‍ സന്ദര്‍ശിക്കണമെന്ന്‌ പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലയാളികള്‍ക്കെതിരെയുള്ള അക്രമം വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ ജയലളിതക്ക്‌ മുഖ്യമന്ത്രി കത്തയച്ചിട്ട്‌ പ്രയോജനമില്ല. തമിഴ്‌നാട്ടില്‍ ചെന്ന്‌ ചര്‍ച്ച നടത്തി നടപടികളെടുക്കണം.

പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ മഅ്‌ദനിയെ ഉപാധികളോടെ വിട്ടയക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയാറാകണം. ഇതിനായി കര്‍ണ്ണാടക മുഖ്യമന്ത്രിക്ക്‌ ലക്ഷം നിവേദനം അയക്കും. കടുത്തരോഗങ്ങള്‍ കൊണ്ട്‌ മഅ്‌ദനി ബുദ്ധിമുട്ടുകയാണ്‌. ഈ ആവശ്യമുന്നയിച്ച്‌ 22 മുതല്‍ 31 വരെ 14 ജില്ലാകേന്ദ്രങ്ങളിലും ബഹുജനസമ്പര്‍ക്ക പരിപാടി നടത്തും. ഇതിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം 22 ന്‌ ഇടുക്കിയില്‍ സംഘടിപ്പിക്കും. പാര്‍ട്ടി ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി 5ന്‌ കൊല്ലത്ത്‌ സംസ്‌ഥാന പാഠശാല നടത്തും. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സാബു, ജില്ലാപ്രസിഡന്റ്‌ മൈലക്കാട്‌ ഷാ എന്നിവരും പങ്കെടുത്തു.

പി.ഡി.പി.ബഹുജനസമ്പര്‍ക്കപരിപാടി 22 മുതല്‍ 31 വരെ

പി.ഡി.പി.ബഹുജനസമ്പര്‍ക്കപരിപാടി നടത്തും

കൊല്ലം:ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ആവശ്യപ്പെട്ട് 22 മുതല്‍ 31 വരെ ബഹുജനസമ്പര്‍ക്കപരിപാടി നടത്തുമെന്ന് പി.ഡി.പി.വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

മഅദനിയെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജനസമ്പര്‍ക്കപരിപാടിയിലൂടെ ഒരുലക്ഷംപേര്‍ ഒപ്പിട്ട നിവേദനം കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡയ്ക്ക് അയക്കും. കടുത്ത രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന മഅദനിക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. തുടങ്ങിവച്ച ആയുര്‍വേദചികിത്സയുടെ സമയം അതിക്രമിച്ചതിനാല്‍ ആരോഗ്യസ്ഥിതി അനുദിനം വഷളാകുന്നു. മുമ്പ് ചികിത്സിച്ചതിന്റെ ബില്‍ അടയ്ക്കാത്തതിനാല്‍ ആസ്​പത്രി അധികൃതര്‍ തുടര്‍ചികിത്സ നല്‍കാന്‍ വിമുഖത കാണിക്കുന്നു. ചികിത്സയ്ക്കുവേണ്ടി എന്ത് ഉപാധികളോടെയാണെങ്കിലും മഅദനിക്ക് ജാമ്യം നല്‍കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനവരി 5ന് കൊല്ലത്ത് സംസ്ഥാനതല പാഠശ്ശാല സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ഓര്‍ഗനൈസിങ് സെക്രട്ടറി മൈലക്കാട് ഷാ, ജില്ലാ സെക്രട്ടറി ഇക്ബാല്‍ കരുവ, വൈസ് പ്രസിഡന്റ് കേരളപുരം ഫൈസല്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പി ഡി പി പുതിയ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍

പി ഡി പി പുതിയകേന്ദ്ര കമ്മറ്റി  അംഗങ്ങള്‍ 


വര്‍ക്കിംഗ്‌ ചെയര്‍മാന്‍
പൂന്തുറ സിറാജ്

സീനിയര്‍ വൈസ് ചെയര്‍മാന്‍
വര്‍ക്കല രാജ്

നയ രൂപികരണ സമിതി ചെയര്‍മാന്‍
അഡ്വ : അക്ബര്‍ അലി

സമിതി അംഗങ്ങള്‍ :-
അഡ്വ . സത്യദേവ്
അഡ്വ : മുട്ടം നാസര്‍
അഡ്വ : സുധാകരന്‍
വി എം മാര്‍ഷന്‍ 

വൈസ് ചെയര്‍മാന്മാര്‍

കെ ഇ അബ്ദുള്ള
യു കെ റഷീദ് മൌലവി
സുബൈര്‍ സബാഹി
കെ കെ വീരാന്‍ കുട്ടി ഹാജി
തോമസ്‌ മാഞ്ഞൂരാന്‍

ജനറല്‍ സെക്രടറി മാര്‍

നിസാര്‍ മേത്തര്‍
അജിത്‌ കുമാര്‍ ആസാദ്
മുഹമ്മദ്‌ റജീബ് കൊല്ലക്കടവ്
സാബു കൊട്ടാരക്കര
അഡ്വ : വള്ളിക്കുന്നം പ്രസാദ്
അഡ്വ : കാഞ്ഞിരമറ്റം സിറാജ്
അഡ്വ : ശംസുദ്ധീന്‍

സംഘടന കാര്യ സെക്രടറി മാര്‍

മൈലക്കാട് ഷാ
മുഹമ്മദ്‌ സിയാവുധീന്‍
സുബൈര്‍ വെട്ടിയാനിക്കല്‍
ശ്രീജ മോഹന്‍ മലപ്പുറം

വനിതാ വിഭാഗം
ശ്രീജ മോഹന്‍ മലപ്പുറം

പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി സി എഫ് )
സുബൈര്‍ പടുപ്പ്

പി എം ജി .
മൈലക്കാട് ഷാ

ട്രഷറര്‍
മാഹിന്‍ ബാദുഷ മൌലവി









Saturday, December 17, 2011

പി ഡി പി കേന്ദ്ര കമ്മറ്റി പുനസംഗടിപ്പിച്ചു

പി ഡി പി കേന്ദ്ര  കമ്മറ്റി പുനസംഗടിപ്പിച്ചു

പി ഡി പി കേന്ദ്ര കമ്മിറ്റി പുനസംഗടിപ്പിച്ചു .  പൂന്തുറ സിറാജിനെ വര്‍ക്കിംഗ് ചെയര്‍മാനും, സിനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ,നായരുപവല്‍ക്കരണ സമതി ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി

മറ്റുഭരവഹികള്‍ യു കെ അബ്ദുല്‍ റെഷീദ് മൌലവി,കെ.ഇ. അബ്ദുല്ല,സുബൈര്‍ സബാഹി, കെ കെ വീരാന്‍കുട്ടി ഹാജി, തോമസ്‌ മജൂരന്‍ {വൈസ്ചെയര്‍മാന്‍മാര്‍} സാബു കൊട്ടാരക്കര (കൊല്ലം)അജിത്കുമാര്‍ ആസാദ് (കാസര്‍ഗോഡ്‌), അഡ്വ.വള്ളികുന്നം പ്രസാദ് (ആലപ്പുഴ),നിസാര്‍ മേത്തര്‍ (കണ്ണൂര്‍), അഡ്വ;കാജിരമുറ്റം സിറാജ്, മുഹമ്മദ് റജീബ് കൊല്ലക്കടവ് അഡ്വ.ഷംസുദ്ദീന്‍ { ജെന;സെക്ടറി മാര്‍} മയിലകാട്‌ ഷാ, മുഹമ്മദ് സിയാവുദ്ദീന് , സുബൈര്‍ വെട്ടിയാനിക്കല്‍,  ശ്രിജ മോഹന്‍ മലപ്പുറം ,{സംഘടനസെക്ടറി മാര്} മാഹിന്‍ ബാദുഷ മൌലവി { ട്രേഷ } ;എന്നിവരാണ് സി.എ.സി.അംഗങ്ങള്‍


ടോള്‍ നിറുത്തലാക്കിയില്ലെങ്കില്‍ ടോള്‍ ബൂത്ത്‌ പിടിച്ചെടുക്കും : പി ഡി പി

ടോള്‍ നിറുത്തലാക്കിയില്ലെങ്കില്‍  ടോള്‍ ബൂത്ത്‌ പിടിച്ചെടുക്കും : പി ഡി പി 

തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ ചേറ്റുവ ടോള്‍ പിരിവു നിരുതലാക്കന്മെന്നു ആവശ്യപ്പെട്ടു കൊണ്ട് നിരന്ധര സമരങ്ങള്‍ നടന്നിട്ടും ഇനിയും അധികാരികള്‍ ടോള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ സീകരിച്ചില്ല എങ്കില്‍ ടോള്‍ ബൂത്ത്‌ പിടിച്ചെടുത്ത് ജനങ്ങള്‍ക്ക്‌ ടോള്‍ കൊടുക്കാതെയുള്ള സഞ്ചാരം  സാധ്യമാക്കുമെന്നു  പി ഡി പി ഗുരുവായൂര്‍ മണലൂര്‍ എന്നീ മണ്ഡലം ഭാരവാഹികള്‍ സംയുക്ത പ്രതാവനയിലൂടെ അറിയിച്ചു .

ഡിസംബര്‍ 28  നു ചേറ്റുവ മുന്നാം കല്ലില്‍ നിന്നും തുടങ്ങുന്ന ടോള്‍ പിടിച്ചെടുക്കല്‍ സമര പ്രകടനം രാവിലെ 10  നു പി ഡി പി സെന്‍ട്രല്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗം കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും . മുഴുവന്‍ പി ഡി പി പ്രവര്‍ത്തകരും ജനാതിപത്യ വിശ്വാസികളും ഈ സമരത്തില്‍ അനിചേരണം എന്നും അവര്‍ അറിയിച്ചു .

Thursday, December 15, 2011

പൂന്തുറ സിറാജ് വീണ്ടും പി.ഡി.പിയില്‍


പൂന്തുറ സിറാജ് വീണ്ടും പി.ഡി.പിയില്‍

കൊല്ലം: മുന്‍ വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വീണ്ടും പി.ഡി.പിയില്‍. വേറെ പാര്‍ട്ടിയില്‍ ചേരുകയോ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാപ്രസിഡന്‍റ് മൈലക്കാട് ഷാ എന്ന...ിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനി അറസ്റ്റിലായതിനുശേഷമാണ് സിറാജ് പാര്‍ട്ടി വിട്ടത്. സിറാജിനെ തിരിച്ചെടുക്കണമെന്ന് പാര്‍ട്ടി ചെയര്‍മാനോട് കേന്ദ്ര കമ്മിറ്റിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും അഭ്യര്‍ഥിച്ചിരുന്നു.ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി അംഗമായി നിയമിച്ചു. ബംഗളൂരുവിലെ ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്. വൃക്കരോഗം മൂര്‍ധന്യാവസ്ഥയിലാണ്. വോട്ടുകള്‍ക്കുവേണ്ടി മഅ്ദനിയെ ഉപയോഗിച്ച എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ അദ്ദേഹത്തിന്‍െറ ഇപ്പോഴത്തെ അവസ്ഥയില്‍ മിണ്ടാതിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി

മുല്ലപെരിയാര്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനം സ്വാഗതാര്‍ഹം : ടി . എ . മുജീബ് റഹ്മാന്‍

മുല്ലപെരിയാര്‍ പ്രശ്നത്തില്‍  ഇടപെടാമെന്നുള്ള   പ്രധാനമന്ത്രിയുടെ 
വാഗ്ദാനം  സ്വാഗതാര്‍ഹം : ടി . എ . മുജീബ് റഹ്മാന്‍ 

മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇടപെടാമെന്നുള്ള  പ്രധാനമന്ത്രിയുടെവാഗ്ദാനം സ്വകതര്‍ഹാമാനെന്നു പി ഡി പി കേന്ദ്രക്കമ്മി റ്റി അഗവും എറണാകുളം ജില്ല പ്രസിഡന്റുമായ ടി . എ . മുജീബ് റഹ്മാന്‍ . ലക്ഷം ജനങ്ങളുടെ ജീവന്റെ പ്രശനമയതിനാല്‍
സമയ   ബന്ട്തിതമായി   തീരുമാനം ഉണ്ടാകണം . കേരളത്തില്‍ നിന്നുള്ള എം . പി മാരും കേന്ദ്ര മന്ത്രിമാരും  പ്രധാനമന്ദ്രിയില്‍ സമ്മര്‍ദം ചെലുതനമെന്നും അദ്ദേഹം ആവശ്യപെട്ടു

Wednesday, December 14, 2011

പൂന്തുറ സിറാജിന്റെ അഭ്യര്‍ഥന ചെയര്‍മാന്‍ അംഗീകരിച്ചു

പൂന്തുറ സിറാജിന്റെ അഭ്യര്‍ഥന ചെയര്‍മാന്‍ അംഗീകരിച്ചു

പി ഡി പി മുന്‍ വര്‍ക്കിംഗ്‌ ചെയര്‍മാനായിരുന്ന പൂന്തുറ സിറാജ് തുടര്‍ന്ന് പി ഡി പി യില്‍ പ്രവര്‍ത്തിക്കാനും തിരിച്ചു എടുക്കണം എന്നും അബ്യര്തിച്ചു കൊണ്ട് ചെയര്‍മാന് കൊടുത്ത കത്ത് പാര്‍ട്ടി ചര്ച്ചചെയിത് തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് വിടുകയായിരുന്നു .. തിരുവനന്തപുരം ജില്ല കമ്മിറ്റി യുടെയും സി.എ.സി.യുടെ ആവശ്യപ്രകാരം പി ഡി പി മുന്‍ വര്‍ക്കിംഗ്‌ചെയര്‍മാന്‍ പൂന്തുറ സിറാജിനെ അച്ചടക്ക നടപടി പിനവലിച്ചതയും ഇന്നലെ ബംഗളുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര യെയും സിറാജിനെയും വിളിപ്പിച്ചു അറിക്കുകയയിരുന്നു. അദേഹത്തെ സി.എ.സി യില്‍ ഉള്പ്പെടുത്താണോ  നേതൃ സ്ഥാനത്തേക്ക് കൊണ്ട് വരേണ്ടതുണ്ടോ എന്നാ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല .

Tuesday, December 13, 2011

മഅദനിയെ വിട്ടയയ്ക്കുക : ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരുടേയും സംയുക്തപ്രസ്ഥാവന

അബ്ദുല്‍ നാസര്‍ മഅദനിയെ നിരുപാധികം വിട്ടയയ്ക്കുക : കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെയും ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരുടേയും സംയുക്തപ്രസ്ഥാവന

ഞങ്ങള്‍ സിനിമാ പ്രവര്‍ത്തകരും ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്ഥാവന.

അബ്ദുല്‍ നാസര്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അദ്ദേഹത്തെ പിന്തുണക്കുന്നവരേയും കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂരമായി പീഢിപ്പിക്കുന്നതില്‍ ഞങ്ങള്‍ നടുക്കം രേഖപ്പെടുത്തുന്നു. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ തെറ്റായി  പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒന്‍പതു വര്‍ഷക്കാലത്തിലേറെ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്നു കോടതി വിധിക്കുകയും ചെയ്തു. ഇതുതന്നെ നമ്മുടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും കോടതിയും നിയമ നിര്‍മ്മാണ സഭകളും എങ്ങനെയാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു. മറ്റൊരു രാജ്യത്താണ്  ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ ഒരു പൗരന്‍ ഇത്ര നീണ്ടകാലം ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.
അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായ മനുഷ്യാവകാശ ലംഘനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാം തരത്തില്‍പെട്ട പൗരന്‍മാരായി കണക്കാക്കുന്നു എന്നതിന്റെ സൂചകം മാത്രമാണ്. മഅ്ദനി മുസ്ലിം സമുദായത്തിലെ മതപണ്ഡിതനായതുകൊണ്ടാണ് ഇത്തരത്തില്‍ പീഢിപ്പിക്കപ്പെടുന്നതെന്ന്  ഞങ്ങള്‍ മനസ്സിലാക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ജനകീയ സമരങ്ങള്‍ക്കെതിരേയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ചമയ്ക്കുന്നതിനെതിരെ ഞങ്ങള്‍ ശക്തിയായി  പ്രതിക്ഷേധിക്കുന്നു. അബ്ദുല്‍ നാസര്‍ മഅദനിയെ എത്രയും പെട്ടെന്ന് നിരുപാധികം വിട്ടയക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദലിതുകള്‍ക്കെതിരെയും ആദിവാസികള്‍ക്കെതിരെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ ചമച്ച കള്ളക്കേസുകള്‍ എത്രയും വേഗം പിന്‍വലിക്കണം
പോലീസിന്റേയും ഭരണകൂടത്തിന്റേയും ഭാഷ്യങ്ങളെ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ മാധ്യമങ്ങളുടെ രീതി ഞങ്ങള്‍ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ തെഹല്‍ഖയിലെ കെ.കെ ഷാഹിനെയെപ്പോലെ ചില സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതും ഞങ്ങള്‍ മറക്കുന്നില്ല. കര്‍ണ്ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ വ്യാജമായി ചമച്ച സാക്ഷിമൊഴികളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഷാഹിനക്കെതിരേയും അന്യായമായി കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ് ഭരണകൂടം!. ഇത് പത്രസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്, ജനാധിപത്യ വിരുദ്ധവുമാണ്.
ഇന്ത്യയിലെ ഭരണ സംവിധാനത്തിലും പോലീസിലും മറ്റ് ഔദ്യോഗിക ഏജന്‍സികളിലും വര്‍ദ്ധിച്ചുവരുന്ന കാവിവത്കരണം ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. ഭരണകൂടവും ഏജന്‍സികളും മുസ്ലിം സമൂദായത്തെ മുഴുവന്‍ ഭീകരരായി മുദ്രചാര്‍ത്തുകയാണ്. ഇന്ത്യയിലെ  ആയിരക്കണക്കിന് മുസ്ലിം യുവാക്കള്‍ അന്യായമായി കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ വിവിധ ജയിലുകളിലായി കഴിയുന്നുണ്ട്. ഇത് നമ്മുടെ രാജ്യത്തെ നീതിവ്യവസ്ഥയ്ക്കും ജനാധിപത്യ സംവിധാനത്തിനും ലജ്ജാകരമാണ്. ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യവുമാണ്.
ഞങ്ങള്‍ രാജ്യത്തെ ഭരണകൂടത്തോടും എല്ലാ ഔദ്യോഗിക ഏജന്‍സികളോടും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു യോജിച്ച വിധത്തിലും മതേതരത്വവും ജനാധിപത്യവും ഉറപ്പിക്കുന്നതരത്തിലുമുള്ള നിലപാടുകളെടുക്കാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുനതിലൂടെ മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പ്

പ്രസ്ഥാവനയില്‍ ഒപ്പ് വച്ചവര്‍

കമല്‍ (സംവിധായകന്‍).
ടി.വി ചന്ദ്രന്‍ (സംവിധായകന്‍)
കെ.ആര്‍ മോഹന്‍ (ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാന്‍)
കെ.പി കുമാരന്‍ (സംവിധായകന്‍)
ലെനിന്‍ രാജേന്ദ്രന്‍ (സംവിധായകന്‍)
പിടി കുഞ്ഞിമുഹമ്മദ് (സംവിധായകന്‍)
ഡോ.എസ് ബിജു (സംവിധായകന്‍)
സി.എന്‍ വെങ്കിടേശ്വരന്‍ (ചലച്ചിത്ര നിരൂപകന്‍)
കെ.ജി ജയന്‍ (ക്യാമറ പേഴ്‌സന്‍)
ആര്‍.വി രമണി (ക്യാമറ പേഴ്‌സന്‍)
എം.ജെ രാധാകൃഷ്ണന്‍  (ക്യാമറ പേഴ്‌സന്‍)
ബി.അജിത് കുമാര്‍ (ഫിലിം എഡിറ്റര്‍)
ഷഹനാദ്  (ക്യാമറ പേഴ്‌സന്‍)
സണ്ണി ജോസഫ് (ക്യാമറ പേഴ്‌സന്‍)
വി.കെ ജോസഫ് (ചലച്ചിത്ര അക്കാഡമി മുന്‍ വൈസ് ചെയര്‍മാന്‍)
സജിത മഠത്തില്‍ (ചലച്ചിത്ര/ നാടക നടി)
നീലന്‍ (സിനിമാ നിരൂപകന്‍)
ബാബു ഭരദ്വാജ് (മീഡിയാ ആക്ടിവിസ്റ്റ്)
അംബികാ സുധന്‍ മങ്ങാട് (നോവലിസ്റ്റ്, കഥാകൃത്ത്)
രാജീവ് വിജയരാഘവന്‍ (സംവിധായകന്‍)
ഡോ.കെ ഗോപിനാഥ് (സംവിധായകന്‍)
ജി.പി രാമചന്ദ്രന്‍ (സിനിമാ നിരൂപകന്‍)
മധു ജനാര്‍ദ്ദനന്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍)
പി ബാബുരാജ് (ദോക്യുമെന്ററി സംവിധായകന്‍)
മണിലാല്‍ (സംവിധായകന്‍)
സി.ആര്‍ ചന്ദ്രന്‍ (റെക്കോഡിസ്റ്റ്)
വി.ആര്‍ ഗോപിനാഥ് (സംവിധായകന്‍)
എ.ജെ ജോജി (ഫോട്ടോഗ്രാഫര്‍)
എം വിജയകുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
സി.ആര്‍ വിജയകുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
എ മോഹന്‍കുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
മുഹമ്മദ് ശമീം (മീഡിയ ആക്ടിവിസ്റ്റ്)
ദീപേഷ് (സംവിധായകന്‍)
റാസി അഹമ്മദ് (ആര്‍ട്ട് ഡയറക്ടര്‍)
ദീപു (ഫിലിം മേക്കര്‍)
ശ്രീമിത്ത് (ഡോക്യൂമെന്ററി സംവിധായകന്‍)
കെ.സതീഷ്‌കുമാര്‍ (ആക്ടിവിസ്റ്റ്, ഫിലിം മേക്കര്‍)
സീന പനോളി (വിബ്ജിയോര്‍ കലക്ടീവ്)
മുജീബ് (വിബ്ജിയോര്‍ കലക്ടീവ്)

റഷീദ് മുട്ടുന്തല പി.ഡി.പി കാസര്‍കോട് ജില്ലാ സെക്രട്ടറി

റഷീദ് മുട്ടുന്തല പി.ഡി.പി കാസര്‍കോട് ജില്ലാ സെക്രട്ടറി
കാസര്‍കോട്: പി.ഡി.പി കാസര്‍കോട് ജില്ലാ സെക്രട്ടറിയായി റഷീദ് മുട്ടുന്തലയെ പി.ഡി.പി കാസര്‍കോട് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി അജിത് കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഐ.എസ്. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി.എം സുബൈര്‍ പടുപ്പ്, യുനൂസ് തളങ്കര, ഉബൈദ് മുട്ടുന്തല, അബ്ദുല്‍ റഹ്മാന്‍ പുത്തിഗെ, സാദിഖ് മുളിയടുക്കം, ആബിദ് മഞ്ഞംപാറ, അഷ്‌റഫ് കുമ്പഡാജെ, മൊയ്തു ബേക്കല്‍, മുസ്താഖ് ഉപ്പള, ബഷീര്‍, ഷാഫി പള്ളിക്കര തുടങ്ങിയവര്‍ സംസാരിച്ചു. അസീസ് മുഗു സ്വാഗതവും ഹാജി അബ്ദുല്‍ റഷീദ് മുട്ടുന്തല നന്ദിയും പറഞ്ഞു.

മാധ്യമപ്രവര്‍ത്തക ഷാഹിനയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പരാതി.

മാധ്യമപ്രവര്‍ത്തക ഷാഹിനയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പരാതി.

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തിരിച്ചറിയല്‍ പരേഡിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തക കെ. കെ. ഷാഹിനയെ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. ഷാഹിന സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. സുരക്ഷ നല്‍കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക ഡി.ജി.പിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ഷാഹിന അറിയിച്ചു.

കഴിഞ്ഞ ദിവസം കുടക് സോമവാര്‍പേട്ട തഹസില്‍ദാര്‍ ഓഫീസില്‍ തിരിച്ചറിയല്‍ പരേഡിനായാണ് ഷാഹിന എത്തിയത്. തഹസില്‍ദാര്‍ ഓഫീസില്‍ എത്തിയപ്പോള്‍ കേസിലെ സാക്ഷി യോഗാനന്ദയും ഉണ്ടായിരുന്നു. കൂടുതല്‍ പേര്‍ സംഘം ചേര്‍ന്ന് സ്ഥലത്ത് എത്തിയതോടെ സുരക്ഷ നല്‍കണമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിന് തയ്യാറായില്ലെന്ന് ഷാഹിന പറഞ്ഞു. തുടര്‍ന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബാംഗ്ലൂരിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മോഹന്‍ദാസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംരംക്ഷണം നല്‍കാന്‍ പോലീസ് തയ്യാറായതെന്നും ഷാഹിന പറഞ്ഞു. യോഗാനന്ദയുടെ നേതൃത്വത്തിലാണ് ആളുകള്‍ സംഘം ചേര്‍ന്നതെന്നും അവര്‍ പറയുന്നു.

കുശാല്‍ നഗറിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നു ബൈക്കിലാണ് ഷാഹിന കഴിഞ്ഞ വെള്ളിയാഴ്ച പത്ത് മണിക്ക് സോമവാര്‍പേട്ട തഹസില്‍ദാര്‍ ഓഫീസില്‍ എത്തിയത്. അഭിഭാഷകന്‍ വെങ്കിടേശിനോടൊപ്പം തഹസില്‍ദാറെ കാത്ത് ഓഫിസില്‍ നില്‍ക്കുകയായിരുന്നു. പുറത്ത് സംഘം ചേര്‍ന്ന് ചിലരുണ്ടായിരുന്നു. അപ്പോഴാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വന്ന് എങ്ങനെയാണ് വീട്ടിലേക്ക് മടങ്ങിപോകുന്നതെന്ന് ചോദിച്ചത്. സുഹൃത്തിന്റെ കാറില്‍ പോകുമെന്ന് പറഞ്ഞപ്പോള്‍ അതാണ് നല്ലതെന്നും സുരക്ഷാ കാരണത്താല്‍ ബൈക്കില്‍ പോകേണ്ടന്നും പറഞ്ഞു. പുറത്ത് കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ പോലീസിനോട് സംരംക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് -ഷാഹിന പറഞ്ഞു.

തിരിച്ചറിയല്‍ പരേഡിന് ശേഷം പുറത്തിറങ്ങിയ ഷാഹിനയെ പോലീസ് വാനില്‍ കയറ്റിയാണ് സോമവാര്‍ പേട്ട പോലീസ് അതിര്‍ത്തിയില്‍ നിന്നു പുറത്തെത്തിച്ചത്. പോലീസ് വാന്‍ തടയാനുള്ള ശ്രമവും ഉണ്ടായി. ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. എന്നാല്‍ തിരിച്ചറിയല്‍ പരേഡിനായി ഷാഹിനയെ കൊണ്ടു വന്ന കാര്യം സ്ഥിരീകരിച്ച പോലീസ് ആക്രമണശ്രമത്തെ കുറിച്ച് വ്യക്തമാക്കാന്‍ തയ്യാറായില്ല. കേസെടുത്തത് മുതല്‍ ഷാഹിനയോട് പോലീസ് മോശമായാണ് പെരുമാറുന്നതെന്ന് ഷാഹിനയുടെ അഭിഭാഷകനും ആരോപിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിയായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദു നാസര്‍ മഅദനിക്കെതിരെ മൊഴി നല്‍കിയ സാക്ഷികളായ യോഗാനന്ദ, റഫീക്ക് എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സോമവാര്‍ പേട്ട പോലീസ് സറ്റേഷനിലും സിദ്ധാപുര പോലീസ് സറ്റേഷനിലുമായി രണ്ട് കേസുകളാണ് ഷാഹിനക്കെതിരെയുള്ളത്. ഈ കേസില്‍ കര്‍ണാടക ഹൈക്കോടതി ഷാഹിനക്ക് മുന്‍ കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഓപ്പന്‍ മാഗസിന്റെ അസി.എഡിറ്ററാണ് ഷാഹിന.

Monday, December 12, 2011

കോയമ്പത്തൂര്‍ പ്രസ് ക്ല്ബ് കേസ് തള്ളി : മജിസ്ട്രേട്ട് കോടതി

കോയമ്പത്തൂര്‍ പ്രസ് ക്ല്ബ് കേസ് തള്ളിയതായി  കോയമ്പത്തൂര്‍  ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി.


കോയമ്പത്തൂര്‍: ബംഗളുരു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രസ് ക്ളബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത തമിഴ്നാട് പൊലീസിന്‍െറ നടപടി അംഗീകരിക്കാനാവില്ളെന്നും കേസ് തള്ളിയതായും കോയമ്പത്തൂര്‍ എട്ടാമത് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി.
അന്വേഷണം നടത്തുന്ന പ്രത്യേക സി.ബി.സി.ഐ.ഡി വിഭാഗം ഉദ്യോഗസ്ഥരെ ചേമ്പറില്‍ വിളിപ്പിച്ചാണ് മജിസ്ട്രേട്ട് അരുണാചലം ഇക്കാര്യമറിയിച്ചത്. മഅ്ദനിയെ ഇനിയും ഈ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. ബംഗളുരു ജയിലില്‍ ചെന്ന് മഅ്ദനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഘത്തിന് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് നടപ്പാക്കാനായില്ല.
ഓരോ സിറ്റിങ്ങിലും അന്വേഷണ ഉദ്യോഗസ്ഥര്‍ സാങ്കേതിക തടസവാദം പറഞ്ഞ് ഒഴിയുകയായിരുന്നു. മൂന്നു മാസത്തിനിടെ നാലു തവണയാണ് കേസ് മാറ്റിയത്. 2002 ഡിസംബര്‍ 30നാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.
കോയമ്പത്തൂര്‍ ജയിലില്‍ അധികൃതര്‍ മഅ്ദനിയെ കടുത്ത പീഡനത്തിന് ഇരയാക്കുന്നതായ വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് പ്രസ്ക്ളബിന് മുന്നിലെ പബ്ളിക് ടെലഫോണ്‍ ബൂത്തില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
കേസില്‍ ആകെ ആറു പ്രതികളാണുള്ളത്. പ്രസ്ക്ളബ് പരിസരത്ത് സ്ഫോടകവസ്തു കണ്ടെടുക്കുമ്പോള്‍ മഅ്ദനി ജയിലിലായിരുന്നു. കോയമ്പത്തൂര്‍ ജയിലില്‍ കഴിയവെ മഅ്ദനിക്കെതിരെ നടപടിയെടുക്കാതിരുന്ന പൊലീസ് വര്‍ഷങ്ങള്‍ക്കുശേഷം പ്രതി ചേര്‍ത്തത് ദുരൂഹത ഉയര്‍ത്തിയിരുന്നു.
ഇതിന്‍െറ ഭാഗമായി കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നൗഷാദ്, ഷബീര്‍ എന്നിവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് മൊഴിയെടുത്തു.
തമിഴ്നാട്ടില്‍ ഭരണമാറ്റം ഉണ്ടായതിനുശേഷം ചില ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ചാണത്രെ മഅ്ദനിയെ ധൃതിപിടിച്ച് കേസില്‍ ഉള്‍പ്പെടുത്തിയത്.

Saturday, December 10, 2011

ഇടത് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം -പി.ഡി.പി


കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രസ്താവന: ഇടത് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം -പി.ഡി.പി
 

മലപ്പുറം: കേരളത്തിലെ ശല്യക്കാരനായതിനാലാണ് അബ്ദുനാസര്‍ മഅ്ദനിയെ ഇടതുസര്‍ക്കാര്‍ പിടിച്ച് കര്‍ണാടകക്ക് കൈമാറിയതെന്ന മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡയുടെ പ്രസ്താവന സംബന്ധിച്ച് ഇടത് നേതാക്കള്‍ നിലപാട് വ്യ...ക്തമാക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരള സര്‍ക്കാറിന്‍െറ പക്കല്‍ മഅ്ദനിക്കെതിരെ തെളിവുണ്ടായിരുന്നുവെന്നും കര്‍ണാടക മുഖ്യമന്തി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കണം. മഅ്ദനിക്കെതിരെ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയാണ് സദാനന്ദ ഗൗഡ ചെയ്യേണ്ടത്.
കര്‍ണാടക കോടതിയിലും സുപ്രീംകോടതിയിലും നിലവിലുള്ള ഒരു കേസില്‍ അദ്ദേഹം നടത്തിയ പ്രസ്താവന കോടതിയലക്ഷ്യവും പദവിക്ക് നിരക്കാത്തതുമാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അജിത്കുമാര്‍ ആസാദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി. കേന്ദ്രകമ്മിറ്റി അംഗം നിസാര്‍ മേത്തര്‍, മലപ്പുറം ജില്ലാ പ്രസിഡന്‍റ് അലി കാടാമ്പുഴ എന്നിവരും പങ്കെടുത്തു.

മഅ്ദനിയുടെ കാര്യത്തില്‍ സര്‍ക്കാരുകളുടെ സമീപനം ഭീരുത്വപരം -കൃഷ്ണയ്യര്‍

മഅ്ദനിയുടെ കാര്യത്തില്‍ സര്‍ക്കാരുകളുടെ സമീപനം ഭീരുത്വപരം -ജസ്റ്റീസ് കൃഷ്ണയ്യര്‍


കൊച്ചി-കോയമ്പത്തൂര്‍ ജയിലില്‍ 9 വര്‍ഷവും ഇപ്പോള്‍ ഒരു വര്‍ഷമായി ബാഗ്ലൂര്‍ ജയിലിലും കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ സര്‍ക്കാരുകളുടെ സമീപനം ഭീരുത്വപരമാണെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു മഅ്ദനിയെ മുന്‍ നിര്‍ത്തി ചില മനുഷ്യവകാശദിന ചിന്തകള്‍ എന്ന വിഷയത്തില്‍ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം സ...ംഘടപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉത്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിചാരണ തുടങ്ങാത്ത കേസില്‍ ജാമ്യം പോലും അനുവദിക്കാതെ അനന്തമായി ജയിലില്‍ പാര്‍പ്പിക്കുന്നത് നീതി നിഷേധമാണ്.മഅ്ദനി ഉള്‍പ്പെടെ കോടിക്കണക്കിന് ആളുകള്‍ക്ക് നീതി നല്‍കുന്നതില്‍ പരാജയപ്പെട്ട നീതിന്യായ വ്യവസ്ഥ കളങ്കിതപ്പെട്ടു. മഅ്ദനിയെ മോചിപ്പിക്കാന്‍ ആവിശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതുമെന്ന് അദ്ദേഹം പറഞ്ഞു.കുറ്റം തെളിയിക്കപ്പെടും വരെ ആരും കുറ്റവാളിയായി കാണാനാവില്ലെന്ന ക്രിമിനല്‍ നടപടി വ്യവസ്ഥകള്‍ മഅ്ദനിയുടെ കാര്യത്തില്‍ ലംഘിക്കപ്പെടുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച ജസ്റ്റീസ് പി കെ ഷംസുദീന്‍ അഭിപ്രയാപ്പെട്ടു.പലകേസുകളിലും അന്വഷണ ഉദ്യോഗസ്ഥന്‍ മാര്‍ മുന്‍ധാരണയോടയാണ് പ്രവര്‍ത്തിക്കുന്നത്.മഅ്ദനിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്എവിടെയെങ്കിലും ബോംബ് സ്‌ഫോടനം ഉണ്ടായാല്‍ അതിന് പിന്നില്‍ ഒരു പ്രതേക വിഭാഗമാണെന്ന നിലപാടിലേക്കാണ് അന്വഷണ ഉദ്യോഗസ്ഥര്‍ എത്തിചേരുന്നത്.മലേഗാവ് സംഭവത്തില്‍ പ്രതിഫലിച്ചത് അന്വഷണ ഉദ്യോഗസ്ഥരുടെ ഈ സമീപനമാണ് 9 വര്‍ഷക്കാലം കോയമ്പത്തൂര്‍ ജയിലില്‍ ദുരിതം അനുഭവിച്ച മഅ്ദനിയെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്നത് അന്യായമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു ലോയേര്‍സ് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ.ലെസ്ലി ജോസഫ്, അഡ്വ.കുഞ്ഞ്‌മൊയ്തീന്‍കുട്ടി,മുഹമ്മദ് റജീബ്,അഡ്വ.സെയത് മുഹമ്മദ്, ടികെ ഹുസൈന്‍,അഡ്വ.അലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Friday, December 9, 2011

ഉപവാസ സമരം സുബൈര്‍ സബാഹി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം രക്ത സാക്ഷി മണ്ഡപത്തില്‍ ഉപവാസ സമരം സുബൈര്‍ സബാഹി ഉദ്ഘാടനം  ചെയ്തു 



അവകാശം നിഷേധിക്കപ്പെട്ട അടിസ്ഥാന  വര്‍ഗങ്ങള്‍ക്ക് വേണ്ടി ശബ്തിച്ചതിന്റെ പേരില്‍ നീതി യും   മനുഷ്യാവകാശങ്ങളും നിഷേതിച്  പീടിപ്പിക്കപെടുന്ന അബ്ദുല്‍ നാസര്‍ മദനി ക്ക് നീതി ലബ്യമാക്കനമെന്നാവശ്യപ്പെട്ടു കൊണ്ട്  ലോക മനുഷ്യാവകാശ ദിനമായ ഇന്ന് തിരുവനന്തപുരം രക്ത സാക്ഷി മണ്ഡപത്തില്‍ പി ഡി പി പ്രവര്‍ത്തകര്‍ ഉപവസിക്കുന്നു ... ഉപവാസ സമരം സുബൈര്‍ സബാഹി ഉദ്ഘാടനം  ചെയ്തു

Thursday, December 8, 2011

പി.ഡി.പി തൃശൂര്‍ ജില്ലാ കണ്‍വെന്ഷന്‍ ഡിസംബര്‍ 11 ന്

പി.ഡി.പി തൃശൂര്‍ ജില്ലാ കണ്‍വെന്ഷന്‍ ഡിസംബര്‍ 11 ന്
  പി ഡി പി തൃശൂര്‍ ജില്ലാ കണ്‍ വെന്ഷന്‍ ഡിസംബര്‍ 11 ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ അലങ്കാര്‍ ഓടിടോരിയത്തില്‍ നടക്കും .  പി ഡി പി സെന്‍ട്രല്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗം കെ ഇ അബ്ദുള്ള കണ്‍വെന്‍ഷന്‍ നിയന്ത്രിക്കും എന്നും എല്ലാ പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ എത്തി ചേരണം എന്നും  ഭാരവാഹികള്‍ അറിയിച്ചു .

പി.ഡി.പി പുതുക്കാട് ടോള്‍ ബൂത്ത്‌ ഉപരോധിച്ചു

പി.ഡി.പി പുതുക്കാട് ടോള്‍ ബൂത്ത്‌ ഉപരോധിച്ചു

തൃശൂര്‍ : പി ഡി പി തൃശൂര്‍ ജില്ലാ സെക്രട്ടെറി സലിം മൌലവിയുടെയും ജില്ലാ ജോയിന്‍ സെക്രട്ടെറി മജീദ്‌ മുല്ലക്കരുടെയും നേത്രത്വത്തില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ നാഷണല്‍ ഹൈവേ പാലിയേക്കര ടോള്‍ ഉപരോധിച്ചു. സംയുക്ത സമര സമിതിയുടെ തുടര്‍ന്നുള്ള എല്ലാ സമര പരിപാടികള്‍ക്കും പി.ഡി.പി തൃശൂര്‍ ജില്ലാ കമ്മിറ്റി പിന്തുണയും പ്രഖ്യാപിച്ചു.

മഅദനിക്ക് തുടര്‍ചികിത്സ ലഭ്യമാക്കണം : പി ഡി പി

മഅദനിക്ക് തുടര്‍ചികിത്സ ലഭ്യമാക്കണം : പി ഡി പി

മലപ്പുറം: കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് തുടര്‍ചികിത്സ നല്‍കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് പി.ഡി.പി ജില്ലാ എക്‌സി. കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മഅദനിക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ 10ന് കോട്ടയ്ക്കലില്‍ നടക്കുന്ന പി.ഡി.പി ഉത്തരമേഖലാ ജനജാഗ്രതാറാലി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ അലി കാടാമ്പുഴ അധ്യക്ഷതവഹിച്ചു. ജഅഫറലി ദാരിമി, ഗഫൂര്‍ വാവൂര്‍, അബ്ദുല്‍ബാരിര്‍ശാദ്, അസീസ് വെളിയങ്കോട് എന്നിവര്‍ പ്രസംഗിച്ചു.

Monday, December 5, 2011

ബാബരീ...... മറക്കില്ല നിന്നെ മരിക്കുവോളം ...........

ബാബരീ...... മറക്കില്ല നിന്നെ മരിക്കുവോളം ...........


ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമെന്ന് നാഴികക്ക് നാല്പതു വട്ടം മാലോകരോട്  തമ്പുരാക്കന്മാര്‍ വിളിച്ചു പറയുന്ന  ഇന്ത്യ മഹാ രാജ്യത്ത് , മതേതരത്വത്തിന്റെ മകുടോതാഹരണമായി തല ഉയര്‍ത്തി നിന്നിരുന്ന  ബാബരി മസ്ജിദ് .... ലോകത്തോട്‌ അല്ലഹുനിന്റെ തക്ബീര്‍ ധ്വനികള്‍ മുഴക്കിയിരുന്ന ആ മിനാരങ്ങള്‍ ..... ഏക ഇലാഹായ അല്ലാഹുവിനു തന്റെ നെറ്റിത്തടം വിശ്വാസികള്‍ പതിച്ചു സുജൂദ് ചെയ്തിരുന്നു ബാബരിയുടെ മുസല്ല വിരിച്ച ആ അകത്തളങ്ങള്‍  ...... തക്ബീരുകളും  തഹ്ലീലുകളും ദിക്റുകളും സ്വലാതുകളും എല്ലാമായി ഭക്തി നിര്‍ബരമായിരുന്ന ആ ബാബരിയുടെ ചിത്രം ഓര്‍മ്മയുണ്ടോ നിങ്ങള്ക്ക് ..???

ഏ ...ബാബരീ ....രാമനും മുഹമ്മദും തോമസും എല്ലാം കൈ കോര്‍ത്ത്‌ നടന്നിരുന്ന , തോളോട് തോള്‍ ചെര്‍ന്നിരുന്നിരുന്ന കാലത്താണ് വിറളി പിടിച്ച ഒരു പറ്റം ഫാഷിസ്റ്റു കാപാലികര്‍ നിന്നെ തകര്‍ക്കു മെന്നു പ്രക്യാപിച്ചത് ..... സമയവും ദിവസവും വര്‍ഷവും എല്ലാം പ്രഖ്യാപിച്ചു നിന്നെ തകര്‍ക്ക് മെന്നു പറഞ്ഞപ്പോളും  ഞങ്ങള്‍ കരുതി ഞങ്ങളുടെ രക്ത തുള്ളികള്‍ വിയര്‍പ്പു തുള്ളികലാക്കി അധ്വാനിച്ചു കിട്ടുന്ന തുട്ടുകള്‍ നികുതി കൊടുക്കുമ്പോള്‍ ആ പണം കൊണ്ട് ശബളം നല്‍കുന്ന പോലീസുകാരും അധികാരി വര്‍ഗ്ഗവും നിന്നെ സംരക്ഷിക്കുമെന്ന് .... പക്ഷെ എല്ലാം വെറുതെ ആയിരുന്നു ബാബരീ ..... നിന്റെ അകത്തളങ്ങളിലേക്ക് കയ്യില്‍ പിക്കാസും , മന്‍വെട്ടിയും , കുന്താണിയും, ശൂലവും എല്ലാമായി സവര്‍ണ്ണ ഫാഷിസ്റ്റു കോമരങ്ങള്‍ ഓടി അടുത്തപ്പോളും, നിന്റെ മിനാരങ്ങളിലേക്ക് കയറി നിന്ന് കൊണ്ട് നിന്നെ ഓരോന്ന് ഓരോന്നായി തകര്‍ത് തരിപ്പനമാക്കിയപ്പോളും അധികാരവും സമ്പത്തും നിനക്കായി നല്‍കാന്‍ കയ്യിലില്ലാതിരുന്ന ഞങ്ങള്‍ക്ക്  അതെല്ലാം കണ്ടു നെഞ്ച് പൊട്ടുന്ന വേദനയോടെ പൊട്ടി കരയാനേ കഴിഞ്ഞുള്ളൂ  ബാബരീ ........മാപ്പ് .....മഹ്ഷരയിലെ രബ്ബിന്റെ കോടതിയില്‍ നീ ഞങ്ങള്‍ക്കെതിരെ സാക്ഷി പറയല്ലേ ബാബരീ .......

ഞങ്ങള്‍ക്ക് വേണ്ടി വാധിക്കുമെന്നു കരുതിയ ...അതിനായി അധികാരതിലെക്കയച്ചവര്‍ ഒരു വാക്ക് പോലും മിണ്ടാതെ അതികാരത്തിന്റെ അപ്പ കഷ്ണത്തില്‍ കടിച്ചു തൂങ്ങുകയായിരുന്നു ..... ഇന്നും ഈ നിമിഷം വരെയും സമുദായത്തിന്റെ ആ കുത്തക പാര്‍ടി ഒരു വാക്ക് പോലും നിനക്കായി മിണ്ടിയിട്ടില്ല ബാബരീ .......

ബാബരീ ...നിനക്കോര്‍മ്മയുണ്ടോ .. നിന്‍റെ തകര്‍ച്ചക്ക് ശേഷം നിനക്കായി ഏറ്റവും കൂടുതല്‍  വാദിച്ച ഒരു വിഗലാങ്ങനായ ഒരു ധീര  മനുഷ്യനെ .... ജനാസ പോലെ നാല് പേര്‍ വീല്‍ ചെയര്‍ താങ്ങി പിടിച്ചു വേദിയിലേക്ക് കൊണ്ട് വരുമ്പോളും ആ നാവുകളില്‍ നിന്നും നിനക്കായി കൊടുങ്കാറ്റു  പോലെയാണ് ഇവിടത്തെ ഫാഷിസ്റ്റു  ദുഷക്തികളോട് അദ്ദേഹം വാദിച്ചത് .....കേരളത്തിന്റെ മണ്ണില്‍ നിനക്കായി ഏറ്റവും കൂടുതല്‍ വാദിച്ച ...നിന്റെ പുനര്‍ ജീവിതത്തിനു അയോധ്യയിലേക്ക് മാര്‍ച്ച്‌ നടത്തിയ അധെഹതിനെ ഇവരെല്ലാം കൂടി തടവറയില്‍ അടച്ചു നിനക്കായുള്ള ശബ്തത്തെ ഇല്ലായ്മ ചെയ്യാന്‍  ശ്രമിക്കുന്നു ബാബരീ....... എന്നിട്ടും തളരാതെ ഞങ്ങളുണ്ട്  ബാബരീ നിന്‍റെ പുനര്‍ ജീവിതത്തിനു ആ ശബ്തത്തിന്റെ തുടര്‍ച്ചയായി .... ഇവര്‍ക്ക് അറിയില്ലല്ലോ ബാബരീ ... ആ മഅദനി അനേകായിരം മദനിമാരെ ലോകത്തിനു സമ്മാനിച്ചിട്ടുണ്ട് എന്ന് ......

ഇല്ല ബാബരീ ..... നിന്നെ മറക്കാന്‍ ഞങ്ങള്‍ക്ക് കഴിയുകയില്ല ....  ഈ ശരീരത്തിലൂടെ രക്തം എത്ര കാലം ചലിക്കുന്നുണ്ടോ അത്രയും കാലം , ഈ ശരീരത്തില്‍ ശ്വാസോച്ച്വാസം നിലക്കുന്ന കാലം എന്നാണോ അത് വരെയും ,  തളരാത്ത മനസ്സുമായി ഉറച്ചു ചുവടുകളുമായി ഞങ്ങളുണ്ടാകും  ബാബരീ ...നിന്നെ പുനര്‍ ജീവിപ്പിക്കാനായി ... ആരെല്ലാം മറക്കാന്‍ പറഞ്ഞാലും ...മറപ്പിക്കാന്‍ സമുധയതിന്റെ  കുത്തക പാര്ടിക്കാര്‍ ശ്രമിച്ചാലും  നിന്നെ മറക്കാതെ ......മരിക്കാത്ത ഓര്‍മ്മകളുമായി ഞങ്ങളുണ്ടാകും നിനക്കായി ......

ഇല്ലാ... ബാബരീ ...മറക്കില്ല നിന്നെ മരിക്കുവോളം ......


അംജദ് ഖാന്‍ പാലപ്പിള്ളി




Sunday, December 4, 2011

പി ഡി പി നാളെ ടോള്‍ ബൂത്തും ഹൈ വേ യും ഉപരോധിക്കും

 പി ഡി പി നാളെ ടോള്‍ ബൂത്തും ഹൈ വേ യും ഉപരോധിക്കും
 
  
തൃശൂര്‍ :  അങ്കമാലി - മണ്ണുത്തി ഹൈവേ യില്‍  പാലിയെക്കരയില്‍ നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന  ടോള്‍ പിരിവിനെതിരെ പി ഡി പി നാളെ രാവിലെ 7  മണിക്ക് ടോള്‍ ബൂത്തും ഹൈ വേ യും ഉപരോധിക്കും . ഉപരോധ സമരം പി ഡി പി   സെന്‍ട്രല്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗം കെ ഇ അബ്ദുള്ള ഉദ്ഘാടനം  ചെയ്യും .
 
ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും ജനാതിപത്യ വിശ്വാസികളും ഈ ജനകീയ സമരത്തില്‍ അണിചെരണം എന്നും  ഭാരവാഹികള്‍ അറിയിച്ചു

Saturday, December 3, 2011

പി ഡി പി കുമളി ചെക്ക് പോസ്റ്റ്‌ ഉപരോധം : ഒരു നാടിന്‍റെ മുഴുവന്‍ പ്രതിഷേതമായി മാറി

പി ഡി പി കുമളി ചെക്ക് പോസ്റ്റ്‌ ഉപരോധം : 
ഒരു നാടിന്‍റെ മുഴുവന്‍ പ്രതിഷേതമായി മാറി 
 
 
മുല്ലപ്പെരിയാര്‍  വിഷയത്തില്‍  "ജീവന്‍ തരൂ ...വെള്ളം തരാം""  എന്നാ മുദ്രാവാഖ്യവുമായി പി ഡി പി സംഗടിപ്പിച്ച കുമളി ചെക്ക് പോസ്റ്റ്‌ ഉപരോധം ഒരു നാടിന്‍റെ മുഴുവന്‍ പ്രതിഷേതമായി മാറി . ജനകീയ സാന്നിധ്യം കൊണ്ട് വളരെ ശക്തമായ സമര മാണ് ചെക്ക് 
പോസ്റ്റിനു മുന്നില്‍ പി ഡി പി സംഗടിപ്പിച്ചത് . 
 
 ഡാമിന്റെ തകര്‍ച്ചയോടെ 40  ലക്ഷം  വരുന്ന മനുഷ്യരുടെ 
ജീവന്‍ അപഹരിക്കാം എന്നിരിക്കെ ഇതിനൊരു പരിഹാരം 
കാണാതെ ചര്‍ച്ചയുടെയും , കേന്ദ്ര ഇടപെടലുകളുടെയും 
പേര് പറഞ്ഞു ഒളിച്ചു കളിക്കാനാണ് 
 ഇനിയും ഭരണ കൂടങ്ങളുടെ നീക്കം എങ്കില്‍ പി ഡി പി യുടെ നേതൃത്വത്തില്‍ വന്‍ ജനകീയ പ്രക്ശോപതിനായിരിക്കും ഭരണകൂടം നേരിടേണ്ടി വരിക എന്നും ഈ സമരം ശക്തമായ ഒരു സൂജന മാത്രമാണെന്നും  ഉപരോധസമരം ഉദ്ഘാടനം ചെയ്തു കൊണ്ട്  വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു .
 
 പി ഡി പി സംസ്ഥാന ഭാരവാഹികളായ സുബൈര്‍ സബാഹി,മുഹമ്മദ് റജീബ്,മാഹിന്‍ ബാദുഷാ മൗലവി,ജില്ല പ്രസിഡന്റ് സുലൈമാന്‍ തൊടുപുഴ എന്നിവര്‍ സംസാരിച്ചു

പി ഡി പി അഡ്വക്കറ്റ് ജനറല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

പി ഡി പി അഡ്വക്കറ്റ് ജനറല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി


 

കൊച്ചി.കേരളഹൈക്കോടതിയില്‍ തമിഴ്‌നാട് അനുകൂലമായി നിലപാട് സ്വീകരിച്ച് അഡ്വക്കറ്റ് ജനറലിനെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് പി ഡി പി അഡ്വക്കറ്റ് ജനറല്‍ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.ഹൈക്കോടതിക്ക് മുന്നില്‍ പി ഡി പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് മാര്‍ച്ച് ഉത്ഘാടനം ചെയ്തു.തമിഴ്‌നാടിന് വിടുപണി ചെയ്യുന്ന എ ജിയെ എത്രയും പെട്ട...െന്ന് പുറത്താക്കണം.സംസ്ഥാനത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ്.ഞെട്ടലോടെയാണ്‌കേരളജനത ഈ വാര്‍ത്ത കേട്ടത്.അദ്ദേഹത്തിനെ പുറത്താക്കന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ അഭിമുഖികരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസമിതി അംഗം കെ കെ ബീരാന്‍കുട്ടി,പി ഡി പി ജില്ല പ്രസിഡന്റ് മുജീബ് റഹ്മാന്‍ ജില്ലാ ഭാരവാഹികളായ നൗഷാദ് പാറാക്കാടന്‍,ജമാല്‍ കുഞ്ഞിനിക്കര,തുടങ്ങിയവര്‍ നേതൃത്വം നല്‍കി

മഅദനികെതിരെയുള്ള പീഡനം : കേന്ദ്ര മനുഷ്യാവാകാശ കമ്മീഷനെ തെറ്റിദരിപ്പിക്കാന്‍ നീക്കം

മഅ്ദനിക്ക് ജയിലില്‍ പീഡനമില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട്

ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുന്നില്ളെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട്. ജയിലില്‍ മഅ്ദനിക്ക് ചില അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ അനുഭവിക്കുന്നില്ളെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം ജയിലിലെത്തി തെളിവെടുത്തശേഷമാണ് കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. പീഡനം അനുഭവിക്കുന്നില്ളെന്ന് മഅ്ദനി നേരിട്ട് കമീഷനോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്ര മനുഷ്യാവകാശ കമീഷന് സമര്‍പ്പിക്കും. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗങ്ങളാണ് ജയിലിലെത്തി അന്വേഷണം നടത്തിയത്. മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയും ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ഭാരവാഹികളും പി.ഡി.പി നേതാക്കളും എറണാകുളത്തുവെച്ച് കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി പി.ഡി.പി പ്രവര്‍ത്തകര്‍ കേന്ദ്ര മനുഷ്യാവകാശ കമീഷന് കത്തുകള്‍ അയച്ചിരുന്നു. ജയില്‍മുറിയില്‍ ഹാലജന്‍ ബള്‍ബുകള്‍ രാത്രിയിലും പ്രകാശിപ്പിച്ച് ഉറക്കം നഷ്ടപ്പെടുത്തുന്നതായും വേണ്ടവിധം ചികില്‍സ നല്‍കുന്നില്ളെന്നും കാട്ടിയാണ് മഅ്ദനിയുടെ ബന്ധുക്കളും ഫോറം, പി.ഡി.പി ഭാരവാഹികളും പരാതി നല്‍കിയത്. ഈ പരാതി സംസ്ഥാന കമീഷന് അയച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ജയിലിലെത്തി തെളിവെടുപ്പ് നടത്തുകയും റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തത്.

അതേസമയം, മഅ്ദനി നിരവധി രോഗങ്ങളുടെ പിടിയിലാണ് ഇപ്പോഴും. സുപ്രീം കോടതി നിര്‍ദേശപ്രകാരം ആയുര്‍വേദ ചികിത്സ നല്‍കിയെങ്കിലും തുടര്‍ ചികിത്സകള്‍ നല്‍കാന്‍ നടപടിയുണ്ടായിട്ടില്ല.
സുരക്ഷയുടെ പേരുപറഞ്ഞ് ഹാലജന്‍ ബള്‍ബുകള്‍ ഇപ്പോഴും രാത്രിയില്‍ തെളിച്ചിടുന്നുണ്ടെന്നും ആരോപണമുണ്ട്. ഈ വിഷയങ്ങളെല്ലാം നിലനില്‍ക്കെയാണ് ജയിലില്‍ മഅ്ദനി ബുദ്ധിമുട്ടൊന്നും അനുഭവിക്കുന്നില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

Friday, December 2, 2011

എ ജി സ്വീകരിച്ചത് ഒറ്റുകാരന്റെ റോള്‍- പി ഡി പി

എ ജി സ്വീകരിച്ചത് ഒറ്റുകാരന്റെ റോള്‍-പി ഡി പി
കൊച്ചി.സംസ്ഥാനതാല്പര്യത്തിനും ജനവികാരത്തിനും വിരുദ്ധമായി പ്രവര്‍ത്തിച്ച അഡ്വക്കറ്റ് ജനറലിനെ താല്സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നടപടികള്‍ കേരളസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പി ഡി പി ആവിശ്യപ്പെട്ടു.ദയരഹിതവും മനുഷ്യത്വവിരുദ്ധവുമായ തമിഴ്‌നാടിന്റെ വാദങ്ങള്‍ക്ക് പിന്‍ബലമെകുന്ന രീതിയില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഭരണാഘടനാ സ്ഥാനത്ത് ഇരുന്ന് കേരളാ സര്‍ക്കാരിന്റെ താല്പര്യത്തെ ഹനിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത അഡ്വക്കറ്റ് ജനറലിന് തല്‌സഥാനത്ത് തുടരാന്‍ ധാര്‍മികമായി അവകാശം ഇല്ല.ഭൗമശാസ്ത്രവിദഗ്ദരും ദുരന്തനിവാരണ വകുപ്പിലെ വിദഗ്ദരുടെയും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഭീതിയോടെ കഴിയുന്ന ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കാതെ ഒറ്റുകാരന്റെ റോള്‍ സ്വീകരിച്ച അഡ്വക്കറ്റ് ജനറലിനെ ഉടനടി പുറത്താക്കണം.


 മുല്ലപ്പെരിയാര്‍വിഷയത്തില്‍ തമിഴ്‌നാട് സ്വീകരിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ച് കൊണ്ട് ഇന്ന് പതിനൊന്ന് മണിക്ക് പി ഡി പി പ്രവര്‍ത്തകര്‍ കുമളി ചെക്ക് പോസ്റ്റ് ഉപരോധിക്കുമെന്നും പി ഡി പി സംസ്ഥാന സെക്രട്ടരി മുഹമ്മദ് റജീബ് അറിയിച്ചു

മുല്ലപ്പെരിയാര്‍: പി.ഡി.പി. കുമളി ചെക്ക്‌പോസ്റ്റ് ഉപരോധിക്കും

മുല്ലപ്പെരിയാര്‍: പി.ഡി.പി. കുമളി ചെക്ക്‌പോസ്റ്റ് ഉപരോധിക്കും
തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരുകള്‍ നിസ്സംഗത അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നും പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് കുമളി ചെക്ക്‌പോസ്റ്റ് ഉപരോധിക്കും. അണക്കെട്ടിന്റെ പ്രശ്‌നം അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനമെടുക്കുന്നതുവരെ പി.ഡി.പി. നിരന്തര സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി മാഹിന്‍ ബാദുഷ മൗലവി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കുടയത്തൂര്‍ കരീം, ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എം.സുലൈമാന്‍, സെക്രട്ടറി നജീബ് കളരിക്കല്‍, കെരിം ആലക്കോട്, എം.കെ.പരീത്, പി.എ.ചൈതീന്‍ എന്നിവര്‍ പങ്കെടുത്തു.

Thursday, December 1, 2011

മഅദനി : ജന ജാഗ്രത റാലിയും മനുഷ്യാവകാശസമ്മേളനവും ഡിസം ; 10 ന് കോട്ടക്കലില്‍

മഅദനി : ജന ജാഗ്രത റാലിയും മനുഷ്യാവകാശ 
സമ്മേളനവും ഡിസം:10 ന് കോട്ടക്കലില്‍ 

അബ്ദുല്‍ നാസര്‍ മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനും 
നീതി നിഷേതത്തിനും എതിരെ  ജനകീയ മുന്നേറ്റം
 ഉയര്ത്തി  കൊണ്ട്  വരുന്നതിന്‍റെ   ഭാഗമായി  ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 നു ഉത്തര മേഖല ഡിവിഷ്യനു കീഴില്‍ നടത്തപ്പെടുന്നു മഅദനി ജന ജാഗ്രത റാലിയും മനുഷ്യാവകാശ സമ്മേളനവും ഡിസംബര്‍ 10  നു മലപ്പുറം കോട്ടക്കലില്‍ നടക്കും .
 വൈകുന്നേരം 3 മണിക്ക് എടരിക്കോട് നിന്നും ആരംഭിക്കുന്ന റാലി 5 മണിക്ക് കോട്ടക്കലില്‍ സമാപിക്കും . തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളന ത്തിലും  ജന ജാഗ്രത റാലിയിലും എല്ലാ പി ഡി പി പ്രവര്‍ത്തകരും ജനാതിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍   അജിത്‌  കുമാര്‍ ആസാദ് , ജനറല്‍ കണ്‍വീനര്‍ നിസാര്‍ മേത്തര്‍, ട്രഷറര്‍ അലി കാടാമ്പുഴ എന്നിവര്‍ അറിയിച്ചു  .