റഷീദ് മുട്ടുന്തല പി.ഡി.പി കാസര്‍കോട് ജില്ലാ സെക്രട്ടറി
കാസര്‍കോട്: പി.ഡി.പി കാസര്‍കോട് ജില്ലാ സെക്രട്ടറിയായി റഷീദ് മുട്ടുന്തലയെ പി.ഡി.പി കാസര്‍കോട് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി അജിത് കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഐ.എസ്. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി.എം സുബൈര്‍ പടുപ്പ്, യുനൂസ് തളങ്കര, ഉബൈദ് മുട്ടുന്തല, അബ്ദുല്‍ റഹ്മാന്‍ പുത്തിഗെ, സാദിഖ് മുളിയടുക്കം, ആബിദ് മഞ്ഞംപാറ, അഷ്‌റഫ് കുമ്പഡാജെ, മൊയ്തു ബേക്കല്‍, മുസ്താഖ് ഉപ്പള, ബഷീര്‍, ഷാഫി പള്ളിക്കര തുടങ്ങിയവര്‍ സംസാരിച്ചു. അസീസ് മുഗു സ്വാഗതവും ഹാജി അബ്ദുല്‍ റഷീദ് മുട്ടുന്തല നന്ദിയും പറഞ്ഞു.
No comments:
Post a Comment