ഞങ്ങള്‍ സിനിമാ പ്രവര്‍ത്തകരും ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്ഥാവന.
അബ്ദുല്‍ നാസര്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അദ്ദേഹത്തെ പിന്തുണക്കുന്നവരേയും കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂരമായി പീഢിപ്പിക്കുന്നതില്‍ ഞങ്ങള്‍ നടുക്കം രേഖപ്പെടുത്തുന്നു. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒന്‍പതു വര്‍ഷക്കാലത്തിലേറെ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്നു കോടതി വിധിക്കുകയും ചെയ്തു. ഇതുതന്നെ നമ്മുടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും കോടതിയും നിയമ നിര്‍മ്മാണ സഭകളും എങ്ങനെയാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു. മറ്റൊരു രാജ്യത്താണ് ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ ഒരു പൗരന്‍ ഇത്ര നീണ്ടകാലം ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.
അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായ മനുഷ്യാവകാശ ലംഘനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാം തരത്തില്‍പെട്ട പൗരന്‍മാരായി കണക്കാക്കുന്നു എന്നതിന്റെ സൂചകം മാത്രമാണ്. മഅ്ദനി മുസ്ലിം സമുദായത്തിലെ മതപണ്ഡിതനായതുകൊണ്ടാണ് ഇത്തരത്തില്‍ പീഢിപ്പിക്കപ്പെടുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ജനകീയ സമരങ്ങള്‍ക്കെതിരേയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ചമയ്ക്കുന്നതിനെതിരെ ഞങ്ങള്‍ ശക്തിയായി പ്രതിക്ഷേധിക്കുന്നു. അബ്ദുല്‍ നാസര്‍ മഅദനിയെ എത്രയും പെട്ടെന്ന് നിരുപാധികം വിട്ടയക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദലിതുകള്‍ക്കെതിരെയും ആദിവാസികള്‍ക്കെതിരെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ ചമച്ച കള്ളക്കേസുകള്‍ എത്രയും വേഗം പിന്‍വലിക്കണം
പോലീസിന്റേയും ഭരണകൂടത്തിന്റേയും ഭാഷ്യങ്ങളെ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ മാധ്യമങ്ങളുടെ രീതി ഞങ്ങള്‍ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ തെഹല്‍ഖയിലെ കെ.കെ ഷാഹിനെയെപ്പോലെ ചില സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതും ഞങ്ങള്‍ മറക്കുന്നില്ല. കര്‍ണ്ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ വ്യാജമായി ചമച്ച സാക്ഷിമൊഴികളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഷാഹിനക്കെതിരേയും അന്യായമായി കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ് ഭരണകൂടം!. ഇത് പത്രസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്, ജനാധിപത്യ വിരുദ്ധവുമാണ്.
ഇന്ത്യയിലെ ഭരണ സംവിധാനത്തിലും പോലീസിലും മറ്റ് ഔദ്യോഗിക ഏജന്‍സികളിലും വര്‍ദ്ധിച്ചുവരുന്ന കാവിവത്കരണം ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. ഭരണകൂടവും ഏജന്‍സികളും മുസ്ലിം സമൂദായത്തെ മുഴുവന്‍ ഭീകരരായി മുദ്രചാര്‍ത്തുകയാണ്. ഇന്ത്യയിലെ ആയിരക്കണക്കിന് മുസ്ലിം യുവാക്കള്‍ അന്യായമായി കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ വിവിധ ജയിലുകളിലായി കഴിയുന്നുണ്ട്. ഇത് നമ്മുടെ രാജ്യത്തെ നീതിവ്യവസ്ഥയ്ക്കും ജനാധിപത്യ സംവിധാനത്തിനും ലജ്ജാകരമാണ്. ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യവുമാണ്.
ഞങ്ങള്‍ രാജ്യത്തെ ഭരണകൂടത്തോടും എല്ലാ ഔദ്യോഗിക ഏജന്‍സികളോടും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു യോജിച്ച വിധത്തിലും മതേതരത്വവും ജനാധിപത്യവും ഉറപ്പിക്കുന്നതരത്തിലുമുള്ള നിലപാടുകളെടുക്കാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുനതിലൂടെ മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പ്
പ്രസ്ഥാവനയില്‍ ഒപ്പ് വച്ചവര്‍
കമല്‍ (സംവിധായകന്‍).
ടി.വി ചന്ദ്രന്‍ (സംവിധായകന്‍)
കെ.ആര്‍ മോഹന്‍ (ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാന്‍)
കെ.പി കുമാരന്‍ (സംവിധായകന്‍)
ലെനിന്‍ രാജേന്ദ്രന്‍ (സംവിധായകന്‍)
പിടി കുഞ്ഞിമുഹമ്മദ് (സംവിധായകന്‍)
ഡോ.എസ് ബിജു (സംവിധായകന്‍)
സി.എന്‍ വെങ്കിടേശ്വരന്‍ (ചലച്ചിത്ര നിരൂപകന്‍)
കെ.ജി ജയന്‍ (ക്യാമറ പേഴ്‌സന്‍)
ആര്‍.വി രമണി (ക്യാമറ പേഴ്‌സന്‍)
എം.ജെ രാധാകൃഷ്ണന്‍ (ക്യാമറ പേഴ്‌സന്‍)
ബി.അജിത് കുമാര്‍ (ഫിലിം എഡിറ്റര്‍)
ഷഹനാദ് (ക്യാമറ പേഴ്‌സന്‍)
സണ്ണി ജോസഫ് (ക്യാമറ പേഴ്‌സന്‍)
വി.കെ ജോസഫ് (ചലച്ചിത്ര അക്കാഡമി മുന്‍ വൈസ് ചെയര്‍മാന്‍)
സജിത മഠത്തില്‍ (ചലച്ചിത്ര/ നാടക നടി)
നീലന്‍ (സിനിമാ നിരൂപകന്‍)
ബാബു ഭരദ്വാജ് (മീഡിയാ ആക്ടിവിസ്റ്റ്)
അംബികാ സുധന്‍ മങ്ങാട് (നോവലിസ്റ്റ്, കഥാകൃത്ത്)
രാജീവ് വിജയരാഘവന്‍ (സംവിധായകന്‍)
ഡോ.കെ ഗോപിനാഥ് (സംവിധായകന്‍)
ജി.പി രാമചന്ദ്രന്‍ (സിനിമാ നിരൂപകന്‍)
മധു ജനാര്‍ദ്ദനന്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍)
പി ബാബുരാജ് (ദോക്യുമെന്ററി സംവിധായകന്‍)
മണിലാല്‍ (സംവിധായകന്‍)
സി.ആര്‍ ചന്ദ്രന്‍ (റെക്കോഡിസ്റ്റ്)
വി.ആര്‍ ഗോപിനാഥ് (സംവിധായകന്‍)
എ.ജെ ജോജി (ഫോട്ടോഗ്രാഫര്‍)
എം വിജയകുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
സി.ആര്‍ വിജയകുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
എ മോഹന്‍കുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
മുഹമ്മദ് ശമീം (മീഡിയ ആക്ടിവിസ്റ്റ്)
ദീപേഷ് (സംവിധായകന്‍)
റാസി അഹമ്മദ് (ആര്‍ട്ട് ഡയറക്ടര്‍)
ദീപു (ഫിലിം മേക്കര്‍)
ശ്രീമിത്ത് (ഡോക്യൂമെന്ററി സംവിധായകന്‍)
കെ.സതീഷ്‌കുമാര്‍ (ആക്ടിവിസ്റ്റ്, ഫിലിം മേക്കര്‍)
സീന പനോളി (വിബ്ജിയോര്‍ കലക്ടീവ്)
മുജീബ് (വിബ്ജിയോര്‍ കലക്ടീവ്)
ഇങ്ങനെയൊരു പ്രസ്ഥാവന കലക്ട് ചെയ്യാന്‍ എന്നെ സഹായിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.പി ശശി യ്ക്ക് നന്ദി .. അഭിവാദ്യങ്ങള്‍
ReplyDeleteg8 attempt---------
ReplyDeleteസജീദ് സാഹിബ് ...ഇത്തരം ഒരു ശ്രമവുമായി മുന്നോട്ടു വരാന്‍ നിങ്ങള്‍ കാണിച്ച ആ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു ..ഒപ്പം ദീര്ഗായുസ്സു നല്‍കണേ എന്ന് രബ്ബിനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു...
ReplyDeleteithinu Allahu arhamaya Prathibhalam nalkumarakatte...........ameen
ReplyDeleteസജീദ് സാഹിബ് ...ഇത്തരം ഒരു ശ്രമവുമായി മുന്നോട്ടു വരാന്‍ നിങ്ങള്‍കാണിച്ച ആ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു..ഒപ്പം അംജദ് ഖാന്‍... അങ്ങേയുടെ ഈ ബ്ലോഗ് സന്ദര്‍ശിക്കുമ്പോള്‍ എനിക്ക്‌കിട്ടുന്ന ആവേശവും പി ഡി പി യോട് എനിക്കുള്ള എന്റെ പ്രതിക്ഷയും വര്‍ദ്ധിച്ചു വരുന്നു അങ്ങേക്ക് ഒരായിരംഅഭിവാദ്യങ്ങള്‍
ReplyDeleteഅബ്ദുല്‍ നാസര്‍ മഅദനിയെ നിരുപാധികം വിട്ടയയ്ക്കാനാവശ്യപ്പെട്ട് മലയാളത്തിലെ മുന്‍നിര ചലച്ചിത്ര പ്രവര്‍ത്തര്‍ പുറത്തിറക്കിയ സംയുക്തപ്രസ്താവന കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയാണ് മീഡിയകള്‍ക്ക് വിതരണം ചെയ്തത്. മലയാളത്തിലെ മാതൃഭൂമി അടക്കമുള്ള മുഖ്യധാര(ഫാസിസ്റ്റ് സംഘ്) മീഡിയകള്‍ സുന്ദരമായി അത് മുക്കി. വല്ല പൊട്ടന്‍-കാമഭ്രാന്തന്‍-ഏഭ്യന്‍ ടെപ്പ് പ്രസ്താവനകളാണെങ്കില്‍ ആഘോഷിച്ചേനെ ഇവര്‍. ഇതാണ് പത്ര ധര്‍മ്മം.
ReplyDeleteഅറിഞ്ഞോ അറിയാതെയോ പല മലയാള സിനിമകളും ഈ മുസ്ലിം വേട്ടക്ക് കാരണം ആയിട്ടില്ലേ...? പല സിനിമയിലെയും വില്ലന്‍, തീവ്രവാദി വേഷങ്ങള്‍ എന്നാല്‍ ആരെയായിരുന്നു വരച്ചു കാണിച്ചിരുന്നത്? തിരിച്ചും ഇല്ലാ എന്ന് പറയുന്നില, നന്നേ ചുരുങ്ങി.
ReplyDeleteഎന്തായാലും ഈ ഒരു ശ്രമം എന്തുകൊണ്ടും അഭിനന്ദനാര്‍ഹം തന്നെ. ഈ ഒരു വാര്‍ത്തയും ഒരൊറ്റ പത്രത്തിലും വന്നുകണ്ടില്ല എന്നതും കൂട്ടി വായിക്കണം.
സക്കീര്‍ സാഹിബ് ...നന്ദി നിങ്ങളുടെ അഭിനന്തനങ്ങള്‍ക്ക് ........ ഒരു നിരപരാതിയായ മനുഷ്യനെ കള്ളാ കേസുകളും കള്ളാ തെളിവുകളും ഉണ്ടാക്കി പിടിച്ചു കൊണ്ട് പോയി ജയിലിലടച്ചു ക്രൂരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ .... അതിനു ഒത്താശ ചെയ്തു കൊടുത്ത മാധ്യമങ്ങള്‍ ആര്‍ക്കൊക്കെയോ വേണ്ടി എന്തോ കടമ നിരവേട്ടുന്നത് പോലെ മദനിയുടെ അര്രെസ്ടിനു വേണ്ടി അളമുരയിട്ടവര്‍... അദ്ധേഹത്തിന്റെ മോചനത്തിനു വേണ്ടി ഒരു ജനത മുഴുവനുംനടതുന്ന ശ്രമങ്ങളെയും പ്രവര്തനഗലെയും അവഗണിക്കുമ്പോള്‍ ആ വാര്‍ത്തകള്‍ പുറം ലോകത്തേക്ക് എത്തിക്കുവാന്‍ ഒരു ശ്രമവും നടത്താതെ നമ്മളും നിശബ്ദമായി ഇരുന്നാല്‍ നമ്മളും ആ ക്രൂരതക്ക് കൂട്ട് നില്‍ക്കുന്നവരായി പോകില്ലേ .........അത് കൊണ്ട് തന്നെ എന്റെ ഈ ശ്രമങ്ങള്‍ക്ക് നിങ്ങളെ പിന്തുണ ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നു ........പോരാടാം നമുക്കൊന്നായി ഒരു വിപ്ലവകാരിയുടെ മോചനത്തിനായി ....
ReplyDeleteസജീദ് സാഹിബ് ... അതെ അത് തന്നെയാണ് സത്യം ... ഈ സവര്‍ണ്ണ - ഫാഷിസ്റ്റ് മാധ്യമ തമ്ബുരാക്കന്മാര്‍ക്കൊന്നും ഈ വാര്‍ത്തകള്‍ ഒരു വാര്‍ത്തയെ ആയിരിക്കില്ല ..... മറിച്ച് അബ്ദുല്‍ നാസര്‍ മദനിയെ എതിര്‍ത്ത് കൊണ്ട് ഒരു വാര്‍ത്ത കൊടുക്കുന്നത് ഏതു എമ്പോക്കി ആണെങ്കിലും ചിലപ്പോള്‍ അതിന്റെ സ്ഥാനം ആദ്യ പേജില്‍ തന്നെയായിരിക്കും .... ഇവര്‍ക്ക് വേണ്ടത് ബലാത്സംഗ വാര്‍ത്തകളും പീഡന വാര്‍ത്തകളും പൈങ്കിളി ചിത്രങ്ങലോക്കെയാണ് ...
ReplyDeleteസത്യത്തിനു നേരെ പുറം തിരിഞ്ഞു നില്‍ക്കാതെ സത്യതോടൊപ്പം നില്‍ക്കാന്‍ ഏതു മാധ്യമങ്ങളാണ് തയാറാകുന്നത് ( എല്ലാവരെയും ആ ഗണത്തില്‍ പെടുത്താന്‍ നമുക്കകില്ല എങ്കിലും )... എന്നും സത്യത്തിനും നീതിക്കും നേരെ കാണാന്ടച്ചു ഇരുട്ടക്കിയിട്റ്റ് ലോകമാകെ അസത്യമാണെന്നും അനീതിയാണെന്നും പ്രജരിപ്പിക്കുകയാണ് ഈ കോമാളി കൂട്ടം .......ഇവരെ എല്ലാം മലര്‍ത്തി അടിക്കുന്ന ഒരു ദിനം വരും ഇന്ഷാ അല്ലാഹ് ...അന്ന് സത്യതിനായിരിക്കും വിജയം
ജന്നധിപത്യം എന്റെ രാജ്യത്തിന് നഷ്ട്ടമായിട്ടു എത്ര കാലമായി ...സത്യത്തിനു വേണ്ടിയുള്ള ഇത്തരം ഒറ്റപ്പെട്ട ശ്രമങ്ങല പോലും ഭീഷണിയുടെ നിഴലിലാണ്
ReplyDelete